Thursday, 25 May 2017

ബര്‍ത്ത് ഡേ ഗിഫ്റ്റ്

Welcome …
prasanthkannom.blogspot.com
ഒരു പെണ്ണിന്റെ വിധി….?

ബര്‍ത്ത് ഡേ ഗിഫ്റ്റ്
……………………..............
‘’അമ്മേ...ഇതാ യെന്റെ പെണ്ണ്…’’
ഇടവപ്പാതി പൊളിച്ചടക്കിയ ഈ സന്ധ്യയില്‍
ഓന്‍ അമ്മക്കു കൊണ്ടു വന്ന ബര്‍ത്ത്ഡേ ഗിഫ്റ്റ്…
‘’ഓ..ഈ ശൃംഗാരിയാണോ.. ‘’കനകമ്മ(55 വയസ്സ്) മുഴുമിപ്പിച്ചില്ല...മുഖത്ത് നീരസം.
‘’നീയേതാടീ….’’ കനകമ്മ ഇത്തിരി കറുപ്പിച്ചു.
‘’തള്ളേ...ഞാന്‍ മണിമംഗലത്തെ രാമഭദ്രന്റ മോള്‍...യെന്താ..’’നല്ല ഉശിരന്‍ മറുപടി(പെണ്ണ്).കനകമ്മയുടെ കയ്യിലെ പാത്രം താഴെ വീണ് ചിന്നിച്ചിതറി….ഓര്‍മ്മകള്‍ ഭൂത കാലത്തിലേക്കും…

മണിമംഗലത്ത് സദ്യവട്ടങ്ങളൊരുക്കുന്ന തിരക്കിലാ കനകം(അടുക്കളക്കാരി)...
മണിമംഗലത്തെരാമഭദ്രന്‍(‍20വയസ്സ്)
ഇംഗ്ളണ്ടിലെ പഠനം കഴിഞ്ഞെത്തുന്നു...അതിന്റെയാ വട്ടങ്ങള്‍...എന്നാല്‍ കനകത്തിന്റെ 30 ാം പിറന്നാള്‍ ദിനം കൂടിയാ…(തീയ്യതി എങ്ങനെ ഓര്‍ക്കുന്നു  എന്നല്ലേ ജനുവരി26നാ...മുപ്പതു കൊല്ലം മുമ്പ് ഒരനാഥാലയത്തിന്റെ വരാന്തയില്‍ ഓളെ പെറ്റിട്ട് തള്ള കടന്നു കളഞ്ഞത്...  )കനകത്തിന്  ഒരു 20 കാരിയുടെ ലുക്കാ...ഈശ്വരന്‍ എന്തിനാ ഇത്രേം  സൗന്ദര്യം ഓള്‍ക്ക് വാരിക്കോരി കൊടുത്തത്…?

‘’കനകക്കുട്ടീ….സുഖാണോ…’’രാമഭദ്രന്റ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു.
വന്ന ദിവസം തന്നെ അവന്‍ കനകത്തെ വീഴ്ത്തി...കാരണവന്‍മാരറിഞ്ഞ്  പടിയടച്ച് പിണ്ഡം വെക്കുമ്പോള്‍ അവളുടെ ഉദരത്തില്‍ ഒരു കുഞ്ഞിക്കാല്‍ വളരുന്നുണ്ടായിരുന്നു...രാമഭദ്രന്റെ ‘ബര്‍ത്ത് ഡേ ഗിഫ്റ്റ് ‘....
പെറ്റു പോറ്റി ഉശിരുള്ളൊരാണ്‍കുട്ടിയാക്കി…

ദേ..ഇപ്പോളവനൊരു ഗിഫ്റ്റുമായ് വന്നിരിക്കുന്നു….കനകമ്മ അഗ്നിയില്‍ എരിയുകയാണ്…
‘’ടാ..പാപീ...പാടില്ലാ...അവള്‍ നിന്റെ….’’
വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനു‍ മുമ്പ്
അവരുടെ ബെഡ്റൂമിന്റെ വാതില്‍ കനകമ്മക്കു മുന്നില്‍ കൊട്ടിയടച്ചിരുന്നു…

No comments:

Post a Comment