Welcome …
prasanthkannom.blogspot.com
പെണ്ണ് ചിലപ്പോള്‍ ഇങ്ങിനെയാ…?
പ്രണയ സെൽഫി
…………………………..
“ടാ യിന്ക്ക് ഒളമാങ്ങ(കണ്ണൂർ മാങ്ങ) യിന്നാ..”
നാലീപഠിക്കുമ്പൊ ഓളുതന്ന ആ മാങ്ങേടെ ടേസ്റ്റ് ഇന്നുവരെ ഒന്നിനൂണ്ടായിട്ടില്ല..അന്നോളോടു തോന്നിയത് ഇഷ്ടാണൊ പ്രേമാണൊ ഒന്നും തിരിച്ചറിയാത്ത പ്രായം..
സ്കൂളീന്ന് പൊകുമ്പം കോണിപ്പടേന്ന് വീണ ഓളെ ഞാനെടുത്ത് വീട്ടിലെത്തിച്ചിട്ടുണ്ട്..അന്നവളെനിക്കൊരു ‘ഉമ്മേം’ തന്നിട്ടുണ്ട്..അങ്ങിനെന്തൊക്കെ കുസൃതികൾ…
ഏഴാം ക്ളാസ്സീ പഠിക്കുമ്പൊ ഒരാഴ്ച ഓള് സ്കൂളീ വന്നില്ല...അതിനടുത്ത തീങ്കളാഴ്ച വന്നപ്പോൾ തീരേ മിണ്ടാട്ടമില്ല…
ഓള് ക്ളാസ്സീന്ന് ഒന്ന് നോക്കുന്ന് പോലൂല്ല..ശരിക്കും സങ്കടായീട്വാ...
അപ്പൊഴുമറിയൂല എന്തിനാ സങ്കടം വന്നേന്ന്...
വൈന്നേരം സ്കൂളു വിട്ടപ്പോ ഓളെ പെറെക്യേന്നെ പൊയി...
“ഞാൻ വെല്ല്യ പെണ്ണായി എനി എന്റെ പെറെകേ നടക്കണ്ടാട്വാ..”
ഓളുടെ മോത്ത് നാണൂം വെഷമോം പരിഭ്രമോം..
“..യിതെന്താ പറ്റ്യേ..” എനക്കൊന്നും മനസ്സിലായീലാ...
പത്താം ക്ളാസ്സ് കഴീംവരേം അതൊരു വിങ്ങലായ് കൂടേണ്ടാർന്നു...+2 കഴിഞ്ഞപ്പോഴ എനിക്കവളെ പിരിയാൻ പറ്റാത്തത്രേം പ്രണയാണെന്നറിഞ്ഞത്...
ഡിഗ്രിക്കവൾ കൃഷ്ണമേനോൻ വനിതാക്കോളെജിലേക്ക് ചേക്കേറി...പ്രണയം അതിന്റെ മൂർദ്ധന്യത്തിലും....ഡിഗ്രി കഴിഞ്ഞ് ഒരു വർഷം പി എസ് സി പഠനം...സർക്കാർ ജോലി… പിന്നെ കല്യാണം.. ഈശ്വരൻ കൂടെ നിന്നു…
പ്രണയിച്ച പെണ്ണിനെ ത്തന്നെ കൂടെപ്പൊറുപ്പിക്കാനും ഒരു ഭാഗ്യം വേണല്ലോ....നന്ദു ഓരോന്നോർക്ക്യായിരുന്നു...
പയ്യാമ്പലത്തെ പാറപ്പുറത്ത് മലർന്നു കിടന്നു അവളൊടൊപ്പം കാറ്റുകൊണ്ട് കിന്നാരം പറഞ്ഞ് രസിക്കുമ്പോൾ...ഇതന്ന്യാ സ്വർഗം...
“നന്ദു ഒരു സെൽഫി എടുക്ക്വൊ...?”
ഓളുടെ ഒരാഗ്രഹല്ലേ...
“ഈ മോളീലെ പാറേലൊട്ട് കേറി നിന്നോളൂ...ഒരു നല്ല പോസിലാകാം....’’
ഐ ഫോൺ മിന്നിത്തുറക്കും മുന്നേ അവളുടെ ഹൈഹീൽ ചപ്പലൊന്നു തെന്നി...
“നന്ദൂ...” പിറകോട്ടു മറിഞ്ഞ അവൾക്ക് നന്ദൂന്റെ ഷർട്ടിൽ പിടുത്തം കിട്ടി..അവള്‍ തൂങ്ങിയാടി
“ഇന്ദൂ....” അവന്റെ നിലവിളി ഉയര്‍ന്നു...
പാറക്കെട്ടുകളെ തല്ലിത്തകർക്കുന്ന പയ്യാമ്പലത്തെ അലമാലകളുടെ അലറിവിളികൾക്കൊപ്പം ആ പ്രണയ ജോഡികളും പങ്കു ചേർന്നു....
No comments:
Post a Comment