Welcome ...
prasanthkannom.blogspot.com
ഇതൊരു നേര്‍ക്കാഴ്ച
ഡോറില്‍ നിന്ന് തോണ്ടുന്നവര്‍
....................................................
നീട്ടിക്കൂകി ട്രെയിന്‍ മെല്ലെ
നീങ്ങാന്‍ തുടങ്ങി...
ഡോറില്‍ ചാരി വാട്സാപ്പില്‍
ലോകചരിത്രം തിരുത്തിക്കൊണ്ടിരുന്ന
+2ക്കാരന്റെ അയ്യോ! നിലവിളിയും
ഒപ്പമുയര്‍ന്നു..
എന്റെ ലെനോവ ...താഴെപ്പോ...
തൊണ്ടയില്‍ ഒച്‌ച വറ്റി...
പാവം ലെനോവ..
പാളത്തിലിടിച്ച് ദാരുണ അന്ത്യം...
ലോക ചരിത്രകാരന്റെ തലയില്‍
മരവിപ്പ്....
12000രൂപയുടെ ഫോണ്‍....
വിട്ടുപിരിഞ്ഞ നേരമില്ല...
എല്ലാകാമനകള്‍ക്കും
കൂട്ടു നിന്നവള്‍...
'ലെനോവ'അവന് പ്രാണനാണ്.
അവളെ കെെവിടനാവില്ലവന്..
എന്തൊക്കെ നിഗൂഡതകളാണ്
അവളുടെ ഉദരത്തില്‍(മെമ്മറി)
അവന്‍ നിറച്ചിരിക്കുന്നത്.
ഒന്നും മറക്കാനും
കളയാനും അവനാകില്ല...
ചരിത്രകാരന്റെ പ്രജ്ഞ അറ്റു..
ഓടിത്തുടങ്ങിയിരുന്ന വണ്ടിയില്‍ നിന്നും
അവള്‍ക്കായി
ഒറ്റച്ചാട്ടം....
വണ്ടിയുടെ ചൂളം വിളിയില്‍
അവന്റെ നിലവിളി
അലിഞ്ഞില്ലാതായി...!?
No comments:
Post a Comment