Friday, 23 June 2017

എന്റെ ഗായത്രിക്കുട്ടിക്ക്

Welcome…
prasanthkannom.blogspot.com

എന്റെ ഗായത്രിക്കുട്ടിക്ക്
………………………….................
‘’പ്രഷു നമുക്ക് വിവാഹം വേണ്ട…
ഇങ്ങനെ പ്രണയിച്ച് ജീവിക്കാം…അല്ലേലും കുടുംബ ജീവിതം...’’ ഗായത്രി മുഴുമിച്ചില്ല അവള്‍ അവന്റെ മുടിയിഴകളില്‍ കൈവിരലോടിച്ചു.
അവന്‍ ഒന്നും പറഞ്ഞില്ല.അവന്‍ ഈ ലോകത്തല്ലായിരുന്നു…

എഴാം ക്ളാസ്സിലെ പഠനക്കാലം .....
പ്രഷിയും നാണം കുണുങ്ങിയായ ഗോപുവും .ഒരാൾക്കൊരാൾജീവനാണ്‌ .
അയൽവാസികളായ കുട്ടികൾ പഠിക്കാനും മിടുക്കന്മാരാ ..ടീച്ചർമാർക്കും വല്ല്യ കാര്യാ …
"ടാ ..എനിക്കുവല്ലാതെ വയറു വേന ..."ഗോപു വയറു തടവിക്കൊണ്ട് പറഞ്ഞു
"പ്രസവ വേനയാണോ ..."പ്രഷി കളിയാക്കി ...
"അല്ലേടാ..എനിക്ക് പേടിയാകുന്നു ..രാവിലെ ന്റെ മൂത്രത്തിന് ചൊകന്ന കളറുണ്ടാർന്നു ."ഗോപുന് കരച്ചിൽ വന്നു
നാലു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു  ഒരാഴ്ച്ച അവൻ സ്കൂളിൽ വന്നില്ല ...

തിങ്കളാഴ്ച സ്കൂളിൽ വന്നപ്പോൾ അവനു വല്ലാത്ത ക്ഷീണമായിരുന്നു ..
"ഗോപു സൂചി വെച്ചോ ..ഒത്തിരി മരുന്നുണ്ടോ ." അവന്റെ  ഭാവം കണ്ട് പ്രഷിക്കു  സങ്കടായി
"എന്തൊക്കെയോ പ്രശ്നുണ്ട് ...."അച്ഛനുമമ്മേം സങ്കടത്തിലാ ഗോപു പ്രഷിയെ ദയനീയമായ് നോക്കി
"നീ വെഷമിക്കാതിരി, ചത്തു പോവോന്നുല്ലല്ലോ..."
പ്രഷി അവനെ തലോടി ഗോപു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പിന്നീട് എല്ലാ മാസങ്ങളിലും ഈ വേദന അവനെ ശല്യം ചെയ്തു കൊണ്ടേയിരുന്നു.

മദ്ധ്യവേനലവധിയായി...പറമ്പിലും പാടത്തും
ഓടിച്ചാടിനടന്ന്മാങ്ങയേറും,ഫുടബോളും,ക്രിക്കറ്റും….കുട്ടികള്‍ ആര്‍ത്തലക്കുന്നു…
‘’ടാ ഗോപു...എനി നീ എറീ….’’ ഓല മട്ടലിന്റെ ബാറ്റുമായ് പ്രഷി റെഡിയായ്
‘’ഇന്നു മതി...നിക്കു വയ്യ...സന്ധ്യയായി…’’ഗോപു പോകാന്‍ ധൃതികൂട്ടി..
‘’നമ്മക്ക് കൊളത്തീ കുളിച്ചിട്ടു പോകാം’’പ്രഷി ആവേശത്തിലാണ്.ഗോപൂനോടൊപ്പം കുളിക്കുന്നത്  ഓനിഷ്ടാ
കൊളത്തീന്ന് പ്രഷി ഗോപൂനെ തന്നെ നോക്കി നിന്നു.അവന്റെ ശരീരമാകെ മാറിയിരിക്കുന്നു.
ശരീരത്തില്‍ പെണ്‍കുട്ടികളുടേതു പോലെ വളര്‍ച്ചകള്‍...ഗോപു നാണിച്ച് കൈകള്‍ കൊണ്ടു മാറിടം മറച്ചു.
രണ്ടു പേരും ഒന്നും പറഞ്ഞില്ല…
ദിവസം ചെല്ലുന്തോറും അവരുടെ ഇഷ്ടം കൂടിവന്നു

മദ്ധ്യവേനലവധി കഴിഞ്ഞു സ്കൂള്‍ തുറന്നു..
എട്ടാം ക്ളാസ്സില്‍ പ്രഷി  സംകടത്തിലാ…
കൂടെഗോപുഇല്ല..
അവനിലുണ്ടായിക്കൊണ്ടിരിക്കുന്ന
ശാരീരീകമാറ്റങ്ങള്‍ കാരണം അവനെ സ്കൂളിലേക്കു വിട്ടില്ല…
കാലങ്ങളെല്ലാം മാറ്റിമറിച്ചു…
അവരുടെ ഇഷ്ടത്തെ ഇല്ലാതാക്കാന്‍ മാത്രം
ഒന്നിനു മായില്ല.

‘’പ്രഷു നീയെന്താ ഓര്‍ക്കുന്നേ..’’ അവന്റെ മാറത്ത്  ചാഞ്ഞിരുന്നു ഗായത്രി കൊഞ്ചി.
‘’ഗോപു നീയില്ലാതൊരു ജീവിതൂല്ലെനിക്ക്..’’
പ്രഷു അവളെ മാറോടണച്ചു..
രണ്ടുപേരും ബാംഗ്ളൂരില്‍ ഒരു ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സോഫ്റ്റവേര്‍ എഞ്ചിനിയര്‍മാരാണ്.
ഗായത്രിയെന്ന ഗോപു താന്‍ ഒരു ട്രാന്‍സ്ജെന്ററാണെന്ന അഭിമാനത്തോടെ
അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു.
ബാംഗ്ളൂരിലെ ആഡംബര സൗകര്യങ്ങളോടു കൂടിയ സ്വന്തം ഫ്ളാറ്റില്‍ പ്രഷു  ഗായത്രിക്ക് തണലായ് താങ്ങായ് തുണയായ്
ജീവിതത്തിന് നിറം പിടിപ്പിക്കുന്നു.
ആ ജീവിതത്തിലേക്ക് എത്തി നോക്കാന്‍
ആരേയും അനുവദിക്കാറില്ല.
എല്ലാം പകുത്ത കൂട്ടത്തില്‍ പ്രഷു അവന്റ ഒരു
കിഡ്നിയും ഗായത്രിക്കു നല്‍കിയിരുന്നു
കാലത്തിന്റെ ഗതിവേഗങ്ങളില്‍ അങ്ങിനെയെന്തല്ലാം….
‘’ഗോപു ഞാന്‍ തീരുമാനിച്ചു…’’ഒടുവില്‍ അവന്‍ നിശബ്ദത ഭഞ്ജിച്ചു…
‘’എന്താ…? ഗായത്രിക്ക് ആകാംക്ഷ അടക്കാനായില്ല..
‘’ഒരു വാവയെ ദത്തെടുക്കാന്‍…’’അവന്‍ ചിരിച്ചു..
അവളുടെ മാറൊന്നു പിടച്ചു...കണ്ണീര്‍ ധാരയായൊഴുകി. അവള്‍ പ്രഷുവിന് കണ്ണീരില്‍ കുതിര്‍ന്ന ഒരു ചുംബനം നല്‍കി ആ മാറില്‍ ഒട്ടിച്ചേര്‍ന്നു….

No comments:

Post a Comment