Thursday, 14 May 2020

മാനവശാന്തി

ആനന്ദത്തോടെ നാം വർത്തിക്കണം
ആലസ്യം തട്ടാതെ നോക്കിടേണം
ആതുരർക്കാശ്രയമേകീടണം
ആപത്തു നീങ്ങുവാൻ യത്നിക്കണം
വിനയം വിടാതെ പ്രവർത്തിക്കണം
വിജയമതുവഴി വന്നണയും
വിശ്വാസത്തോടെ ജപിച്ചിടേണം
വിനകളതുവഴി വിട്ടൊഴിയും
മനസ്സിലെ മാലിന്യമാറ്റിടേണം
മാമക ചിത്തംപ്രകാശിച്ചിടാൻ
മാലോകർക്കാശ്വാസമേകിടേണം
മാനവശാന്തിക്കായ് യത്നിക്കണം
-പ്രശാന്ത് കണ്ണോം-

No comments:

Post a Comment