ചക്കയുണ്ടോ നാട്ടിൽ മാങ്ങയുണ്ടോ
വാഴക്കുലയുണ്ടോ പിണ്ടിയുണ്ടോ
തോരനിടുവാൻ മുരിങ്ങയുണ്ടോ
താളും തമരയും ബാക്കിയുണ്ടോ?
കാലംകരുതിയ നാട്ടു കറികളെ
തീണ്ടാത്ത മാലോകരിന്നു മാറി!
ചിക്കൻ വേണ്ട വെറും ചക്ക മതി
ചക്കക്കുരുവിന്റെ ജ്യൂസു മതി
നാലു നേരത്തും ഹോട്ടലിലുണ്ണുന്ന
നാട്ടിലെ കേമരും കഷ്ടത്തിലായി
പത്രാസു കാട്ടി കറങ്ങി നടന്നവർ
അയ്യയ്യോ വീട്ടീലിരുപ്പു തന്നെ
ചിട്ടകളെല്ലാം പഠിപ്പിച്ചു മർത്യരെ
ശുദ്ധീകരിക്കുവാൻ വന്നതാണോ?
ലോകത്തെ മാറ്റി മറിച്ച കൊറോണേ
നീ വല്ലാതെ കഷ്ടത്തിലാക്കിടല്ലേ!.
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment