കിനാവിന്റെ നിലാവിൽ കനിവൂറും കനിയായമ്മ
കുഞ്ഞിളം ചുണ്ടിലൊരു കുഞ്ഞമൃതൂട്ടായമ്മ
കുനുവിരലാൽ കുറിക്കുന്ന ഹരിശ്രീയിൽ ശ്രീയായമ്മ
വഴിതെറ്റിയുഴലുന്ന കഴലിണയ്ക്ക് നേരായമ്മ
പനികൊണ്ടു പൊള്ളുന്ന മൂർദ്ധാവിലൊരു തുള്ളി
പനിനീർ ചുംബനമായമ്മ
ആർത്തലച്ചെത്തുമൂറ്റൻ അലമാലകളിൽ
കരുത്തിൻ കൈത്താങ്ങായമ്മ
ആൾത്തിരക്കിലനാഥത്വത്തിന് ഉൾക്കരുത്തായമ്മ
വൈകല്യ മനസ്സുകളിൽ കൈവല്യ നേരിൻ നിറവായമ്മ
നെഞ്ചകം പിടയുമബലകൾക്ക് കണ്ണീർ നനവാറ്റുമമ്മ
അശാന്തിയുടെ വ്രണിത കാലത്തിന്
അലിവിന്റെ ലോകമാതാവുമമ്മ
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment