Thursday, 25 May 2017

ബര്‍ത്ത് ഡേ ഗിഫ്റ്റ്

Welcome …
prasanthkannom.blogspot.com
ഒരു പെണ്ണിന്റെ വിധി….?

ബര്‍ത്ത് ഡേ ഗിഫ്റ്റ്
……………………..............
‘’അമ്മേ...ഇതാ യെന്റെ പെണ്ണ്…’’
ഇടവപ്പാതി പൊളിച്ചടക്കിയ ഈ സന്ധ്യയില്‍
ഓന്‍ അമ്മക്കു കൊണ്ടു വന്ന ബര്‍ത്ത്ഡേ ഗിഫ്റ്റ്…
‘’ഓ..ഈ ശൃംഗാരിയാണോ.. ‘’കനകമ്മ(55 വയസ്സ്) മുഴുമിപ്പിച്ചില്ല...മുഖത്ത് നീരസം.
‘’നീയേതാടീ….’’ കനകമ്മ ഇത്തിരി കറുപ്പിച്ചു.
‘’തള്ളേ...ഞാന്‍ മണിമംഗലത്തെ രാമഭദ്രന്റ മോള്‍...യെന്താ..’’നല്ല ഉശിരന്‍ മറുപടി(പെണ്ണ്).കനകമ്മയുടെ കയ്യിലെ പാത്രം താഴെ വീണ് ചിന്നിച്ചിതറി….ഓര്‍മ്മകള്‍ ഭൂത കാലത്തിലേക്കും…

മണിമംഗലത്ത് സദ്യവട്ടങ്ങളൊരുക്കുന്ന തിരക്കിലാ കനകം(അടുക്കളക്കാരി)...
മണിമംഗലത്തെരാമഭദ്രന്‍(‍20വയസ്സ്)
ഇംഗ്ളണ്ടിലെ പഠനം കഴിഞ്ഞെത്തുന്നു...അതിന്റെയാ വട്ടങ്ങള്‍...എന്നാല്‍ കനകത്തിന്റെ 30 ാം പിറന്നാള്‍ ദിനം കൂടിയാ…(തീയ്യതി എങ്ങനെ ഓര്‍ക്കുന്നു  എന്നല്ലേ ജനുവരി26നാ...മുപ്പതു കൊല്ലം മുമ്പ് ഒരനാഥാലയത്തിന്റെ വരാന്തയില്‍ ഓളെ പെറ്റിട്ട് തള്ള കടന്നു കളഞ്ഞത്...  )കനകത്തിന്  ഒരു 20 കാരിയുടെ ലുക്കാ...ഈശ്വരന്‍ എന്തിനാ ഇത്രേം  സൗന്ദര്യം ഓള്‍ക്ക് വാരിക്കോരി കൊടുത്തത്…?

‘’കനകക്കുട്ടീ….സുഖാണോ…’’രാമഭദ്രന്റ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു.
വന്ന ദിവസം തന്നെ അവന്‍ കനകത്തെ വീഴ്ത്തി...കാരണവന്‍മാരറിഞ്ഞ്  പടിയടച്ച് പിണ്ഡം വെക്കുമ്പോള്‍ അവളുടെ ഉദരത്തില്‍ ഒരു കുഞ്ഞിക്കാല്‍ വളരുന്നുണ്ടായിരുന്നു...രാമഭദ്രന്റെ ‘ബര്‍ത്ത് ഡേ ഗിഫ്റ്റ് ‘....
പെറ്റു പോറ്റി ഉശിരുള്ളൊരാണ്‍കുട്ടിയാക്കി…

ദേ..ഇപ്പോളവനൊരു ഗിഫ്റ്റുമായ് വന്നിരിക്കുന്നു….കനകമ്മ അഗ്നിയില്‍ എരിയുകയാണ്…
‘’ടാ..പാപീ...പാടില്ലാ...അവള്‍ നിന്റെ….’’
വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനു‍ മുമ്പ്
അവരുടെ ബെഡ്റൂമിന്റെ വാതില്‍ കനകമ്മക്കു മുന്നില്‍ കൊട്ടിയടച്ചിരുന്നു…

Wednesday, 17 May 2017

ബംഗാളിയെ പ്രേമിച്ച പെണ്ണ്

Welcome …
prasanthkannom.blogspot.com
ഇങ്ങനേം നടക്കും …!?

ബംഗാളിയെ പ്രേമിച്ച പെണ്ണ്
……………………………...
“മാ ...പാനീ...പാനീ....”
ബംഗാളിപ്പയ്യന്റെ നീട്ടി വിളി..
ചെങ്കല്ലു കടത്തുന്നതിനിടയിൽ അവനോടിയെത്തിയതാ......
നല്ല പൂച്ചക്കണ്ണും ഗോതമ്പിന്റെ നെറൂം..എന്തൊരു ലുക്കാ ഈ ചെക്കന് ....
ഓനു ഗ്ളാസിൽ വെള്ളം കൊടുക്കുമ്പോൾ സിന്ധു(22വയസ്സ്) ഒന്നു ചിരിച്ചു...പയ്യനും .
‘ഓൻ ഈ പണി ചെയ്യേണ്ടോനല്ല ശരിക്കും ഒരു അമീർ ഖാൻ…’
വന്ന ദിവസം തൊട്ടു സിന്ധു അവനെ വാച്ചു ചെയ്യുന്നുണ്ട്...
‘ഓനൊരു മലയാളി ആയിരുന്നെങ്കിൽ…’ സിന്ധു വെറുതെ ആഗ്രഹിച്ചു.

ഉച്ച്ക്കഞ്ഞി കുടിക്കാൻ വന്നപ്പോൾ ഒാനിങ്ങോട്ടു നോക്കി ഒരു കള്ളച്ചിരി....
‘ഈ ചെക്കനെന്തൊരു ഭംഗിയാ... വെയിലു കൊണ്ട് ചൊക ചൊകാന്ന് മുഖം നല്ല ആപ്പിളൂ പോലീണ്ട്...’ സിന്ധു ഓന്റെ മുഖത്തീന്ന് കണ്ണെടുത്തീല...
പിന്നീടങ്ങോട്ട് കാര്യങ്ങൾ പെട്ടെന്നു പുരോഗമിച്ചു...പ്രണയത്തിനു ഭാഷ പ്രശ്നമല്ലല്ലോ..ഓൻ ഹിന്ദി പറയും ‘തോടാ തോട’  ഓളും…
പുതിയ വീടിന്റെ പണിക്കൊപ്പം സിന്ധൂന്റെ പ്രണയോം പൂത്തുലഞ്ഞു…

ഓള കുറ്റം പറഞ്ഞൂടാ..ഒറ്റ മോൾ..
ഡാഡി ദുബായീൽ സ്വന്തമായ് ബിസ്സിനസ്...മമ്മി അബുദാബീൽ നഴ്സാ...
ഓളു ഗൾഫ് ജീവിതം മടുത്താ  നാട്ടിലോട്ടു  വന്നേ(കൊണ്ടു വിട്ടത് )...
ഇപ്പം അമ്മൂമ്മയോടൊപ്പം(65 വയസ്സ്)   അടിച്ചു പൊളിച്ചു(അടിച്ചും...പൊളിച്ചും...) ജീവിക്കുന്നു...
‘പയ്യൻസ് ലുക്കാ’ണെങ്കിലും നമ്മുടെ നായകനു 23 കഴിഞ്ഞു...
“ഇവനെ അങ്ങു കല്ല്യാണം കഴിച്ചാലോ...” സിന്ധു സ്വപ്നങ്ങൾ നെയ്തു…

ഇതെന്തത്ഭുതാ...അമ്മൂമ്മ ഓളുടെ കൂടെ നിന്നു.
മമ്മീം ഡാഡീം ഒരാഴ്ച മുന്നേ എത്തി…
വീട്ടിനു മുന്നിൽ  വലിയൊരു പന്തലൊരുങ്ങി...കാര്യങ്ങളെത്ര പെട്ടെന്നാ തകൃതിയായ് നടന്നേ...ഒരൊന്നൊന്നര കല്ല്യാണ മണ്ഡപം തന്നെ ഒരുക്കി...ഗംഭീര സദ്യേം...ഒന്നിനും ഒരു കൊറവൂണ്ടായീലാ...
നാദസ്വരത്തിന്റെയും കച്ചേരിയുടേയും അലയൊലികൾ ആ പ്രദേശത്തെ ഇളക്കിമറിക്കുമ്പോൾ ആ രാജകുമാരൻ(ബംഗാളി) സിന്ധൂന്  മിന്നു ചാർത്തി....

എന്നാലും ഒരു ബംഗാളിയെക്കൊണ്ട്....
ആളുകൾ പലതും പറഞ്ഞു…
കോടീശ്വരനായ ഒരച്ഛന്റെ ഗതീ(വിധി)ന്നല്ലേ…!?
വൈദ്യശാസ്ത്രം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു തരം മാനസിക രോഗത്തിനു ഉടമ(അടിമ)യായിട്ടുള്ള ഒരു പെൺകുട്ടി ഇതുവഴി രക്ഷ്പ്പെടുന്നുണ്ടെങ്ങിൽ..അങ്ങനെയാവട്ടേന്ന് ഏതച്ഛനാ ആഗ്രഹിക്കാത്തേ....
ഡോക്ടറുടെ നിർദ്ദേശവുമതാണല്ലോ….അല്ലാതെ ഒരു കോടിക്കും ഓളുടെ  രോഗം മാറ്റാനാകില്ല…!!!?

പാവം പയ്യൻ(ബംഗാളി)...ഓന്റെ വീട്ടുകാരും അറിഞ്ഞോണ്ടുള്ള കളിയായിരുന്നു…
ഓൻ മാത്രം ഒന്നും അറിഞ്ഞീല….!!?
സ്വപ്ന ലോകത്തെ സിന്ധൂനേം ഓളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനേം
കാക്കാന്‍ ഓന് കഴിയേണേ…!?

പ്രണയ സെൽഫി

Welcome …
prasanthkannom.blogspot.com
പെണ്ണ്  ചിലപ്പോള്‍ ഇങ്ങിനെയാ…?

പ്രണയ സെൽഫി
…………………………..
“ടാ യിന്ക്ക് ഒളമാങ്ങ(കണ്ണൂർ മാങ്ങ) യിന്നാ..”
നാലീപഠിക്കുമ്പൊ ഓളുതന്ന ആ മാങ്ങേടെ ടേസ്റ്റ് ഇന്നുവരെ ഒന്നിനൂണ്ടായിട്ടില്ല..അന്നോളോടു തോന്നിയത് ഇഷ്ടാണൊ പ്രേമാണൊ ഒന്നും തിരിച്ചറിയാത്ത പ്രായം..
സ്കൂളീന്ന് പൊകുമ്പം കോണിപ്പടേന്ന് വീണ ഓളെ ഞാനെടുത്ത് വീട്ടിലെത്തിച്ചിട്ടുണ്ട്..അന്നവളെനിക്കൊരു ‘ഉമ്മേം’ തന്നിട്ടുണ്ട്..അങ്ങിനെന്തൊക്കെ കുസൃതികൾ…

ഏഴാം ക്ളാസ്സീ പഠിക്കുമ്പൊ ഒരാഴ്ച ഓള്  സ്കൂളീ വന്നില്ല...അതിനടുത്ത തീങ്കളാഴ്ച വന്നപ്പോൾ തീരേ മിണ്ടാട്ടമില്ല…
ഓള്  ക്ളാസ്സീന്ന് ഒന്ന് നോക്കുന്ന് പോലൂല്ല..ശരിക്കും സങ്കടായീട്വാ...
അപ്പൊഴുമറിയൂല എന്തിനാ സങ്കടം വന്നേന്ന്...
വൈന്നേരം സ്കൂളു വിട്ടപ്പോ ഓളെ പെറെക്യേന്നെ പൊയി...
“ഞാൻ വെല്ല്യ പെണ്ണായി എനി എന്റെ പെറെകേ നടക്കണ്ടാട്വാ..”
ഓളുടെ മോത്ത് നാണൂം വെഷമോം പരിഭ്രമോം..
“..യിതെന്താ പറ്റ്യേ..” എനക്കൊന്നും മനസ്സിലായീലാ...
പത്താം ക്ളാസ്സ് കഴീംവരേം അതൊരു വിങ്ങലായ് കൂടേണ്ടാർന്നു...+2 കഴിഞ്ഞപ്പോഴ എനിക്കവളെ പിരിയാൻ പറ്റാത്തത്രേം പ്രണയാണെന്നറിഞ്ഞത്...
ഡിഗ്രിക്കവൾ കൃഷ്ണമേനോൻ വനിതാക്കോളെജിലേക്ക് ചേക്കേറി...പ്രണയം അതിന്റെ മൂർദ്ധന്യത്തിലും....ഡിഗ്രി കഴിഞ്ഞ്  ഒരു വർഷം പി എസ് സി പഠനം...സർക്കാർ ജോലി… പിന്നെ കല്യാണം.. ഈശ്വരൻ കൂടെ നിന്നു…
പ്രണയിച്ച പെണ്ണിനെ ത്തന്നെ കൂടെപ്പൊറുപ്പിക്കാനും ഒരു ഭാഗ്യം വേണല്ലോ....നന്ദു ഓരോന്നോർക്ക്യായിരുന്നു...

പയ്യാമ്പലത്തെ പാറപ്പുറത്ത് മലർന്നു കിടന്നു അവളൊടൊപ്പം കാറ്റുകൊണ്ട് കിന്നാരം പറഞ്ഞ് രസിക്കുമ്പോൾ...ഇതന്ന്യാ  സ്വർഗം...
“നന്ദു ഒരു സെൽഫി എടുക്ക്വൊ...?”
ഓളുടെ ഒരാഗ്രഹല്ലേ...
“ഈ മോളീലെ പാറേലൊട്ട് കേറി നിന്നോളൂ...ഒരു നല്ല പോസിലാകാം....’’
ഐ ഫോൺ മിന്നിത്തുറക്കും മുന്നേ അവളുടെ ഹൈഹീൽ ചപ്പലൊന്നു തെന്നി...
“നന്ദൂ...” പിറകോട്ടു മറിഞ്ഞ അവൾക്ക് നന്ദൂന്റെ ഷർട്ടിൽ പിടുത്തം കിട്ടി..അവള്‍ തൂങ്ങിയാടി
“ഇന്ദൂ....” അവന്റെ നിലവിളി ഉയര്‍ന്നു...
പാറക്കെട്ടുകളെ തല്ലിത്തകർക്കുന്ന പയ്യാമ്പലത്തെ അലമാലകളുടെ അലറിവിളികൾക്കൊപ്പം ആ പ്രണയ ജോഡികളും പങ്കു ചേർന്നു....

Saturday, 13 May 2017

....ന്റെ സ്വന്തം പെണ്ണ്

Welcome …
prasanthkannom.blogspot.com
ഈ പെൺകുട്ടികളുടെ ഒരു കാര്യം …?

....ന്റെ സ്വന്തം പെണ്ണ്
................................
“..ഒരു കുറ്റിപ്പുറം ...”
കണ്ട്കടറിൽ നിന്നു ടിക്കെറ്റും ബാക്കി കാശും വാങ്ങി പോക്കെറ്റിലിട്ടു…
മനു വളരേ ഹാപ്പിയാ...
യാത്ര ഗുരുവായൂരേക്കാ..കാലത്തെ എക്സിക്യുട്ടീവ് ട്രൈൻ ചെറിയ ടൈമിനു മിസ്സായി...അതാ ബസ്സിൽ....
കാരണം പത്തുമണിക്ക് ഗുരുവായൂരെത്തണം..
“..ന്റെ പെണ്ണ്  അവിടെ കാത്തിരിക്കും...തൃശ്ശൂക്കാരി..ആളൊരു കാന്താരിയാ...” മനു ഓരോന്നോർത്തെടുക്ക്വാ....
പരിയാരത്ത് ഫൈനൽ ഇയർ മെഡിസിനു പടിക്കുമ്പോഴാ അടുത്തേ....എന്തു കൊണ്ടു വൈകി എന്നു ചോദിക്കരുത് പ്ലീസ്...ഓളങ്ങിനെയാ...സംതിങ്ങ് സ്പെഷ്യൽ…
എത്ര പെട്ടെന്നാ ഇത്ര ഡീപ്പായതു…
എന്നാലും എക്സാം കമ്പ്ളീറ്റ് ചെയ്യുന്നത് വരേയും ഒരു യാത്ര പോലും ഉണ്ടായില്ല ഒരുമിച്ച്.
ആളിത്തിരി പൊട്ടിത്തെറിയാണേലും ...പൂവർ ഫാമിലിയ..
ലോണെടുത്താ പഠനം...അച്ഛനു സർക്കാർ പണിയുണ്ട്...അമ്മ ഹൌസ് വൈഫാ...ആങ്ങള ഒരുത്തൻ പത്താംക്ളാസ്സിൽ പഠിക്കുന്നു..എല്ലാം ഓളുടെ പഞ്ചാര മൊഴിയിൽ അറിഞ്ഞത്…
കാശ് കൊറവാണേലും ഓളക്കണ്ടാ പറയൂല ...അത്രക്കു മൊഞ്ചാ...ഇഷാ തൽ വാർ ഒന്നുമല്ല.എത്ര ചെക്കന്മാര പെറകേ..
ആർക്കും വീഴ്ത്താൻ പറ്റിയില്ലാ…
പിന്നെയീ ഞാൻ....നിവിൻ പോളി തോറ്റു പോകും മോനേ…
മൊബൈൽ റീചാർജ് ചെയ്ക തുടങ്ങി അവളുടെ വീട്ടിലെ കറന്റ് ചാർജടക്കം...ഈ ഒറ്റക്കൊല്ലം അവൾക്ക് വേണ്ടി മൊടക്കിയത് 36662രൂപ…
‘’കണക്കെങ്ങിനെ കൃത്യമായീന്നല്ലേ..കണക്കിന്റെ കാര്യത്തിൽ ഞാൻ പണ്ടേ മിടുക്കനാ..’’
മനു ഒാർമകൾ ആസ്വദിക്കുകയാണ്…

കുറ്റിപ്പുറത്തു നിന്നും ഗുരുവായൂരേക്ക്  ബസ്സ് മാറിക്കേറുമ്പം സമയം 10.30...വല്ലാതെ ലേറ്റായി...അവൾ കാത്തിരുന്നു മുഷിഞ്ഞു കാണും....
എന്റെ പുതിയ ‘റെഡ് മീ’(ഫോണ്‍) യെ വിളിച്ചുണർത്തിക്കൊണ്ട് ഒരു മെസ്സേജ്...
‘’ഗുരുവയൂരെത്തിയാൽ താഴെ കാണിച്ച  നമ്പറിൽ വിളിച്ചാ മതി.....’’
ഓളാ…
‘’ഇതേതാ നമ്പർ ...ഇപ്പോത്തന്നെ ഒന്നു വിളിച്ചേക്കം….രക്ഷയില്ലാ...നോട്ട് റീച്ചബിൾ...” മനു അസ്വസ്ഥനായി...
ഗുരുവയൂരെത്തുമ്പോൾ മണി 11.30.
നമ്പർ റീച്ചബിൾ ആണ്  ...റിംഗുണ്ട്....

“ഹലോ....വിദ്യാ...ഞാനാ...മനു..
ഇവിടെയെത്തി...”
“മനു.. എവിടേയാ...?!!'' വിദ്യയാ...
ആളുകളുടെ ബഹളവും കേൾക്കാം..
“മനു നീ കിഴക്കേ നടയിലോട്ടു വാ...മേല്പത്തൂരോഡിറ്റോറിയത്തിനടുത്ത് ഞാൻ കാത്തു നില്പുണ്ട്...” വിദ്യ വളരെ കൂളാണ്.
മേല്പത്തൂരോഡിറ്റോറിയത്തിനടുത്ത് വല്ലാത്ത ആൾക്കൂട്ടം..
മനു നിന്നു വിയർക്കുകയാ...
അവന്റെ കണ്ണുകൾ വിദ്യയെ തേടി.
“മനു ...” ചുമലിൽ തൊട്ടു കൊണ്ട് ഒരു പരിചിത ശബ്ദം…
വിദ്യ...!!?മനു വീണ്ടും വീണ്ടും അവളെ നോക്കി...അവളുടെ കൈപിടിച്ച് ഒരു ചെറുപ്പക്കാരൻ...! രണ്ടുപേരും വരണ മാല്യം അണിഞ്ഞിട്ടുണ്ട്..
''വിവേകേട്ടാ(നവ വരനോട്)...
ഇത്  മനു...ഞാൻ പറയാറില്ലേ എന്റെ ഫ്രെന്റ്..കണ്ണൂർ കാരൻ …!  
മനു..സോറീട്ടോ...എല്ലാം നേരത്തേ ഉറപ്പിച്ചതായിരുന്നു...10മണിക്കായിരുന്നു മുഹൂര്‍ത്തം....മനൂനു വിഷമം ഉണ്ടെന്നറിയാം...എല്ലാം ഈശ്വരേച്ചയല്ലേ...”
വിദ്യ പുഞ്ചിരിച്ചു..
വിവേക്,   മനുവിനെ നോക്കി ചിരിച്ചു.....ആ ചിരിയിൽ മനു അലിഞ്ഞില്ലാതായി...

കമിതാക്കള്‍

Welcome ....
prasanthkannom.blogspot.com
ഇതാണ്  ന്യൂജനറേഷന്‍...?

കമിതാക്കള്‍
........................
''...മ്മളെ  പ്രകാശന്റെ(പ്യൂണ്‍) മോള് ഒളിച്ചോടീന്ന്...''
ശാരദേച്ചി(UD ക്ളാര്‍ക്ക്) നൊണയുുടെ കെട്ടഴിക്കാന്‍ തൊടങ്ങി.ലഞ്ച് ബ്രേക്കിന്റ വട്ടമേശ വിഭവങ്ങള്‍ക്ക്
എരിവു പകരുന്നത്  ശാരദേച്ചിയാ...
''..ങ്ങനെ പോറ്റിയതാ ഓളെ പ്രകാശന്‍...
നല്ല മുടീം തടീം പരസ്പരത്തിലെ ദീപ്തീന പ്പോലത്തെ പെണ്ണാ....ചെക്കനോ ആ ഓട്ടോക്കാരന്‍ ഗണേശന്‍. ജാതീം മാറ്റം...രെജിസ്റ്ററ് ചെയ്തൂന്നാ കേട്ടേ.....''
''..ന്റെ ശാരദേച്ചീ..പ്രകാശന് വെല്ല്യെ ചെലവ് ഒയിഞ്ഞ് കിട്ടീലേ...''ഗീത(LD ക്ളാര്‍ക്ക്) കേറി എടപെട്ടു..
''വളര്‍ത്ത് ദോഷാ ഗീതേ...
അതൊക്കെ   ..ന്റെ  ശ്രീക്കുട്ടീന(ഡിഗ്രി ഫൈനല്‍ ഇയര്‍)കണ്ടു പഠിക്ക്....യെന്താ അച്ചടക്കം....
...ന്റെ മോളായതോണ്ട്  പറേല്ലാട്ടോ.ഓളെ നല്ലൊരുത്തന് കൈപിട്ച്ച് കൊട്ക്കണം.ഇന്ന്  ഓളുടെ പരീക്ഷ കഴീന്ന ദെവസാ...''.
മോളെ പൊക്കിപ്പറയാന്‍ ശാരദേച്ചിക്ക് ആയിരം നാക്കാ.
''..ന്റ ശാരദേച്ചീ കയിഞ്ഞ കൊല്ലം ..മ്മളെ നാരാണന്‍ മാഷെ മോള് ഒരുത്തന്റെ കൂടെ പോയീറ്റ് യെന്തായീ...
ഒരു കുട്ട്യായപ്പോ ഓനൊയിവാക്കിലെ...? ഇപ്പോ യെന്താ അവസ്ഥാ...ചാറ്റിംഗും ചീറ്റിംഗുമല്ലേ നടക്കുന്നേ....''
ഉരുളക്കുപ്പേരി പോലെ ഗീത കാച്ചി....

''..മ്മളെ കുട്ട്യോള  ...മ്മള് സ്രദ്ധിച്ചാ ഒരു കൊയ്പ്പൂല്ല...
ഒക്കെ ..ന്റെ ശ്രീക്കുട്ടീന കണ്ട് പഠിക്കണം...
വീട് കോളജ്....കോളജ് വീട്......ന്നല്ലാതെ
മറ്റൊന്നുയില്ല ഓള്‍ക്ക്...''

വൈകീട്ട് ഓഫീസീന്നെറങ്ങീട്ടും   ശാരദേച്ചിക്കും
ഗീതക്കും പറഞ്ഞ് തീര്‍ന്നിട്ടില്ല.
കൃത്യ സമയത്ത് ബസ്സ് കിട്ടിയതിനാല്‍
ശാരദേച്ചി പതിവിലും നേരത്തേ വീടെത്തി.
അമ്മ(പ്രായം 70) വരാന്തയില്‍ നോക്കിയിരിപ്പാ....

''പെണ്ണെന്ത്യേ (ശ്രീക്കുട്ടി).....?
അമ്മയുടെ ചോദ്യത്തില്‍ ബേജാറ്....
''...ന്റെ ദൈവേ....മണി 6 കയിഞ്ഞല്ലോ...
പരീക്ഷ കയിഞ്ഞ്  എത്തീലേ...യിതുവരേം...?''
ശാരദേച്ചീടെ ഉള്ളടിക്കാന്‍ തോടങ്ങീ....
നേരെ ദേവൂട്ടീടെ(ശ്രീക്കുട്ടീടെ കൂട്ടുകാരി)വീട്ടിലേക്കോടി....തൊട്ടു മൂന്നാമത്തെ
വീടാ....ദേവൂട്ടീടെ ചേട്ടന്‍ വിനീത്  ശ്രീരാഗിന്റ(മോന്‍,സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍,ബാംഗ്ളൂര്‍) ഉറ്റ ഫ്രെന്റാ...
ഒാന് പണീം..കൂലീമൊന്നുമായിട്ടില്ല....കറുമ്പന്‍..
തേരാ പാരാ...നടക്കുന്നു.എന്നാല്‍ ദേവൂട്ടി
നന്നായി പഠിക്കും...ശ്രീക്കുട്ടിയേപ്പോലെ മിടുക്കിയാ...

''ഓ ദൈവമേ.....ശ്രീക്കുട്ടി ദേവൂട്ടിയോടൊപ്പം വരാന്തയിലുണ്ട് .സമാധാനായി....നാട്ടിലെന്തൊക്കെയാ നടക്കണ്...
പെഴച്ച കാലാണ്...''ശാരദേച്ചീ നെടുവീര്‍പ്പിട്ടു...
''അല്ല ശ്രീക്കുട്ടീ പരീക്ഷ  കെയിഞ്ഞ് നേരയിങ്ങോട്ടാണോ വന്നേ...?
എന്നെ പേടിപ്പിച്ചല്ലോ നീ...
അമ്മൂമ്മമയാട(വീട്ടില്‍) കണ്ണും നട്ട് കാത്തിരിക്ക്യാ..നിന്നേ..
വാ വീട്ടിലോട്ടു പോവാം....''
ശാരദേച്ചിക്ക് ധൃതിയായി....

''ഞാന്‍ അങ്ങോട്ടില്ലമ്മേ...
എന്റേം വിനീതേട്ടന്റേം റജിസ്റ്റര്‍ മേരേജ്
കഴിഞ്ഞു...പരീക്ഷ യൊന്നു  കഴിഞ്ഞു  കിട്ടാന്‍ കാത്തു നിന്നതാ....
അച്ഛനറിഞ്ഞാ(50 വയസ്സ്,ഫിനാന്‍സ്  കമ്പനി
മാനേജര്‍)വീട്ടീക്കേറ്റില്ല...
ഒരു വര്‍ഷം മുന്നേയെടുത്ത തീരുമാനാ....
പരീക്ഷ കഴിഞ്ഞോട്ടേന്ന് വിനിയേട്ടന്‍ പറഞ്ഞു..
അതുകൊണ്ടാ....സോറീ അമ്മാ.....
എനിക്കിവിടെ ദേവൂട്ടീമുണ്ടല്ലോ കൂട്ടിന്....''

ഒരു ഇളിഭ്യച്ചിരിയുമായി വിനീതും വരാന്തയിലേക്ക് ഇറങ്ങി വന്നു...
പാവം ശാരദേച്ചീ ....
ചുറ്റിലും ഇരുട്ട്... സര്‍വ്വത്രയിരുട്ട്...
ഇരുട്ട് മാത്രം...

വേലക്കാരിയുടെ ശൃംഗാരം

Welcome....
prasanthkannom.blogspot.com
ഇതും നടക്കും ...?

വേലക്കാരിയുടെ ശൃംഗാരം
................................................
അവളുടെ(വേലക്കാരി) നോട്ടോം ഭാവോം
അത്ര ശരിയല്ലാ ....
എനിക്ക് ചെക്കനെയാ(മോന്‍,ഡിഗ്രി രണ്ടാംവര്‍ഷം....കേമനാ...)പേടി.
അതല്ലാ...രസം
കക്ഷിക്ക്(ഭാര്യക്ക്)ഇവളെ നന്നായി
ബോധിച്ചിട്ടുണ്ട്...ഇവള്‍ കയ്യിലെടുത്തിട്ടുണ്ട്.
ഇതുവരെ പാത്രം കഴുകാനും ...
തുണിയലക്കാനും ...ഒരു കൈ സഹായം കൊടുത്താ
മതിയാരുന്നു ....
ഒരു ടെന്‍ഷനു മില്ലാരുന്നു.
ഇതെന്തായിപ്പോ സ്ഥിതി..
ചെകുത്താനും കടലീനും  എടേല്‍ പെട്ടപോലായില്ലേ...
കേണലിന്(അച്ചഛന്‍,70 വയസ്സ്,റിട്ടഃ കേണല്‍.
സകലകലാവല്ലഭനാരുന്നു..അമ്മ മരിച്ചേ പിന്നേ
ഭക്തിമാര്‍ഗ്ഗത്തിലാ....ജപൂം...പൂജേം.)ഇതൊന്നുമറിയേണ്ടല്ലോ...? അവളുടെ പാചകം ഉഗ്രന്‍....പെരുമാറ്റം
അത് അത്യുഗ്രന്‍....
പെണ്ണും(മോള്‍,+2)പറഞ്ഞു...ആന്‍റി നല്ലതാണെന്ന്.
എവിടെയോ ഒരശപിശക്..
എനി എന്റെ കൊഴപ്പാണോ...?
ഇന്ന് ഓഫീസീന്ന് വന്നുകേറ്യപ്പോ ഓളാ(വേലക്കാരി)
ഓടി വന്ന് കയ്യീന്ന് പച്ചക്കറി കിറ്റ് വാങ്ങ്യേ....
അവളുടെ പിടിത്തം കിറ്റിനും മീതെ ..ന്റെ കൈയിലാ..
ചെറിയൊരു തോണ്ടലും....
ഈ കളി ചെക്കനോടായാല്‍...പണി പാളും....
സ്കൂളിലും കോളേജിലും നല്ല കൈയടി(അടി)
മേടിച്ച പ്രതിഭയാ.(ശൃംഗാരവേലന്‍)
ചിന്തിച്ച് തല പെരുത്ത് വെരുന്നു...
വന്നു കേറീട്ട് രണ്ടാഴ്ചയായില്ലാ...
അവള്‍ വെളയാടുകയല്ലേ....?
വേലക്കാരിക്ക് ശമ്പളം എത്ര്യായാലും
ഞാന്‍ സഹിച്ചോളാമെന്ന് കക്ഷി(ഭാര്യ, ഗസറ്റഡ് റാന്‍കിലേക്ക് പ്രമോഷന്‍ കിട്ട്യേന്റെ തുള്ളാട്ടാ....)
ഓ...തൊടങ്ങി...
കേണലിന്റെ ഒടുക്കത്തെ ജപം...
ഒന്നാം നെലീലെ കൂട്ടീന്ന്(മുറി)ചെക്കന്‍ താഴോട്ടെറങ്ങീട്ടില്ല...IAS ന് (ചാറ്റിംഗ്)പഠിക്ക്വാരിക്കും
അവനാരാ മോന്‍....
പത്തമ്പത് വയസ്സ് കടന്നിട്ടും അവള്‍ക്കേ(വേലക്കാരിക്ക്)സിനിമാ നടീടെ ലുക്കാ...
എന്തോ..എന്റെ മനസ്സെളകീട്ടില്ല....
ചെക്കനെയോര്‍ത്ത് ആധിയാ...
അവളെയെങ്ങനെ ഓടിക്കും...
ഓര്‍ത്തോര്‍ത്ത് ഒറക്കോം ഇല്ലാണ്ടായി....
പുറത്ത് ഔട്ട് ഹൗസിലാ അവളുടെ കിടത്തം.
ഇന്ന്  രാത്രി ഒന്നുപുലര്‍ന്നു കിട്ട്യാമതി...
അവളെ എന്തു വില കൊടുത്തും ഒഴിവാക്കും....
തീര്‍ച്ച...ചിന്തിച്ച് ...ചിന്തിച്ച് ...തലേ പ്രാന്തായി...
കക്ഷിയുടെ(ഭാര്യ)നിലവിളി കേട്ടാ ഞെട്ടിയൊണര്‍ന്നത്.
'ദേ..എന്ത്  കെടപ്പാ    മനുഷ്യായിത്...
അവളെ കാണാനില്ല...
ബേഗും മറ്റു വകകളും...ഒന്നൂല്ല്യ....
'എടീ...നീ ചെക്കന്‍ മോളിലുണ്ടോ... നോക്കൂ...
'എന്താ ..പ്രശ്നം..?
ബഹളം കേട്ട് ചെക്കനും പെണ്ണും ഓടിയെത്തി..
നേരം പരപരാന്ന് വെളുത്ത് വരുന്നേയുള്ളൂ....
,കേണലിനിതൊന്നുമറിയേണ്ടല്ലോ....
ജപിച്ചോണ്ടിരിക്കട്ടേ.'
'അപ്പൂപ്പന്‍ മുറീലില്ലാ....
ദേ..ഒരെഴുത്ത്....'
പെണ്ണ് ഒരു തുണ്ട് കടലാസ് കൊണ്ടുത്തന്നു...
'മക്കളേ..ഞാന്‍ ഒരു തീര്‍ത്ഥാടനത്തിന് പോവ്വ്വാ....
ഒരു മടങ്ങി വരവുണ്ടാകില്ലാ....
പേടിക്കേണ്ട...അവളെ(വേലക്കാരിയെ)
ഞാന്‍ കൂടെ കൂട്ടുന്നു....
എന്ന്
സ്വന്തം റിട്ടഃ കേണല്‍

കള്ള കാമുകന്‍

Welcome ....
prasanthkannom.blogspot.com
ഇതു നേരാണോ...?

കള്ള കാമുകന്‍
.............................
ഓറ്(ഹസ്ബെന്റ്) പോകുമ്പം ഒറ്റ കാര്യാ പറഞ്ഞേ.
'നീയിതീന്ന് ഫേസ്ബുക്കുംചാറ്റിംഗും ഒന്നുംവേണ്ടാട്ട്വാ...
കാലം നല്ലതല്ലാ....'

കരിനാവാ....രണ്ടോമൂന്നോ കൊല്ലെത്തുമ്പം
ഗള്‍ഫീന്ന് ബെരും ഇങ്ങനെ ഓരോ ആപ്പും
ബെച്ചാ പോവ്വ്വാ....
എന്താണേലും ഇത്തവണ നല്ല മൊഞ്ചുള്ള
ഫോണും(ഓപ്പോ 4G) തന്നാ മൂപ്പരു പോയേ...
ചെക്കനും(മോന്‍,+2കഴിഞ്ഞു റിസല്‍ട്ടു കാത്തിരിക്കുന്നു...)കൊടുത്തു ഒരെണ്ണം മുന്തിയതാ....!
ഫേസ്ബുക്കില്‍ പേരുമാറ്റി ഒരു മൊഞ്ചത്തീടെ
പടോം ബെച്ച് തന്നത് ഒാളാ(അയല്‍ക്കാരി പെണ്ണ് ,പഠിത്തം നിര്‍ത്തി.കല്ല്യാണ ചെക്കനായി കാത്തിരുപ്പാ...)
ഒലിപ്പിക്കുന്ന ചെക്കന്‍മാര് ഇങ്ങനെ ചാടികൊത്തുമെന്ന് കരുതീല.....
എത്രെണ്ണാ.....ഫേസ്ബുക്കില്‍ ....തരാതരല്ലേ..
ഓള് ചാറ്റിംഗ് പഠിപ്പിച്ചത് കുരിശായിരിക്ക്യാ...
അങ്ങേരു കരിനാക്കു വെച്ചല്ലേ പോയേ....
ഒരു ചെക്കനേക്കൊണ്ട് ഒരു രക്ഷ്യേല്ല....
ഓന് നേരിട്ടു കാണണം...പിന്നേ പലതും....
എന്നേം കൊണ്ടേ പോവൂ...
മാരണായീന്ന് പറഞ്ഞാ മതി.....
എന്റെ ചെക്കനെ(മോന്‍)ങ്ങാനറിഞ്ഞാല്‍
എന്താ പുകില്.....
കാര്യമിങ്ങനൊക്ക്യാണേലും
വഴിവിട്ടു നടന്നിട്ടില്ലിതുവരേം...
ഇതെതന്തായിപ്പോ കഥ...?
ഓന ഒഴിവാക്കീല്ല്യേ രക്ഷീല്ല....
ഓളു(അയല്‍ക്കാരി പെണ്ണ് )പറഞ്ഞിട്ടാ
ഓനെ പര്‍ക്കിലേക്ക് പ്രേമം നടിച്ച് ക്ഷണിച്ചതും
തല്ലാന്‍ രണ്ടാളെ(ബംഗാളികള്‍) ബെച്ചതും.
എനിക്കോനക്കാണേണ്ട....അതാ പാര്‍ക്കിനു
പൊറത്ത് മാറി നിന്നേ....
ഓനിട്ടു വരേണ്ട ഡ്രെസ്സും...
അടയാളമായി പിടിക്കേണ്ട ബുക്കും....പൂവും..
എല്ലാം പറഞ്ഞിട്ടുണ്ട്.....
ഓളെ(അയല്‍ക്കാരി പെണ്ണി ന്റെ)ബുദ്ധി
അപാരം....
'ചേച്ചീ ആളക്കിട്ടീ..ബേണ്ടരീതിക്ക് കൊടുത്തേക്കണ്.....
ഇങ്ങോട്ടൊന്ന് ബന്നേ...
ബാക്കി കാശും എട്ത്തോ.....!?'
ഓപ്പോ(4G)ചിലച്ചു....തല്ലു ടീമാ...
ഏതായാലും ആ മഹാനെ(ചെക്കനെ)
ഒന്നു കണ്ടു കളയാം...
കമിഴ്ന്നു കെടക്ക്യാ ....ചുള്ളന്‍....
അടയാളപ്പുസ്തകം എന്നെ നോക്കി
ചിരിക്കുന്നു(പരിഹാസത്തില്‍)
'കാഞ്ചനമാല'(പുതിയ കോപ്പി ....)പിടിവലിയില്‍
കീറിയിരിക്കുന്നു.....
അടയാളപ്പൂവ് ഇതളറ്റു കിടക്കുന്നു....
പര്‍ക്കില്‍ ആളുകള്‍ തീരേയില്ല....
ഓന്‍(ചുള്ളന്‍ )ഏങ്ങിക്കരയുന്നുണ്ട്..
അവരോനെ മെല്ലെ മലര്‍ത്തി.....
'മോനേ....നീ...നീയോ....'!!!???
നൊന്തു പെറ്റ ആ അമ്മയുടെ നിലവിളി പാര്‍ക്കിനെ പ്രകമ്പനം കൊള്ളിച്ചു....
അങ്ങേരുടെ ഒടുക്കത്തെ കരിനാക്ക്...

മുടിഞ്ഞ പ്രേമം

Welcome ....
prasanthkannom.blogspot.com
ഇതൊരു നേര്‍ക്കാഴ്ച

മുടിഞ്ഞ പ്രേമം
...........................
ട്രൈനില്‍ തിരക്കേയില്ല.
സീറ്റുകള്‍ ആളെക്കാത്ത് കിടക്കുന്നു.
മൂന്നു നാലു ബംഗാളികള്‍ കൂട്ടിനുണ്ട്.
പൊരിവെയിലില്‍ പണിയെടുത്ത്
തളര്‍ന്നുറങ്ങുന്നു.....?
സമയം എട്ടോടടുത്ത് കാണും..
മുഖം  കഴുകാന്‍ വാഷ് ബേസിനടുത്തേക്ക്
നടന്നു..
ദേ! അവിടെ ഡോറില്‍ ചാരി
ഒരു ഫ്രീക്കനും തോട്ടുരുമ്മി ഒരു പെണ്ണും(ടീനേജ്)എന്തോ തിന്നുന്നു.
ഒരു നിമിഷത്തെ മൗനം....
വീര്‍പ്പുമുട്ടല്‍...
ഒരാള്‍ അടുത്തു വന്ന്
നില്‍ക്കുന്നെന്ന
തോന്നല്‍ പോലുമവര്‍ക്കില്ല...
ഫ്രീക്കന്റെ വക ഒരു പുച്ഛ നോട്ടം....
വിഭവം റൊട്ടി(ബ്രെഡ്)
അവള്‍ ഒരു കഷണം കടിച്ചെടുത്ത്
അവന്റ വായില്‍ വെച്ചു കൊടുക്കുന്നു.
അവന്‍ തിരിച്ചും.....!?
ഇതെന്തൊരു പ്രേമം....?
അല്ല ഇതാണൊ യഥാര്‍ത്ഥ പ്രേമം...
ഒരു നിമിഷം അസൂയ തോന്നി(ടീനേജ്
കാലം കഴിഞ്ഞു പോയതില്‍ നിരാശയും)
ഇതെവിടെ വരെ പോകും..
ടിക്കെറ്റെടുക്കാത്ത കാഴ്ചയായതിനാല്‍
നോക്കി(വായ് നോക്കി) നിന്നു...
'ടിക്കെറ്റു കാണിക്കാന്‍'...?
പിറകീന്ന് TTR ന്റെ തോണ്ടി വിളി..
ശൊ!..നശിപ്പിച്ചു...ക്ളൈമാക്സ് പോയി....
എന്റെ റിസര്‍വേഷന്‍ ടിക്കറ്റില്‍
കുത്തിവരച്ച് അങ്ങേര്‍ പിള്ളേരുടെ
നേരെ തിരിഞ്ഞു...
പണി പാളി.....
ടിക്കെറ്റെടുത്തിട്ടില്ല...
പെണ്ണ് ഏതോ നല്ല വീട്ടീന്നിറങ്ങിയതാ...
കണ്ടാലറിയാം..
എവിടേന്നോ കള്ളവണ്ടി കേറ്യതാ...
ഫ്രീക്കന്‍ തല കുമ്പിട്ടു നില്‍പാ...
ഇത്ര വരെ എന്തൊരു ശൃംഗാരവേലനായിരുന്നു...
ഇപ്പോ ദേ!കാറ്റു പോയ ബലൂണുപോലെ..!?
പിഴയടക്കാന്‍ കയ്യില്‍ 5 ക പോലുമില്ല.
അങ്ങേരുടെ നല്ല മനസ്സ്...
(ടീനേജ് കാലം ഓര്‍ത്തു കാണും)
പോലീസിനെ വിളിച്ചില്ല.
പിള്ളേരെ അടുത്ത സ്റ്റേഷനില്‍
ഇറക്കി വിട്ടു.....
പ്ളാറ്റു ഫോമില്‍ തോളോടുതോളുരുമ്മി
നടന്നു നീങ്ങുന്ന ആ പ്രേമഭാജനങ്ങളെ
നോക്കി കണ്ണു മിഴിച്ച് നിന്നു പോയി...
പാതി കണ്ട പടം പോലെ...

ഡോറില്‍ നിന്ന് തോണ്ടുന്നവര്‍

Welcome ...
prasanthkannom.blogspot.com
ഇതൊരു നേര്‍ക്കാഴ്ച

ഡോറില്‍ നിന്ന് തോണ്ടുന്നവര്‍
....................................................
നീട്ടിക്കൂകി ട്രെയിന്‍ മെല്ലെ
നീങ്ങാന്‍ തുടങ്ങി...
ഡോറില്‍ ചാരി വാട്സാപ്പില്‍
ലോകചരിത്രം തിരുത്തിക്കൊണ്ടിരുന്ന
+2ക്കാരന്റെ അയ്യോ! നിലവിളിയും
ഒപ്പമുയര്‍ന്നു..
എന്റെ ലെനോവ ...താഴെപ്പോ...
തൊണ്ടയില്‍ ഒച്‌ച വറ്റി...
പാവം ലെനോവ..
പാളത്തിലിടിച്ച് ദാരുണ അന്ത്യം...
ലോക ചരിത്രകാരന്റെ തലയില്‍
മരവിപ്പ്....
12000രൂപയുടെ ഫോണ്‍....
വിട്ടുപിരിഞ്ഞ നേരമില്ല...
എല്ലാകാമനകള്‍ക്കും
കൂട്ടു നിന്നവള്‍...
'ലെനോവ'അവന് പ്രാണനാണ്.
അവളെ കെെവിടനാവില്ലവന്..
എന്തൊക്കെ നിഗൂഡതകളാണ്
അവളുടെ ഉദരത്തില്‍(മെമ്മറി)
അവന്‍ നിറച്ചിരിക്കുന്നത്.
ഒന്നും മറക്കാനും
കളയാനും അവനാകില്ല...
ചരിത്രകാരന്റെ പ്രജ്ഞ അറ്റു..
ഓടിത്തുടങ്ങിയിരുന്ന വണ്ടിയില്‍ നിന്നും
അവള്‍ക്കായി
ഒറ്റച്ചാട്ടം....
വണ്ടിയുടെ ചൂളം വിളിയില്‍
അവന്റെ നിലവിളി
അലിഞ്ഞില്ലാതായി...!?