Saturday, 13 May 2017

....ന്റെ സ്വന്തം പെണ്ണ്

Welcome …
prasanthkannom.blogspot.com
ഈ പെൺകുട്ടികളുടെ ഒരു കാര്യം …?

....ന്റെ സ്വന്തം പെണ്ണ്
................................
“..ഒരു കുറ്റിപ്പുറം ...”
കണ്ട്കടറിൽ നിന്നു ടിക്കെറ്റും ബാക്കി കാശും വാങ്ങി പോക്കെറ്റിലിട്ടു…
മനു വളരേ ഹാപ്പിയാ...
യാത്ര ഗുരുവായൂരേക്കാ..കാലത്തെ എക്സിക്യുട്ടീവ് ട്രൈൻ ചെറിയ ടൈമിനു മിസ്സായി...അതാ ബസ്സിൽ....
കാരണം പത്തുമണിക്ക് ഗുരുവായൂരെത്തണം..
“..ന്റെ പെണ്ണ്  അവിടെ കാത്തിരിക്കും...തൃശ്ശൂക്കാരി..ആളൊരു കാന്താരിയാ...” മനു ഓരോന്നോർത്തെടുക്ക്വാ....
പരിയാരത്ത് ഫൈനൽ ഇയർ മെഡിസിനു പടിക്കുമ്പോഴാ അടുത്തേ....എന്തു കൊണ്ടു വൈകി എന്നു ചോദിക്കരുത് പ്ലീസ്...ഓളങ്ങിനെയാ...സംതിങ്ങ് സ്പെഷ്യൽ…
എത്ര പെട്ടെന്നാ ഇത്ര ഡീപ്പായതു…
എന്നാലും എക്സാം കമ്പ്ളീറ്റ് ചെയ്യുന്നത് വരേയും ഒരു യാത്ര പോലും ഉണ്ടായില്ല ഒരുമിച്ച്.
ആളിത്തിരി പൊട്ടിത്തെറിയാണേലും ...പൂവർ ഫാമിലിയ..
ലോണെടുത്താ പഠനം...അച്ഛനു സർക്കാർ പണിയുണ്ട്...അമ്മ ഹൌസ് വൈഫാ...ആങ്ങള ഒരുത്തൻ പത്താംക്ളാസ്സിൽ പഠിക്കുന്നു..എല്ലാം ഓളുടെ പഞ്ചാര മൊഴിയിൽ അറിഞ്ഞത്…
കാശ് കൊറവാണേലും ഓളക്കണ്ടാ പറയൂല ...അത്രക്കു മൊഞ്ചാ...ഇഷാ തൽ വാർ ഒന്നുമല്ല.എത്ര ചെക്കന്മാര പെറകേ..
ആർക്കും വീഴ്ത്താൻ പറ്റിയില്ലാ…
പിന്നെയീ ഞാൻ....നിവിൻ പോളി തോറ്റു പോകും മോനേ…
മൊബൈൽ റീചാർജ് ചെയ്ക തുടങ്ങി അവളുടെ വീട്ടിലെ കറന്റ് ചാർജടക്കം...ഈ ഒറ്റക്കൊല്ലം അവൾക്ക് വേണ്ടി മൊടക്കിയത് 36662രൂപ…
‘’കണക്കെങ്ങിനെ കൃത്യമായീന്നല്ലേ..കണക്കിന്റെ കാര്യത്തിൽ ഞാൻ പണ്ടേ മിടുക്കനാ..’’
മനു ഒാർമകൾ ആസ്വദിക്കുകയാണ്…

കുറ്റിപ്പുറത്തു നിന്നും ഗുരുവായൂരേക്ക്  ബസ്സ് മാറിക്കേറുമ്പം സമയം 10.30...വല്ലാതെ ലേറ്റായി...അവൾ കാത്തിരുന്നു മുഷിഞ്ഞു കാണും....
എന്റെ പുതിയ ‘റെഡ് മീ’(ഫോണ്‍) യെ വിളിച്ചുണർത്തിക്കൊണ്ട് ഒരു മെസ്സേജ്...
‘’ഗുരുവയൂരെത്തിയാൽ താഴെ കാണിച്ച  നമ്പറിൽ വിളിച്ചാ മതി.....’’
ഓളാ…
‘’ഇതേതാ നമ്പർ ...ഇപ്പോത്തന്നെ ഒന്നു വിളിച്ചേക്കം….രക്ഷയില്ലാ...നോട്ട് റീച്ചബിൾ...” മനു അസ്വസ്ഥനായി...
ഗുരുവയൂരെത്തുമ്പോൾ മണി 11.30.
നമ്പർ റീച്ചബിൾ ആണ്  ...റിംഗുണ്ട്....

“ഹലോ....വിദ്യാ...ഞാനാ...മനു..
ഇവിടെയെത്തി...”
“മനു.. എവിടേയാ...?!!'' വിദ്യയാ...
ആളുകളുടെ ബഹളവും കേൾക്കാം..
“മനു നീ കിഴക്കേ നടയിലോട്ടു വാ...മേല്പത്തൂരോഡിറ്റോറിയത്തിനടുത്ത് ഞാൻ കാത്തു നില്പുണ്ട്...” വിദ്യ വളരെ കൂളാണ്.
മേല്പത്തൂരോഡിറ്റോറിയത്തിനടുത്ത് വല്ലാത്ത ആൾക്കൂട്ടം..
മനു നിന്നു വിയർക്കുകയാ...
അവന്റെ കണ്ണുകൾ വിദ്യയെ തേടി.
“മനു ...” ചുമലിൽ തൊട്ടു കൊണ്ട് ഒരു പരിചിത ശബ്ദം…
വിദ്യ...!!?മനു വീണ്ടും വീണ്ടും അവളെ നോക്കി...അവളുടെ കൈപിടിച്ച് ഒരു ചെറുപ്പക്കാരൻ...! രണ്ടുപേരും വരണ മാല്യം അണിഞ്ഞിട്ടുണ്ട്..
''വിവേകേട്ടാ(നവ വരനോട്)...
ഇത്  മനു...ഞാൻ പറയാറില്ലേ എന്റെ ഫ്രെന്റ്..കണ്ണൂർ കാരൻ …!  
മനു..സോറീട്ടോ...എല്ലാം നേരത്തേ ഉറപ്പിച്ചതായിരുന്നു...10മണിക്കായിരുന്നു മുഹൂര്‍ത്തം....മനൂനു വിഷമം ഉണ്ടെന്നറിയാം...എല്ലാം ഈശ്വരേച്ചയല്ലേ...”
വിദ്യ പുഞ്ചിരിച്ചു..
വിവേക്,   മനുവിനെ നോക്കി ചിരിച്ചു.....ആ ചിരിയിൽ മനു അലിഞ്ഞില്ലാതായി...

No comments:

Post a Comment