Friday, 23 June 2017

കവിളത്ത് മറുകുള്ള പെണ്‍കുട്ടി

Welcome….
prasanthkannom.blogspot.com
വായനാദിനം .....

കവിളത്ത് മറുകുള്ള പെണ്‍കുട്ടി
…………………………………....................
‘’ഹേയ്...വേണ്ട...അയ്യോ…!!’’അവന്‍ പിടിക്കും മുമ്പ് അവള്‍ ചാടി….അലറി കുതിച്ചൊഴുകുന്ന വളപട്ടണം പുഴയിലേക്ക് പിറകെ അവനും…
പുഴകലങ്ങി മറിഞ്ഞൊഴുകി ….

‘’ഇവളുടെ പേര്…? ഡോക്ടറുടെ ചോദ്യത്തിന്
അവനുത്തരമില്ല. 
‘’എന്തുപറ്റി…’’ ഡോക്ടര്‍ അസ്വസ്ഥനായി.
‘’സര്‍ എനിക്കിവളെ അറിയില്ല. പാലത്തില്‍ നിന്നും  ചാടുമ്പോഴാ ആദ്യമായി കാണുന്നേ.. ‘’.അവന്‍ നെടുവീര്‍പ്പിട്ടു..
‘’ബോധം തെളിഞ്ഞാലേ എന്തെന്കിലും പറയാനാകൂ..ഇത്തിരിസീരിയസാ…’’ഡോക്ടര്‍ക്കും പ്രതീക്ഷകുറവാ…
‘’ഇല്ല സാര്‍….രക്ഷപ്പെടും...അല്ലെന്‍കില്‍ ആ സമയത്ത് എന്റെ കാര്‍ അവിടെ എത്തുമായിരുന്നോ….’’അവന്റെ വിശ്വാസം ഉറച്ചതാണ്.

‘’ദിവസം രണ്ടു കഴിഞ്ഞിരിക്കുന്നു….ഒരു മാറ്റവുമില്ല’’ഡോക്ടര്‍ തീര്‍ത്തും നിരാശനാണ്
വലതു കവിളില്‍ മറുകുള്ള ഈ സുന്ദരിക്കുട്ടി
ഉണരുന്നതും കാത്തിരിപ്പാണവന്‍.
കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലും ഈ പെണ്‍കുട്ടിയുടെ മിസ്സിംഗ് ഇതുവരെയും റിപ്പോര്‍ട്ടു  ചെയതിട്ടില്ല

‘’ആഴ്ച ഒന്നു കഴിഞ്ഞിരിക്കുന്നു….ഊരും പേരുമില്ലാത്ത ഈ പെണ്‍കുട്ടിക്കു വേണ്ടി
സത്യന്‍ ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ മുടക്കിയില്ലേ….സത്യന്…’’  ഡോക്ടറെ മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല.
‘’ആവശ്യത്തിലധികം എനിക്ക് തന്നിട്ടാ എന്നെ തനിച്ചാക്കി മമ്മീം ഡാഡീം യാത്രയായത്....
ആ ആക്സിഡെന്റില്‍ എന്റെ ലൈഫാ എനിക്ക് നഷ്ടായേ….എനിക്കു ബന്ധുക്കളായി വേറെ ആരൂല്ല സാര്‍ .’’
അവന്റെ കണ്ണീര്‍ ചാലിട്ടു.
‘’സത്യാ നീ നന്മയുള്ളോനാ…’’ഡോക്ടര്‍ അവന്റെ ചുമലില്‍ തലോടി.
ശാന്തമായി ഉറങ്ങുന്ന അവളെ നോക്കി അവനിരുന്നു.

‘’ഇന്നേക്ക്  മാസം മൂന്നായി ..വൈദ്യശാസ്ത്രത്തില്‍ ഇതിന് വിശദീകരണമില്ല. ഈ നിലയില്‍ എത്ര കാലം വരേയും തുടരാം. തലക്കേറ്റക്ഷതം….മറ്റ് ആന്തരിക അവയവങ്ങളെല്ലാം പെര്‍ഫെക്ടായി…..’’ഡോക്ടര്‍ വിശദീകരിച്ചു. അവളെ തേടി  ഒരാളും ഇതുവരെ എത്തിയില്ല..
‘’ഇനിഇവിടെകിടത്തണമെന്നില്ല..
കൊണ്ടുപോകാം….’’ഡോക്ടര്‍ കണ്ണീര്‍ തുടച്ചു.

ആംബുലന്‍സ് ചൂളം വിളിച്ചു കൊണ്ടു പാഞ്ഞു.
അവള്‍ ശാന്തമായി ഉറങ്ങുന്നു...മൂന്നു മാസം കൊണ്ട് അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു..
പാലമെത്തിയപ്പോള്‍ ആംബുലന്‍സ് ഒന്നു നിര്‍ത്താന്‍ അവന്‍ പറഞ്ഞു.’ഈ പാലത്തില്‍ വെച്ചാണ്…’  അവനില്‍ ആ ഓര്‍മ്മകള്‍ ഉണര്‍ന്നു.
ഒരു നിമിഷം എതിരെ ചീറിപ്പാഞ്ഞു വന്ന കാര്‍
ആംബുലന്‍സില്‍ വന്നിടിച്ചു...
ആ ആഘാതത്തില്‍ ആംബുലന്‍സ്
ഒന്നു വട്ടംകറങ്ങി മറിഞ്ഞു….
കുറച്ചു നേരത്തേക്ക് അവനൊന്നുമോര്‍മ്മയില്ല..
അവന്‍ റോഡില്‍ കമിഴ്ന്നു കിടക്ക്വാ…
തൊട്ടടുത്ത് നിന്ന് ഒരു ഞെരുക്കം..തേങ്ങല്‍
അവള്‍…..അവള്‍ ഉണര്‍ന്നു…
സിന്ധൂരം ചാര്‍ത്തിയതു പോലെ മൂര്‍ദ്ധാവില്‍ നിന്നും ചോര പൊടിയുന്നു…
അവന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ വാരിപ്പുണര്‍ന്നു…
അപ്പോഴേക്കും അവര്‍ക്കു ചുറ്റും ആളുകള്‍ കൂടിക്കൊണ്ടിരുന്നു..
ആ കാഴ്ച നിഴലായി...പിന്നെ മങ്ങി മങ്ങി…
അവനില്‍ വെറും ഇരുട്ട് മാത്രമായി…...‍

No comments:

Post a Comment