കേരളം(കവിത )
താളത്തിലാടുന്ന കേരങ്ങളും
തീരം പുണരുന്ന ആറുകളും
താളവാദ്യങ്ങളും മേളങ്ങളും
തെയ്യമുറയുന്ന കാവുകളും
താളം ചവിട്ടുന്ന കേകികളും
താണു പറക്കും കിളികുലവും
തെച്ചിയും മുല്ലയും പിച്ചകവും
താമരയാമ്പലും മന്ദാരവും
തിരുവാതിരക്കളി കുമ്മിയടി
തുള്ളലും കൂത്തും കഥകളിയും
തിരുവോണമേളം വിഷുക്കണിയും
തുഴയുടെ താളമായ് വള്ളംകളീം
താരങ്ങളേറും കളികളേറെ
കേരളം പുണ്യം നിറഞ്ഞ നാട്
-പ്രശാന്ത് കണ്ണോം -
No comments:
Post a Comment