Welcome…
prasanthkannom.blogspot.com
പാറു
……...
‘’ശ്രീധരണ്ണന് സ്നേഹാലയത്തിലേക്ക് സ്വാഗതം….’’എല്ലാവരും കയ്യടിച്ചാ വരവേറ്റത്
ശുദ്ധ മലയാളത്തില്‍ അണ്ണന്റെ വരവിളിയുമുണ്ടായി.അന്തേവാസികള്‍ സഹന ശക്തിയുള്ളവരാ...അതറിഞ്ഞിട്ടാണല്ലോ ശ്രീധരണ്ണന്‍(ഭാഷയണ്ണന്‍, ആളുകള്‍ ഈ പേരാ വിളിക്കുന്നേ ഈ വിളിയും മൂപ്പര്‍ക്ക് ഗമയാ ...ഭാഷേടെ പിതാവാന്നാ വിചാരം..) തന്നെ ഇതെല്ലാം ഏര്‍പ്പാടു ചെയതത്...പക്ഷെ ഇക്കുറി ഭാഷയണ്ണന്റെ വരവ്ഗസ്റ്റായിട്ടല്ല...
ഇവിടത്തെ അന്തേവാസിയായിട്ടാ..
തലതിരിഞ്ഞമോന്‍(ഭാഷയണ്ണന്റെ ഭാഷയില്‍)എഞ്ചിനീയോര്‍ ഒരു പെണ്ണിനേം കൊണ്ട് രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടി പിന്നെ മറഞ്ഞു നോക്കീട്ടില്ല...ഇപ്പോ ദേ ഭാര്യേം പടിയടച്ച് പുറത്താക്കിയിരിക്കുന്നു..അല്ല അതിനു തക്ക കാരണം കാണും..ഭാഷയണ്ണനല്ലേആള്...
ഗതികെട്ടപ്പോള്‍ നേരെ വണ്ടിയിങ്ങോട്ടുവിട്ടു..
ഇവിടെയാവുമ്പോള്‍ പൊങ്ങച്ചം പറയാന്‍ ആളുണ്ട്...പരിചരണൂം കിട്ടും...അല്ലേലും 75 ലെത്തി നില്‍ക്കുന്ന പഴയ സകൂള്‍ വാദ്ധ്യാര്‍ എന്തോ ചെയ്യാനാ…
ഏതായാലും വരവേല്‍പ്പ് ഗംഭീരം
വയോജനങ്ങള്‍ ഷുഗറ് കൂടിയവരായതിനാല്‍ മധുര വിതരണമുണ്ടായില്ല
എല്ലാവര്‍ക്കും ഭാഷയണ്ണന്റെ വക വിത്തൗട്ട് ചായ
അന്നുച്ച കഴിഞ്ഞ് എതാണ്ട് രണ്ടര മണിക്ക്
ഒരു മെറൂണ്‍ കാര്‍ ചീറിപ്പാഞ്ഞു വന്നു..
ഭാഷയണ്ണന്‍ ദേവകിയമ്മയോട് കത്തിവെച്ചോണ്ടിരിക്കുന്ന സമയം…
വെളുത്ത് തടിച്ച് നടി ഷീലയെപ്പോലൊരു സ്ത്രീ കാറീന്നെറങ്ങി...ഭാഷയണ്ണന്‍ ഒന്നേ നോക്കിയുള്ളൂ
അളന്നു കുറിച്ച ആ നോട്ടം ലക്ഷ്യസ്ഥാനത്ത് കൊണ്ടു..ആ സ്ത്രീ പുഞ്ചിരിക്കാന്‍ ശ്രമിച്ചു…
കാറു കാരനെ കാശു കൊടുത്തു വിട്ടു..
‘’എനി ഹെല്‍പ്പ്…’’ഭാഷയണ്ണന് ചിലപ്പോള്‍ മുറി ഇംഗ്ളീഷും വരും…
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
ആ സ്തീയുടെ ജാതകം മുഴുവന്‍ പഠിച്ചു ...ഭാഷയണ്ണന്‍ ഞെട്ടിത്തരിച്ചു.
‘പാറു’ കമലാമ്മേടെ അനിയത്തീടെ മോള്..
ഇടക്ക് കമലമ്മയ്ക്ക് കൂട്ടായ് അവരുടെ വീട്ടില്‍ വന്നു താമസിക്കാറുണ്ടായിരുന്നു ...അമ്മേട ഉറ്റ ഫ്രണ്ടായതുകാരണം ഞാനും കമലമ്മേട വീട്ടില്‍ പോകാറുണ്ടായിരുന്നു...അന്ന് പാറൂന് ഏതാണ്ട് 19 വയസ്സ് കാണും….ഓളുടെ സൗന്ദര്യ വര്‍ണ്ണനക്ക് മുതിരുന്നില്ല...നിതംബം മറക്കുന്ന മുടിയിഴകള്‍ കാറ്റത്ത് പറക്കുമ്പോള്‍...ന്റെ മോനെ….’ ഭാഷയണ്ണന്‍ ഓരോന്നോര്‍ത്തെടുത്തു..
അന്ന് പാറൂനെ ശരിക്കും വളച്ചു...ഒന്നൊഴികെ പാറു എല്ലാ അര്‍ത്ഥത്തിലും എന്റേതായിരുന്നു...തന്ത്രങ്ങള്‍ മെനഞ്ഞ് ഒരു ദിവസം സിറ്റി ലോഡ്ജ് മുറി വരെ എത്തിച്ചിരുന്നു….
കാര്യമറിഞ്ഞപ്പോള്‍ പാറു ഭദ്രകാളിയായി..
അന്ന് മര്‍മ്മ സ്ഥാനത്ത് കിട്ടിയ തൊഴിയുടെ വേദന...ഹോ...ഓര്‍ക്കുമ്പോ ഇപ്പോഴും...
ഭാഷയണ്ണന്‍ വല്ലാതായി.പാറൂന് തന്നെ മനസ്സിലായിട്ടില്ല…’
അയാള്‍ ആശ്വസിച്ചു.തന്റെ യഥാര്‍ത്ഥ ഹിസ്റ്ററി അയാള്‍ വെളിപ്പെടുത്തിയില്ല..
‘ഈ പ്രായത്തിലൂം എന്തു ചന്താ അവള്‍ക്ക്’
ഭാഷയണ്ണന്‍ അത്ഭുതപ്പെട്ടു...ആഗ്രഹം ഇപ്പോഴും ബാക്കിയുണ്ട് .തനിക്കെന്താ കുറവ് ഗോദ്റേജിന്റ പുണ്യം കൊണ്ട് ഒരു മുടിയിഴ പോലും നരച്ചിട്ടില്ല.നരക്കാന്‍ സമ്മതിക്കൂല…’
വാചകമടീം വീമ്പിളക്കലും കൈമുതലായതു കൊണ്ട് പാറൂനെ വീണ്ടും വീഴ്ത്താന്‍ ഭാഷയണ്ണന് പ്രയാസമുണ്ടായില്ല...പക്ഷെ ആ ഒരു കാര്യം..മാത്രം നടന്നിട്ടില്ല ഭാഷയണ്ണന് ഉറക്കമില്ലാതായി…
പുറത്ത് മാന്യതയുടെ മുഖം മൂടിയുള്ളതിനാല്‍
അന്തേ വാസികള്‍ ഒന്നു മറിഞ്ഞില്ല...അവര്‍ക്കു വേണ്ടി പാട്ടും കഥ പറച്ചിലും നാടകോം..എല്ലാം ഭാഷയണ്ണന്‍ മുറക്കെ നടത്തുന്നു…
പാറുവിന്റെ പെരുമാറ്റമാണെന്‍കില്‍ അതിലും നന്ന്...ഒരു മാസം കൊണ്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായി..ഈ പാറു തന്നെയാണൊ രണ്ടു പെണ്‍മക്കളേം ഒഴിവാക്കി ഈ സ്നേഹാലയത്തില്‍ അഭയം തേടിയത്...ഭാഷയണ്ണന്‍ മൂക്കത്ത് വിരല്‍ വെച്ചു ..പാറു എന്നെ ഇതുവരേം തിരിച്ചറിഞ്ഞിട്ടില്ല...50 വര്‍ഷം എല്ലാം മാറ്റി മറിച്ചു…..
അന്ന് രാത്രി ഭാഷയണ്ണന്‍ പാറുവിനെ മുറ്റത്തക്കു വിളിച്ചു..
‘’പാര്‍വതീ...നമുക്കു നാളെ ഒരൗട്ടിംഗിന് പോണം.ഒരു റിലാക്സ്…’’നല്ല ഭാഷയില്‍ ഭാഷയണ്ണന്‍ തുടങ്ങി…
‘’ആ പഴയ സിറ്റി ലോഡ്ജിലേക്കാണോ …..’’
പാറു ഭാഷയണ്ണനെ തുറിച്ചു നോക്കി ചിരിച്ചു...
പൊട്ടിച്ചിരിച്ചു...പിന്നെ അത് അട്ടഹാസമായി…. സ്നേഹാലയം ഇളകി മറിഞ്ഞു….
No comments:
Post a Comment