Wednesday, 6 May 2020

പുതുമഴ പെയ്തപ്പോൾ(കവിത )


മണ്ണിനു കൂട്ടായി പെണ്ണു വന്നേ
വിണ്ണിൽ നിന്നും വിരുന്നു വന്നേ
മണ്ണിന്റെ മക്കൾക്ക് സാന്ത്വനമായ്
പൈദാഹമാറ്റുവാൻ മാരിവന്നേ
കാന്തിയേറും മിന്നൽ മാലചാർത്തി
കാർകൂന്തൽ കാറ്റിലഴിച്ചിളക്കി
കരിമുകിൽ വാഹനമേറിയവൾ
കുണുങ്ങിച്ചിരിച്ചു കടന്നു വന്നേ
ഇത്തിരി ശാന്തത കാട്ടണം നീ
ഇക്കുറി ഞങ്ങളെ കാത്തിടേണം
മാമാരിയാൽ ഞങ്ങൾ നീറിടുമ്പോൾ
പേമാരിയാകാതെ പെയ്യണം നീ.
ദുരിതത്തെയൊന്നായൊടുക്കിടേണം
പ്രളയം വിതക്കാതെ നോക്കിടേണം
മാലോകർ കണ്ണീർ മഴപൊഴിക്കും
കലികാലമാണേയിതെന്റെ പെണ്ണേ.
-പ്രശാന്ത് കണ്ണോം-



No comments:

Post a Comment