Saturday, 13 May 2017

മുടിഞ്ഞ പ്രേമം

Welcome ....
prasanthkannom.blogspot.com
ഇതൊരു നേര്‍ക്കാഴ്ച

മുടിഞ്ഞ പ്രേമം
...........................
ട്രൈനില്‍ തിരക്കേയില്ല.
സീറ്റുകള്‍ ആളെക്കാത്ത് കിടക്കുന്നു.
മൂന്നു നാലു ബംഗാളികള്‍ കൂട്ടിനുണ്ട്.
പൊരിവെയിലില്‍ പണിയെടുത്ത്
തളര്‍ന്നുറങ്ങുന്നു.....?
സമയം എട്ടോടടുത്ത് കാണും..
മുഖം  കഴുകാന്‍ വാഷ് ബേസിനടുത്തേക്ക്
നടന്നു..
ദേ! അവിടെ ഡോറില്‍ ചാരി
ഒരു ഫ്രീക്കനും തോട്ടുരുമ്മി ഒരു പെണ്ണും(ടീനേജ്)എന്തോ തിന്നുന്നു.
ഒരു നിമിഷത്തെ മൗനം....
വീര്‍പ്പുമുട്ടല്‍...
ഒരാള്‍ അടുത്തു വന്ന്
നില്‍ക്കുന്നെന്ന
തോന്നല്‍ പോലുമവര്‍ക്കില്ല...
ഫ്രീക്കന്റെ വക ഒരു പുച്ഛ നോട്ടം....
വിഭവം റൊട്ടി(ബ്രെഡ്)
അവള്‍ ഒരു കഷണം കടിച്ചെടുത്ത്
അവന്റ വായില്‍ വെച്ചു കൊടുക്കുന്നു.
അവന്‍ തിരിച്ചും.....!?
ഇതെന്തൊരു പ്രേമം....?
അല്ല ഇതാണൊ യഥാര്‍ത്ഥ പ്രേമം...
ഒരു നിമിഷം അസൂയ തോന്നി(ടീനേജ്
കാലം കഴിഞ്ഞു പോയതില്‍ നിരാശയും)
ഇതെവിടെ വരെ പോകും..
ടിക്കെറ്റെടുക്കാത്ത കാഴ്ചയായതിനാല്‍
നോക്കി(വായ് നോക്കി) നിന്നു...
'ടിക്കെറ്റു കാണിക്കാന്‍'...?
പിറകീന്ന് TTR ന്റെ തോണ്ടി വിളി..
ശൊ!..നശിപ്പിച്ചു...ക്ളൈമാക്സ് പോയി....
എന്റെ റിസര്‍വേഷന്‍ ടിക്കറ്റില്‍
കുത്തിവരച്ച് അങ്ങേര്‍ പിള്ളേരുടെ
നേരെ തിരിഞ്ഞു...
പണി പാളി.....
ടിക്കെറ്റെടുത്തിട്ടില്ല...
പെണ്ണ് ഏതോ നല്ല വീട്ടീന്നിറങ്ങിയതാ...
കണ്ടാലറിയാം..
എവിടേന്നോ കള്ളവണ്ടി കേറ്യതാ...
ഫ്രീക്കന്‍ തല കുമ്പിട്ടു നില്‍പാ...
ഇത്ര വരെ എന്തൊരു ശൃംഗാരവേലനായിരുന്നു...
ഇപ്പോ ദേ!കാറ്റു പോയ ബലൂണുപോലെ..!?
പിഴയടക്കാന്‍ കയ്യില്‍ 5 ക പോലുമില്ല.
അങ്ങേരുടെ നല്ല മനസ്സ്...
(ടീനേജ് കാലം ഓര്‍ത്തു കാണും)
പോലീസിനെ വിളിച്ചില്ല.
പിള്ളേരെ അടുത്ത സ്റ്റേഷനില്‍
ഇറക്കി വിട്ടു.....
പ്ളാറ്റു ഫോമില്‍ തോളോടുതോളുരുമ്മി
നടന്നു നീങ്ങുന്ന ആ പ്രേമഭാജനങ്ങളെ
നോക്കി കണ്ണു മിഴിച്ച് നിന്നു പോയി...
പാതി കണ്ട പടം പോലെ...

No comments:

Post a Comment