Welcome....
prasanthkannom.blogspot.com
ഇതും നടക്കും ...?
വേലക്കാരിയുടെ ശൃംഗാരം
................................................
അവളുടെ(വേലക്കാരി) നോട്ടോം ഭാവോം
അത്ര ശരിയല്ലാ ....
എനിക്ക് ചെക്കനെയാ(മോന്‍,ഡിഗ്രി രണ്ടാംവര്‍ഷം....കേമനാ...)പേടി.
അതല്ലാ...രസം
കക്ഷിക്ക്(ഭാര്യക്ക്)ഇവളെ നന്നായി
ബോധിച്ചിട്ടുണ്ട്...ഇവള്‍ കയ്യിലെടുത്തിട്ടുണ്ട്.
ഇതുവരെ പാത്രം കഴുകാനും ...
തുണിയലക്കാനും ...ഒരു കൈ സഹായം കൊടുത്താ
മതിയാരുന്നു ....
ഒരു ടെന്‍ഷനു മില്ലാരുന്നു.
ഇതെന്തായിപ്പോ സ്ഥിതി..
ചെകുത്താനും കടലീനും എടേല്‍ പെട്ടപോലായില്ലേ...
കേണലിന്(അച്ചഛന്‍,70 വയസ്സ്,റിട്ടഃ കേണല്‍.
സകലകലാവല്ലഭനാരുന്നു..അമ്മ മരിച്ചേ പിന്നേ
ഭക്തിമാര്‍ഗ്ഗത്തിലാ....ജപൂം...പൂജേം.)ഇതൊന്നുമറിയേണ്ടല്ലോ...? അവളുടെ പാചകം ഉഗ്രന്‍....പെരുമാറ്റം
അത് അത്യുഗ്രന്‍....
പെണ്ണും(മോള്‍,+2)പറഞ്ഞു...ആന്‍റി നല്ലതാണെന്ന്.
എവിടെയോ ഒരശപിശക്..
എനി എന്റെ കൊഴപ്പാണോ...?
ഇന്ന് ഓഫീസീന്ന് വന്നുകേറ്യപ്പോ ഓളാ(വേലക്കാരി)
ഓടി വന്ന് കയ്യീന്ന് പച്ചക്കറി കിറ്റ് വാങ്ങ്യേ....
അവളുടെ പിടിത്തം കിറ്റിനും മീതെ ..ന്റെ കൈയിലാ..
ചെറിയൊരു തോണ്ടലും....
ഈ കളി ചെക്കനോടായാല്‍...പണി പാളും....
സ്കൂളിലും കോളേജിലും നല്ല കൈയടി(അടി)
മേടിച്ച പ്രതിഭയാ.(ശൃംഗാരവേലന്‍)
ചിന്തിച്ച് തല പെരുത്ത് വെരുന്നു...
വന്നു കേറീട്ട് രണ്ടാഴ്ചയായില്ലാ...
അവള്‍ വെളയാടുകയല്ലേ....?
വേലക്കാരിക്ക് ശമ്പളം എത്ര്യായാലും
ഞാന്‍ സഹിച്ചോളാമെന്ന് കക്ഷി(ഭാര്യ, ഗസറ്റഡ് റാന്‍കിലേക്ക് പ്രമോഷന്‍ കിട്ട്യേന്റെ തുള്ളാട്ടാ....)
ഓ...തൊടങ്ങി...
കേണലിന്റെ ഒടുക്കത്തെ ജപം...
ഒന്നാം നെലീലെ കൂട്ടീന്ന്(മുറി)ചെക്കന്‍ താഴോട്ടെറങ്ങീട്ടില്ല...IAS ന് (ചാറ്റിംഗ്)പഠിക്ക്വാരിക്കും
അവനാരാ മോന്‍....
പത്തമ്പത് വയസ്സ് കടന്നിട്ടും അവള്‍ക്കേ(വേലക്കാരിക്ക്)സിനിമാ നടീടെ ലുക്കാ...
എന്തോ..എന്റെ മനസ്സെളകീട്ടില്ല....
ചെക്കനെയോര്‍ത്ത് ആധിയാ...
അവളെയെങ്ങനെ ഓടിക്കും...
ഓര്‍ത്തോര്‍ത്ത് ഒറക്കോം ഇല്ലാണ്ടായി....
പുറത്ത് ഔട്ട് ഹൗസിലാ അവളുടെ കിടത്തം.
ഇന്ന് രാത്രി ഒന്നുപുലര്‍ന്നു കിട്ട്യാമതി...
അവളെ എന്തു വില കൊടുത്തും ഒഴിവാക്കും....
തീര്‍ച്ച...ചിന്തിച്ച് ...ചിന്തിച്ച് ...തലേ പ്രാന്തായി...
കക്ഷിയുടെ(ഭാര്യ)നിലവിളി കേട്ടാ ഞെട്ടിയൊണര്‍ന്നത്.
'ദേ..എന്ത് കെടപ്പാ മനുഷ്യായിത്...
അവളെ കാണാനില്ല...
ബേഗും മറ്റു വകകളും...ഒന്നൂല്ല്യ....
'എടീ...നീ ചെക്കന്‍ മോളിലുണ്ടോ... നോക്കൂ...
'എന്താ ..പ്രശ്നം..?
ബഹളം കേട്ട് ചെക്കനും പെണ്ണും ഓടിയെത്തി..
നേരം പരപരാന്ന് വെളുത്ത് വരുന്നേയുള്ളൂ....
,കേണലിനിതൊന്നുമറിയേണ്ടല്ലോ....
ജപിച്ചോണ്ടിരിക്കട്ടേ.'
'അപ്പൂപ്പന്‍ മുറീലില്ലാ....
ദേ..ഒരെഴുത്ത്....'
പെണ്ണ് ഒരു തുണ്ട് കടലാസ് കൊണ്ടുത്തന്നു...
'മക്കളേ..ഞാന്‍ ഒരു തീര്‍ത്ഥാടനത്തിന് പോവ്വ്വാ....
ഒരു മടങ്ങി വരവുണ്ടാകില്ലാ....
പേടിക്കേണ്ട...അവളെ(വേലക്കാരിയെ)
ഞാന്‍ കൂടെ കൂട്ടുന്നു....
എന്ന്
സ്വന്തം റിട്ടഃ കേണല്‍
No comments:
Post a Comment