Welcome …
prasanthkannom.blogspot.com
ഒന്നുമറിയാത്ത പെണ്‍കുട്ടി..
കിങ്കിണി
…………...
“ദേവൂ ഈ ചെതലരിച്ച പേപ്പറെല്ലാം കത്തിച്ചേക്കു..”
വാസു നമ്പൂതിരി തിരക്കിലാണു.10 മണിക്ക് ഓഫീസിലെത്തണം.നൂറുകൂട്ടം കാര്യങ്ങളുണ്ട്.ഇന്നലെ ഫയലു തപ്പിയപ്പോൾ അലമാര മുഴുവൻ ചെതലാ…..ഇന്ന് കാലത്ത് മൊത്തം “ടെർമിനേറ്റർ” അടിച്ചു.ഇല്ലം പുതുക്കി പണിയാറായിട്ടുണ്ട്
“ചായ ഓഫീസിലെത്തി കഴിച്ചോളാം..” വാസു നമ്പൂതിരി കുളിച്ചൂന്ന് വരുത്തി റെഡിയായി.
“ ഇഡ്ഡ്ലീം ചട്ടിണീം...ഒക്കെ റെഡിയാ...ആർക്കു വേണ്ടിയാ ..”കഴിക്കാതെ
പോകുന്നതിൽ ദേവൂനു പരിഭവം.
“കിങ്കിണി(പാർവതി) എന്ത്യേ..? മൂന്നു വയസ്സുകാരി കളിപ്പാട്ടങ്ങളുമായി കാലത്തേ കളി തൊടങ്ങി.15 വർഷം നീണ്ട കാത്തിരിപ്പിൽ ഈ ദമ്പതികൾക്ക് ഈശ്വരാനുഗ്രഹം കൊണ്ട് കിട്ടിയതാ ഈ തങ്കക്കുടത്തെ..തലേൽ വെച്ചാ പേനരിക്കും തഴെ വെച്ചാ ഉറുമ്പരിക്കും രണ്ടു പേരും അങ്ങിനാ നോക്കുന്നേ.
കിങ്കിണീടെ ഒരു ചക്കരയുമ്മേം വാങ്ങി വാസുനമ്പൂതിരി ധൃതിയിലിറങ്ങി...
കെട്ടിക്കിടക്കുന്ന ഫയലുകൾ വാസു നമ്പൂതിരിയെ ശാസം മുട്ടിച്ചു.
”ഉണ്ണീ ഇതെന്താ ..ഈ മേശ നിറയേ...“ അയാൾ പ്യൂണിനോട് തട്ടിക്കയറി
”എല്ലാം ഒപ്പിടാനുള്ള്യാ..സാറിനിന്നെന്താ പറ്റ്യേ..ആകെ ഒരു ടെൻഷൻ..“ ഉണ്ണി ചിരിക്കാൻ ശ്രമിച്ചു.
” സർ പഴം പൊരീം ചായേം..“ ഉണ്ണി മേശപ്പുറത്ത് വെച്ചു.
സമയം 11 ആയിക്കാണും
”ആയിരം പാദസരങ്ങൾ കിലുങ്ങീ...'' മൊബൈലില്‍ റിങ്ങ് ടോണ്‍ മുഴങ്ങി....അയാൾ കാൾ ഏടുത്തില്ലാ..ശ്രദ്ധ മുഴുവൻ ഫയലിലാ..
മൊബൈൽ വീണ്ടും വീണ്ടും ശബ്ദിച്ചു അയാൾ കാൾ കട്ടു ചെയ്തു കൊണ്ടേയിരുന്നു.
“സാറിനാ കാൾ...” ലാൻഡ് ഫോണെടുത്ത് ഉണ്ണി പറഞ്ഞു.അയാള്‍ കാള്‍ അറ്റന്‍റ് ചെയ്തു.
“വാസു ദേവൻ അല്ലെ.? സിറ്റി ഹോസ്പിറ്റലീന്നാ.’’ സംഭാഷണം അധികം നീണ്ടില്ല.
സിറ്റി ഹോസ്പിറ്റലിലെ ഇന്റെൻസീവ് കെയർ യൂറ്റിനു മുന്നിൽ വിശ്വനുണ്ട് (ദേവൂന്റെ ഏട്ടൻ)
“ദേവൂനു എന്താ പറ്റ്യേ.. വിശ്വാ? അയാൾ പരിഭ്രാന്തനായി...
”ദേവൂനു കൊഴപ്പൂല്ല വാസ്വാട്ടാ....കിങ്കിണി....“ വിശ്വൻ കുട്ടിയെപ്പോലെ കരഞ്ഞു.
“എന്താ എന്റെ പൊന്നൂട്ടിക്ക്..” അയാളുടെ ഒച്ച പൊറത്തുവന്നില്ലാ
“ഐ സി യൂ ലാ...പോയിസണാ..രാവിലെ കളിച്ചൊണ്ടിരുന്നപ്പോൾ...ടെർമിനേറ്ററിന്റെ കുപ്പിയെടുത്തവൾ...ദേവു കണ്ടപ്പൊൾ ഇത്തിരി വൈകിപ്പോയി..വാസ്വേട്ടാ....” ആസ്പത്രി കെട്ടിടം ഇളകി മറിയുന്നതായി അയാൾക്കു തോന്നി.താൻ ഭാരമില്ലാതെ ഒരു ബലൂണു പൊലെ ആകാശത്തേക്കുയരുകയാണ്..അവിടെ വെള്ളി മേഘങ്ങൾക്കിടയില്‍ വെള്ളയുടുപ്പിട്ട ഒരു കൊച്ചു മാലാഖ...“കിങ്കിണി”..അവൾ തുള്ളിച്ചാടി വന്നു അച്ഛന്റെ കവിളിൽ ഒരു ചക്കരയുമ്മ നല്കി..പിന്നെയവൾ മറഞ്ഞു.....ആ ശൂന്യതയിൽ അയാള്‍ എങ്ങോട്ടോ പറന്നു പോയി...
No comments:
Post a Comment