Saturday 13 May 2017

കമിതാക്കള്‍

Welcome ....
prasanthkannom.blogspot.com
ഇതാണ്  ന്യൂജനറേഷന്‍...?

കമിതാക്കള്‍
........................
''...മ്മളെ  പ്രകാശന്റെ(പ്യൂണ്‍) മോള് ഒളിച്ചോടീന്ന്...''
ശാരദേച്ചി(UD ക്ളാര്‍ക്ക്) നൊണയുുടെ കെട്ടഴിക്കാന്‍ തൊടങ്ങി.ലഞ്ച് ബ്രേക്കിന്റ വട്ടമേശ വിഭവങ്ങള്‍ക്ക്
എരിവു പകരുന്നത്  ശാരദേച്ചിയാ...
''..ങ്ങനെ പോറ്റിയതാ ഓളെ പ്രകാശന്‍...
നല്ല മുടീം തടീം പരസ്പരത്തിലെ ദീപ്തീന പ്പോലത്തെ പെണ്ണാ....ചെക്കനോ ആ ഓട്ടോക്കാരന്‍ ഗണേശന്‍. ജാതീം മാറ്റം...രെജിസ്റ്ററ് ചെയ്തൂന്നാ കേട്ടേ.....''
''..ന്റെ ശാരദേച്ചീ..പ്രകാശന് വെല്ല്യെ ചെലവ് ഒയിഞ്ഞ് കിട്ടീലേ...''ഗീത(LD ക്ളാര്‍ക്ക്) കേറി എടപെട്ടു..
''വളര്‍ത്ത് ദോഷാ ഗീതേ...
അതൊക്കെ   ..ന്റെ  ശ്രീക്കുട്ടീന(ഡിഗ്രി ഫൈനല്‍ ഇയര്‍)കണ്ടു പഠിക്ക്....യെന്താ അച്ചടക്കം....
...ന്റെ മോളായതോണ്ട്  പറേല്ലാട്ടോ.ഓളെ നല്ലൊരുത്തന് കൈപിട്ച്ച് കൊട്ക്കണം.ഇന്ന്  ഓളുടെ പരീക്ഷ കഴീന്ന ദെവസാ...''.
മോളെ പൊക്കിപ്പറയാന്‍ ശാരദേച്ചിക്ക് ആയിരം നാക്കാ.
''..ന്റ ശാരദേച്ചീ കയിഞ്ഞ കൊല്ലം ..മ്മളെ നാരാണന്‍ മാഷെ മോള് ഒരുത്തന്റെ കൂടെ പോയീറ്റ് യെന്തായീ...
ഒരു കുട്ട്യായപ്പോ ഓനൊയിവാക്കിലെ...? ഇപ്പോ യെന്താ അവസ്ഥാ...ചാറ്റിംഗും ചീറ്റിംഗുമല്ലേ നടക്കുന്നേ....''
ഉരുളക്കുപ്പേരി പോലെ ഗീത കാച്ചി....

''..മ്മളെ കുട്ട്യോള  ...മ്മള് സ്രദ്ധിച്ചാ ഒരു കൊയ്പ്പൂല്ല...
ഒക്കെ ..ന്റെ ശ്രീക്കുട്ടീന കണ്ട് പഠിക്കണം...
വീട് കോളജ്....കോളജ് വീട്......ന്നല്ലാതെ
മറ്റൊന്നുയില്ല ഓള്‍ക്ക്...''

വൈകീട്ട് ഓഫീസീന്നെറങ്ങീട്ടും   ശാരദേച്ചിക്കും
ഗീതക്കും പറഞ്ഞ് തീര്‍ന്നിട്ടില്ല.
കൃത്യ സമയത്ത് ബസ്സ് കിട്ടിയതിനാല്‍
ശാരദേച്ചി പതിവിലും നേരത്തേ വീടെത്തി.
അമ്മ(പ്രായം 70) വരാന്തയില്‍ നോക്കിയിരിപ്പാ....

''പെണ്ണെന്ത്യേ (ശ്രീക്കുട്ടി).....?
അമ്മയുടെ ചോദ്യത്തില്‍ ബേജാറ്....
''...ന്റെ ദൈവേ....മണി 6 കയിഞ്ഞല്ലോ...
പരീക്ഷ കയിഞ്ഞ്  എത്തീലേ...യിതുവരേം...?''
ശാരദേച്ചീടെ ഉള്ളടിക്കാന്‍ തോടങ്ങീ....
നേരെ ദേവൂട്ടീടെ(ശ്രീക്കുട്ടീടെ കൂട്ടുകാരി)വീട്ടിലേക്കോടി....തൊട്ടു മൂന്നാമത്തെ
വീടാ....ദേവൂട്ടീടെ ചേട്ടന്‍ വിനീത്  ശ്രീരാഗിന്റ(മോന്‍,സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍,ബാംഗ്ളൂര്‍) ഉറ്റ ഫ്രെന്റാ...
ഒാന് പണീം..കൂലീമൊന്നുമായിട്ടില്ല....കറുമ്പന്‍..
തേരാ പാരാ...നടക്കുന്നു.എന്നാല്‍ ദേവൂട്ടി
നന്നായി പഠിക്കും...ശ്രീക്കുട്ടിയേപ്പോലെ മിടുക്കിയാ...

''ഓ ദൈവമേ.....ശ്രീക്കുട്ടി ദേവൂട്ടിയോടൊപ്പം വരാന്തയിലുണ്ട് .സമാധാനായി....നാട്ടിലെന്തൊക്കെയാ നടക്കണ്...
പെഴച്ച കാലാണ്...''ശാരദേച്ചീ നെടുവീര്‍പ്പിട്ടു...
''അല്ല ശ്രീക്കുട്ടീ പരീക്ഷ  കെയിഞ്ഞ് നേരയിങ്ങോട്ടാണോ വന്നേ...?
എന്നെ പേടിപ്പിച്ചല്ലോ നീ...
അമ്മൂമ്മമയാട(വീട്ടില്‍) കണ്ണും നട്ട് കാത്തിരിക്ക്യാ..നിന്നേ..
വാ വീട്ടിലോട്ടു പോവാം....''
ശാരദേച്ചിക്ക് ധൃതിയായി....

''ഞാന്‍ അങ്ങോട്ടില്ലമ്മേ...
എന്റേം വിനീതേട്ടന്റേം റജിസ്റ്റര്‍ മേരേജ്
കഴിഞ്ഞു...പരീക്ഷ യൊന്നു  കഴിഞ്ഞു  കിട്ടാന്‍ കാത്തു നിന്നതാ....
അച്ഛനറിഞ്ഞാ(50 വയസ്സ്,ഫിനാന്‍സ്  കമ്പനി
മാനേജര്‍)വീട്ടീക്കേറ്റില്ല...
ഒരു വര്‍ഷം മുന്നേയെടുത്ത തീരുമാനാ....
പരീക്ഷ കഴിഞ്ഞോട്ടേന്ന് വിനിയേട്ടന്‍ പറഞ്ഞു..
അതുകൊണ്ടാ....സോറീ അമ്മാ.....
എനിക്കിവിടെ ദേവൂട്ടീമുണ്ടല്ലോ കൂട്ടിന്....''

ഒരു ഇളിഭ്യച്ചിരിയുമായി വിനീതും വരാന്തയിലേക്ക് ഇറങ്ങി വന്നു...
പാവം ശാരദേച്ചീ ....
ചുറ്റിലും ഇരുട്ട്... സര്‍വ്വത്രയിരുട്ട്...
ഇരുട്ട് മാത്രം...

No comments:

Post a Comment