Tuesday, 13 June 2017

കുഞ്ഞൂട്ടന്‍

Welcome …
prasanthkannom.blogspot.com
പെണ്ണിന്റെ വിധിയെന്നു പറയാമോ….?

കുഞ്ഞൂട്ടന്‍
……………………...
“എവിടേക്കാ വരേണ്ടേ...?” ഗീതുവാ...
“നാം ആദ്യം കണ്ടു മൂട്ടിയ സ്ഥലത്ത്..''
മെസ്സെഞ്ചർ നോക്കി രമേശൻ കണ്ണു തുടച്ചു..
ഏഴു വർഷം..കുടുംബകോടതി...കേസ്..
ഇവയ്ക്കൊന്നും സാധിക്കാത്തത് ഫേസ്ബുക്ക് മെസെഞ്ചറിനു സാധിച്ചു...മുഖം നോക്കാതെ എല്ലാം പറഞ്ഞു തീർത്തു...കാറ്റും കോളുമടങ്ങി.
രമേശൻ നെടുവീർപ്പിട്ടു...  അവര്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു .അല്ലേലും രമേശൻ ഡൈവേർസിനെതിരായിരുന്നു,ഗീതൂനെ അത്രയ്ക്കിഷ്ടായിരുന്നു.ചില നേരത്തുള്ള അവളുടെ വാശി.... അവളുടെ മാമൻ..അങ്ങേരാ എല്ലാം വഷളാക്കിയതു..രമേശൻ പല്ലു കടിച്ചു.

“അച്ഛാ...” കുഞ്ഞൂട്ടൻ പെട്ടെന്നു മടിയീൽ  വന്നു കേറ്യപ്പൊൾ രമേശൻ ഞെട്ടിപ്പോയി..നാലു വർഷായി കുഞ്ഞൂട്ടൻ(ശ്രാവൺ) അച്ഛനൊപ്പമാ...അച്ഛനെയവന്  ജീവനാ...
“കുഞ്ഞൂട്ടാ നാളെ നമുക്കൊരിടം വരെ പോണം’’. രമേശൻ മോനെ ചേർത്തു പിടിച്ചു..
“അമ്മേന ക്കാണനല്ലേ...? ..നിക്കറിയാം”..
മോൻ മനസ്സു വായിക്കുന്നത് ഇതാദ്യമല്ല.
അമ്മയേ അവനിഷ്ടാ..സ്കൂളീ വന്ന് എന്തൊക്കെ സമ്മാനാ  അവനു കൊടുക്കുന്നേ..അമ്മേം ഒരു സ്കൂളിലേ ടീച്ചറാണെന്നവനറിയാം...
അച്ഛ്നൂമമ്മേം ഒരു വീട്ടീ താമസിക്കുന്നത് അവന്റെ സ്വപ്നാ...
ആ രാത്രിയിൽ അച്ഛൻ മോന്  ഒരു പാട് കഥകൾ പറഞ്ഞു കൊടുത്തു.വേഗം നേരം പുലരണേന്നവൻ പ്രാർത്ഥിച്ചു…

“അച്ഛാ.. അച്ഛാ..നേരം വെളുത്തു..” അവൻ കുലുക്കി വിളിച്ചു..
“അച്ഛാ എണീക്ക്...അച്ഛാ..”കമിഴ്ന്നു കിടന്നിരുന്ന രമേശനെ അവൻ വലിച്ചു മലർത്തി..
“അച്ഛാ കണ്ണു തൊറക്കച്ചാ...”അവനു ദേഷ്യോം സങ്കടോം വന്നു..
“ഇന്ന് അമ്മേന കാണാൻ പോണ്ടല്ല്യേ..അച്ഛാ...” ആ വിളിയൊന്നും രമേശൻ കേട്ടില്ലാ..രാത്രിയുടെ ഏതോ യാമത്തിൽ അയാൾ നിശബ്ദമായി കുഞ്ഞൂട്ടനേം സ്നേഹിക്കുന്ന എല്ലാരേം വിട്ട്  ഏതോ ഒരജ്ഞാത ലോകത്തെക്കു പോയിരുന്നു.കുഞ്ഞൂട്ടന്റെ വിളി കരച്ചിലായ്...പിന്നെ നിലവിളിയായി മാറി...

No comments:

Post a Comment