മനുഷ്യന് മുഖം രണ്ട്
ഒന്ന് വിനയത്തിന്റെ
വിവേകത്തിന്റെ.
രണ്ട് അഹംഭാവത്തിന്റെ
വിവേകശൂന്യതയുടെ.
ഒന്നാം മുഖത്താൽ
മറ്റുള്ളവരിലെ നന്മകാണുന്നു
രണ്ടാൽ തിന്മയും.
ഒന്നാൽ മധുവൂറും നറുമൊഴികൾ
രണ്ടാൽ കയ്പിൻ
കഷായ വാണിയും
പരദൂഷണം പാപമത്രെ
അത് അന്യന്റെ പാപം
നാക്കാൽ തുടച്ചെടുക്കലത്രെ.
ഒന്നാം മുഖത്താൽ ആദരവും
രണ്ടാൽ വെറുപ്പും നേടാം.
ഒന്നാൽ ചിരിക്കാം ചിന്തിക്കാം
രണ്ടാം മുഖത്തെ ഒളിപ്പിക്കാം
ഒന്നായിരിക്കാം നന്നാവാം
രണ്ടാവാതിരിക്ക നാം.
-പ്രശാന്ത് കണ്ണോം -
No comments:
Post a Comment