Wednesday, 17 May 2017

ബംഗാളിയെ പ്രേമിച്ച പെണ്ണ്

Welcome …
prasanthkannom.blogspot.com
ഇങ്ങനേം നടക്കും …!?

ബംഗാളിയെ പ്രേമിച്ച പെണ്ണ്
……………………………...
“മാ ...പാനീ...പാനീ....”
ബംഗാളിപ്പയ്യന്റെ നീട്ടി വിളി..
ചെങ്കല്ലു കടത്തുന്നതിനിടയിൽ അവനോടിയെത്തിയതാ......
നല്ല പൂച്ചക്കണ്ണും ഗോതമ്പിന്റെ നെറൂം..എന്തൊരു ലുക്കാ ഈ ചെക്കന് ....
ഓനു ഗ്ളാസിൽ വെള്ളം കൊടുക്കുമ്പോൾ സിന്ധു(22വയസ്സ്) ഒന്നു ചിരിച്ചു...പയ്യനും .
‘ഓൻ ഈ പണി ചെയ്യേണ്ടോനല്ല ശരിക്കും ഒരു അമീർ ഖാൻ…’
വന്ന ദിവസം തൊട്ടു സിന്ധു അവനെ വാച്ചു ചെയ്യുന്നുണ്ട്...
‘ഓനൊരു മലയാളി ആയിരുന്നെങ്കിൽ…’ സിന്ധു വെറുതെ ആഗ്രഹിച്ചു.

ഉച്ച്ക്കഞ്ഞി കുടിക്കാൻ വന്നപ്പോൾ ഒാനിങ്ങോട്ടു നോക്കി ഒരു കള്ളച്ചിരി....
‘ഈ ചെക്കനെന്തൊരു ഭംഗിയാ... വെയിലു കൊണ്ട് ചൊക ചൊകാന്ന് മുഖം നല്ല ആപ്പിളൂ പോലീണ്ട്...’ സിന്ധു ഓന്റെ മുഖത്തീന്ന് കണ്ണെടുത്തീല...
പിന്നീടങ്ങോട്ട് കാര്യങ്ങൾ പെട്ടെന്നു പുരോഗമിച്ചു...പ്രണയത്തിനു ഭാഷ പ്രശ്നമല്ലല്ലോ..ഓൻ ഹിന്ദി പറയും ‘തോടാ തോട’  ഓളും…
പുതിയ വീടിന്റെ പണിക്കൊപ്പം സിന്ധൂന്റെ പ്രണയോം പൂത്തുലഞ്ഞു…

ഓള കുറ്റം പറഞ്ഞൂടാ..ഒറ്റ മോൾ..
ഡാഡി ദുബായീൽ സ്വന്തമായ് ബിസ്സിനസ്...മമ്മി അബുദാബീൽ നഴ്സാ...
ഓളു ഗൾഫ് ജീവിതം മടുത്താ  നാട്ടിലോട്ടു  വന്നേ(കൊണ്ടു വിട്ടത് )...
ഇപ്പം അമ്മൂമ്മയോടൊപ്പം(65 വയസ്സ്)   അടിച്ചു പൊളിച്ചു(അടിച്ചും...പൊളിച്ചും...) ജീവിക്കുന്നു...
‘പയ്യൻസ് ലുക്കാ’ണെങ്കിലും നമ്മുടെ നായകനു 23 കഴിഞ്ഞു...
“ഇവനെ അങ്ങു കല്ല്യാണം കഴിച്ചാലോ...” സിന്ധു സ്വപ്നങ്ങൾ നെയ്തു…

ഇതെന്തത്ഭുതാ...അമ്മൂമ്മ ഓളുടെ കൂടെ നിന്നു.
മമ്മീം ഡാഡീം ഒരാഴ്ച മുന്നേ എത്തി…
വീട്ടിനു മുന്നിൽ  വലിയൊരു പന്തലൊരുങ്ങി...കാര്യങ്ങളെത്ര പെട്ടെന്നാ തകൃതിയായ് നടന്നേ...ഒരൊന്നൊന്നര കല്ല്യാണ മണ്ഡപം തന്നെ ഒരുക്കി...ഗംഭീര സദ്യേം...ഒന്നിനും ഒരു കൊറവൂണ്ടായീലാ...
നാദസ്വരത്തിന്റെയും കച്ചേരിയുടേയും അലയൊലികൾ ആ പ്രദേശത്തെ ഇളക്കിമറിക്കുമ്പോൾ ആ രാജകുമാരൻ(ബംഗാളി) സിന്ധൂന്  മിന്നു ചാർത്തി....

എന്നാലും ഒരു ബംഗാളിയെക്കൊണ്ട്....
ആളുകൾ പലതും പറഞ്ഞു…
കോടീശ്വരനായ ഒരച്ഛന്റെ ഗതീ(വിധി)ന്നല്ലേ…!?
വൈദ്യശാസ്ത്രം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു തരം മാനസിക രോഗത്തിനു ഉടമ(അടിമ)യായിട്ടുള്ള ഒരു പെൺകുട്ടി ഇതുവഴി രക്ഷ്പ്പെടുന്നുണ്ടെങ്ങിൽ..അങ്ങനെയാവട്ടേന്ന് ഏതച്ഛനാ ആഗ്രഹിക്കാത്തേ....
ഡോക്ടറുടെ നിർദ്ദേശവുമതാണല്ലോ….അല്ലാതെ ഒരു കോടിക്കും ഓളുടെ  രോഗം മാറ്റാനാകില്ല…!!!?

പാവം പയ്യൻ(ബംഗാളി)...ഓന്റെ വീട്ടുകാരും അറിഞ്ഞോണ്ടുള്ള കളിയായിരുന്നു…
ഓൻ മാത്രം ഒന്നും അറിഞ്ഞീല….!!?
സ്വപ്ന ലോകത്തെ സിന്ധൂനേം ഓളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനേം
കാക്കാന്‍ ഓന് കഴിയേണേ…!?

No comments:

Post a Comment