Saturday, 16 June 2018

ഒടുക്കത്തെ തേപ്പ്

Welcome ....
prasanthkannom.blogspot.com
ഒടുക്കത്തെ തേപ്പ്
----------------------------
''നീയൊരാണ്‍കുട്ട്യാണേല് ഓളുടെ കവിളത്തൊരു ഉമ്മ കൊടുത്തിറ്റ് ബാടാ '' കുന്തം വിഴുങ്ങ്യ പോലുള്ള ഓന്റിരുപ്പ് കണ്ടിട്ട്
ബാലേട്ടന് സഹിച്ചില്ല...ചെക്കന്‍ ഡിഗ്രി കഴിഞ്ഞിരിക്ക്വാ.ഗ്ളാമര്‍ ബോയ് വീട്ടില്‍ അട്ടിക്കു കാശുണ്ട്.ഫാദര്‍ ഗള്‍ഫിലാ...അമ്മ ടീച്ചര്‍ വെരി സ്ട്രിക്റ്റ്...എന്താണേലും രണ്ടു വര്‍ഷായി പ്രേമിച്ചു നടന്ന പെണ്ണ് തേച്ചു വിട്ടിരിക്ക്യാ....
പല വകേലും രൂപ23360 ഓള്‍ക്കു വേണ്ടി ചെലവാക്കീട്ടുണ്ട്...
''ഒടുക്കത്തെ തേപ്പായിപ്പോയി ''ബാലേട്ടന്‍ പിറുപിറുത്തു..കണക്കു സൂക്ഷിപ്പും മാര്‍ഗ്ഗ നിര്‍ദ്ദേശവും എല്ലാം ബാലേട്ടനാ...ബാലേട്ടന് ഓന ജീവനാ...നവനീതിന് തിരിച്ചും.എല്ലാ കലകളും രസങ്ങളും രഹസ്യങ്ങളും പകര്‍ന്നു നല്‍കിയ ചങ്ങാതിയാ ഓന് ബാലേട്ടന്‍..
പക്ഷെ ഈ പെണ്ണിന്റെ കാര്യത്തീ പാളിപ്പോയി.
''ടാ ഓളുടെ കല്ല്യാണത്തിന് കൂടേണ്ടേ... എന്തൊങ്ങൊന്ന് മിണ്ടിഷ്ടാ..
നമുക്ക് വഴീണ്ടാക്കാം '' ബാലേട്ടന്‍ ഓന സമാധാനിപ്പിക്കാന്‍ ശ്രമിക്ക്വാ...
''ടാ ഓളുടെ കല്ല്യാണ പന്തലീപോണം നാലാള് കാണ്‍കെ ഞാന്‍ പറഞ്ഞ വെഡ്ഡിംഗ് ഗിഫ്റ്റ് ഓളുടെ കവിളത്ത് കൊടുക്കണം...ആണ്‍പിള്ളേരെ തേച്ചു വിടുന്ന എല്ലാ പെണ്ണിനും ഇതൊരു പാഠാവണം '' ബാലേട്ടന് ആവേശം മൂത്തു
നവനീത് എന്തൊക്കെയോ ഒറപ്പിച്ചോണ്ടാ അന്ന് വീട്ടിലോട്ടു പോയത്‌.

താലികെട്ടിനുള്ള സമയമാകാറായി ..നാദസ്വരത്തിന്റെ താളം മുറുകി വിവാഹവേദിയില്‍ ആളുകളുടെ തിക്കും തിരക്കും..വരണമാല്യം കൈയില്‍ പിടിച്ച് വധൂവരന്മാര്‍ മാല ചാര്‍ത്താനുള്ള ഒരുക്കത്തിലാണ്...ഒരു നിമിഷം അവളാ കാഴ്ചകണ്ടു. സിനിമയിലെ നായകനെ പ്പോലെ ബാലേട്ടന്റ കയ്യും പിടിച്ച് നവനീത് തന്റ നേരെ നടന്നടുക്കുന്നു..
പെട്ടെന്നവള്‍ വേദി വിട്ടിറങ്ങി...കയ്യിലുള്ള വരണമാല്യം നവനീതിന്റെ കഴുത്തില്‍ ചാര്‍ത്തി..ഓന്‍ ഓളുടെ കവിളത്തൊരുമ്മ നല്‍കി.
''നീയൊരാണ്‍കുട്ട്യാ...കെട്ടുന്നെംകീല്‍ ഉശിരുള്ള ചെക്കന്‍മാരെ കെട്ടണം...നിന്റെയീ വരവ് കല്യാണ നിശ്ചയ ദിവസം മുതല്‍ ഞാന്‍ പ്രതീക്ഷിക്ക്വാ...ന്റെ ബാലാട്ട ഇങ്ങള സമ്മതിച്ചിരിക്ക്ണ്...ഇവനെ റെഡിയാക്കിയെട്ത്തേന് ''ഓളുടെ ഡയലോഗ് കേട്ട് നവനീത് ഒന്നും മനസ്സിലാവാതെ ബാലേട്ടനെ നോക്കി
ബാലേട്ടന്‍ ഓന നോക്കി കണ്ണിറുക്കി
നാദസ്വരത്തിന്റെ താളം ഉച്ചസ്ഥായിലായി

No comments:

Post a Comment