Monday, 18 May 2020

ജാലകം

(കവിത )
കണ്ണിനും കാഴ്ചക്കുമിടയില്‍
പ്രതീക്ഷയുടെ ആനന്ദവും
നിരാശയുടെ വ്യഥകളും തീര്‍ക്കാന്‍
ജാലകപ്പാളിയൊന്നുണ്ട്....
തുറന്നിടാം അടച്ചിടാം....
അനന്തവിഹായസ്സും
വര്‍ണ്ണാഭമായ കാഴ്ചകളും
വിശാലമായ പ്രകൃതിയില്‍
അലിഞ്ഞു ചേരാം...
ജാലകം തടസ്സമല്ല...മറയല്ല
മലിനമായ മനസ്സിനെ
ശുദ്ധീകരിക്കുന്ന ...
സത്യത്തിനും ബോധത്തിനും
ഇടയിലെ ആശ്വാസമാണത്...
കാണേണ്ടതേ കാണാവൂ
കണ്ടതെല്ലാം പറയാതെ
പറയേണ്ടത് മാത്രം പറയാനും...
പറയുന്നത് പ്രവര്‍ത്തിക്കാനും
ശീലിച്ചിടാം....
ജാലകം തുറന്നിടാനുള്ളത്
തന്നെയാണ്....
-പ്രശാന്ത് കണ്ണോം-

No comments:

Post a Comment