Saturday, 16 June 2018

ജാലകം

Welcome...
prasanthkannom.blogspot.com
ജാലകം
--------------
കണ്ണിനും കാഴ്ചക്കുമിടയില്‍
പ്രതീക്ഷയുടെ ആനന്ദവും
നിരാശയുടെ വ്യഥകളും തീര്‍ക്കാന്‍
ജാലകപ്പാളിയൊന്നുണ്ട്....
തുറന്നിടാം അടച്ചിടാം....
അനന്തവിഹായസ്സും
വര്‍ണ്ണാഭമായ കാഴ്ചകളും
വിശാലമായ പ്രകൃതിയില്‍
അലിഞ്ഞു ചേരാം...
ജാലകം തടസ്സമല്ല...മറയല്ല
മലിനമായ മനസ്സിനെ
ശുദ്ധീകരിക്കുന്ന ...
സത്യത്തിനും ബോധത്തിനും
ഇടയിലെ ആശ്വാസമാണത്...
കാണേണ്ടതേ കാണാവൂ
കണ്ടതെല്ലാം പറയാതെ
പറയേണ്ടത് മാത്രം
പറയാനും...
പറയുന്നത്
പ്രവര്‍ത്തിക്കാനും
ശീലിക്കാം....
ജാലകം
തുറന്നിടാനുള്ളത്
തന്നെയാണ്....

പ്രണയം

Welcome..
prasanthkannom.blogspot.com

പ്രണയം
-------------
കുഞ്ഞു പാദങ്ങള്‍ പിച്ചവെച്ച കല്‍നടവഴികള്‍...
പൂക്കളും പൂത്തുമ്പിയും പൂമ്പാറ്റകളും
വര്‍ണ്ണങ്ങള്‍ വാരി വിതറിയ ബാല്യകാലം ..

കാവും കാട്ടുവള്ളികളിണചേര്‍ന്നാടുന്ന
ചെമ്പകവും...ചില്‍ ചില്‍ ചിലച്ച് ഓടിയൊളിക്കുന്ന അണ്ണാരക്കണ്ണനും
മാന്തളിരുണ്ട് മറുകൂവല്‍ കാക്കുന്ന കുയിലമ്മയും കുരുവികളും..
കോക്രി കാണിച്ച് മരക്കൊമ്പില്‍ തൂങ്ങിയാടുന്ന കുരങ്ങന്‍മാരും
പീലിവിടര്‍ത്തിയാടും മയിലും
കൊതിക്കുന്നില്ലേ ഈ കാഴ്ചകള്‍...

പുതുബാല്യങ്ങള്‍ക്ക് അന്യമാവുന്ന ഈ നാട്ടുവഴി ഇവിടെ എന്റെ കണ്ണോത്തിന്
വരദാനമാണ്...
നന്മ മരങ്ങള്‍ പൂത്തുവിരിയുന്ന മമ നാടേ
നിന്നെ ഞാന്‍ പ്രണയിക്കുന്നു...

പാതി കാത്ത്

Welcome...
prasanthkannom.blogspot.com

പാതി കാത്ത്
----------------------
''കൂട്ടിനൊരാളു വേണം
രണ്ടാം കെട്ടുമതി...
ശിഷ്ടകാലം മിണ്ടീം പറഞ്ഞും കൂടാന്‍
ഒരാള്‍...''ഒരു ദീര്‍ഘ നിശ്വാസം

''കഴിഞ്ഞ ദിവസം അവളെക്കണ്ടു...
ഗുരുവായൂര്‍ കിഴക്കേ നടയില്‍....ന്റെ....
കാലം അവളേയും മാറ്റി വരച്ചിരിക്കുന്നു...
കാര്‍കൂന്തല്‍ കെട്ടും വശ്യചാരുതയേകുന്ന
മേനിവടിവുകളും....എന്നാല്‍ കുലീനത ഒട്ടും
കുറഞ്ഞിട്ടില്ല...ഒരു കടാക്ഷം അത് ഇന്നലേം ഉണ്ടായി....ചുണ്ടു വിരല്‍ മുതല്‍ ശിരസ്സു വരെയുള്ള   ആ സ്പാര്‍ക്ക് അതുമുണ്ടായി...

വര്‍ഷം 25 കഴിഞ്ഞിരിക്കുന്നു...
അവള്‍ നല്ലൊരു കുടുംബിനിയായിരിക്കുന്നു..
കുടുംബത്തേം ഇന്നലെ കണ്ടു ....
ഭര്‍ത്താവും രണ്ട് ആണ്‍കുട്ട്യോളും
സന്തുഷ്ട കുടുംബം.....
അവളുടെ വലതു കവിളിലെ കറുത്ത മറുകിന് തിളക്കമിത്തിരി കൂടിയിരിക്കുന്നു....'''
അയാള്‍ ഓര്‍മ്മകളുടെ തീരത്തണഞ്ഞു

വല്യതിരുമേനീടെ ഫോട്ടൊ എടുക്കാനാ
അന്ന്  ആദ്യമായി ഇല്ലത്തെത്തിയത്....
ഒരു കുടുംബ ഫോട്ടൊ കൂടി ആവാം തിരുമേനീടെ കല്‍പനയാ..
ഓരോരാളായി അണിഞ്ഞൊരുങ്ങി വന്നിരുന്നു.
''പാറു എന്ത്യേ...?''' തിരുമേനി ഒന്നു തിരിഞ്ഞു..
''അപ്പാ ഞാനെത്തി....'' പാറു
അവന്‍ ഒന്നേ നോക്കിയുള്ളൂ...അവളും
ചുണ്ടു വിരലില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ മിന്നല്‍ പിണരില്‍ അവന് സ്ഥലകാലബോധമില്ലാതായി..

പാറുവിന്റെ സൗന്ദര്യ വര്‍ണ്ണനക്ക് മുതിരുന്നില്ല...
സാക്ഷാല്‍ മഹാക്ഷ്മി മുന്നില്‍ വന്നിരുന്നതായി അവന് തോന്നി..

വര്‍ണ്ണ വ്യത്യാസം ജാതി ചിന്തകള്‍
മറ്റുകാരണങ്ങള്‍..
കഴിഞ്ഞ 25 വര്‍ഷക്കാലം അവന്‍
പാറുവിനെ മനസ്സാവരിച്ചു ജീവിച്ചു.
ഒരൊറ്റയാനായി.....

ഇതാ ഇന്നീ ഗുരുവായൂര്‍ കണ്ണന്റെ
തിരു നടേന്ന് ഒരു തീരുമാനമെടുക്കുന്നു...
ആരുമില്ലാത്തൊരൊറ്റയാനാവേണ്ട...
മടുത്തു...
അവന്‍ യാഥാത്ഥ്യമുള്‍ക്കൊണ്ടു.
''തനിക്കൊരു  പാതിവേണം
ഒരു പെണ്ണ് ...ഒരു രണ്ടാം കെട്ട്....''

കൗണ്ട് ഡൗണ്‍

Welcome .....
prasanthkannom.blogspot.com

കൗണ്ട് ഡൗണ്‍
-----------------------
''എല്ലോരും വിനയാന്വിതരായിരിക്കുന്നു...
തല കുനിച്ചിരിക്കുന്നു ....
നമ്മുടെ നാട് മാറിയിരിക്കുന്നു
ട്രൈനിലും ബസ്സിലും...
പൊതു സ്ഥലത്തും...
എന്തിന് ബിവറേജിനു മുന്നിലെ ക്യൂവില്‍ പോലും ആളുകള്‍ ശിരസ്സു കുനിച്ചാണ്...
ക്ഷമ സഹന ശക്തി....
ഇതെല്ലാം ഇവര്‍ ശീലിച്ചു...
അവനവനിലേക്കൊതുങ്ങി....

വീടുകളില്‍ കുട്ടികള്‍ ഏകാന്തത ശീലിച്ചു..
അച്ഛന്‍ അമ്മ വഴക്കില്ല ...
സംസാരമേയില്ല...
എല്ലാവര്‍ക്കും എന്തു പറ്റി...?

ഈ മാറ്റം നല്ലതിനാണോ....?
ഫേസ്ബുക്കിലും വാട്സാപ്പിലും
ജനിച്ചു മരിക്കുന്ന മനുഷ്യര്‍...
തമ്മിലൊന്നു മിണ്ടാനും
മനസ്സു തുറക്കാനും
മറന്നിരിക്കുന്നു....

ഈ നരജന്മം
പകരം വെക്കാനില്ലാത്തതാണ്...
ഓരോ നിമിഷവും ഒരോരാളില്‍
നിന്നും ഈ ഭൂമിയിലെ അവര്‍ക്കനുവദിച്ച
സമയം എണ്ണിക്കുറച്ചു കൊണ്ടിരിക്കുകയാണ്...ഓര്‍ക്കുക
കൗണ്ട് ഡൗണ്‍....
ജാഗ്രത''

നെഞ്ചോടു ചേര്‍ക്കാം.....

നെഞ്ചോടു ചേര്‍ക്കാം.....
---------------------------------------
അതിഭയംകരമായ ശബ്ദത്തോടെ ആ വലിയ പാറക്കല്ല് അടര്‍ന്ന് തെറിച്ചു...
പുറത്തുനിന്നും നീലവെളിച്ചം അകത്തേക്ക്
ഇരച്ചു കയറി...

ആ നിമിഷം  തല്ലിച്ചതച്ചപ്പോളുണ്ടായ  കഠിന
വേദന ശമിച്ചതായി അവനറിഞ്ഞു
ഏതോ ഒരാനന്ദം അവനനുഭവിച്ചു
പുറത്തെ നീലവെളിച്ചത്തിലവനലിഞ്ഞു ചേര്‍ന്നു....

കുറെ നിഴല്‍ രൂപങ്ങള്‍ അവനെ പൊതിഞ്ഞു  ''മോനേ ...''ആ ഗദ്ഗതം അവന്‍ തിരിച്ചറിഞ്ഞു...
'''അപ്പാ....''അവന് പൊട്ടിക്കരയാന്‍ തോന്നി...
സാധിക്കുന്നില്ല...

പല രൂപങ്ങളും അവനോട്
അവ്യക്തമായി പലതും പറഞ്ഞു...
കൂട്ടത്തിലേക്കൊരാള്‍ വന്നതിന്റെ ആനന്ദം
അവര്‍ പംകുവെച്ചു...

അവരവനെ വെള്ളാരം കല്ലു പാകിയ
പ്രതലത്തിലേക്കു നയിച്ചു...
തറയിലെ വെട്ടിത്തിളങ്ങുന്ന കണ്ണാടി കാണിച്ചു...അവനുറ്റു നോക്കി...

''അയ്യോ..''അവന്റെ നിലവിളി  പുറത്തു വന്നില്ല ...
അവിടെ വെള്ള പുതച്ചു കിടത്തിയ അവന്റെ രൂപം ...അലമുറയിടുന്ന അമ്മയും സഹോദരിയും....ആളുകള്‍ ഒത്തിരി കൂടിയിട്ടുണ്ട്...
''ഏനക്കാണാന്‍.....''' ഓന് പൊട്ടിക്കരയാന്‍ തോന്നി കഴിഞ്ഞില്ല ...

അവനാ യാഥാര്‍ത്ഥ്യം ബോധ്യായി
ഓനിപ്പോ ശരീരമില്ലാ......
അവന്‍ കണ്ണാടിയിലേക്ക് തുറിച്ചു നോക്കി..
വെള്ളയുടുപ്പിട്ടാളുകളും...ഫോട്ടോക്കാരും
ഫോണെടുത്ത ചെക്കമ്മാരും....
തന്റെ വെള്ള പുതച്ച ശരീരത്തെ പൊതിഞ്ഞു കൊണ്ടിരിക്കുന്നു...

തന്റെ  പഠനം വഴിമുട്ടിയപ്പോളും
പണിചെയ്ത് തളര്‍ന്നെരിഞ്ഞപ്പോഴും
ഒടുവില്‍ ഉരിയരിക്കായി അലഞ്ഞു
തീര്‍ന്നപ്പോഴും ഇവരെന്റ ചുറ്റുമുണ്ടായിരുന്നോ...?

ഒരു പഴം തിന്ന് അവസാനം
പശിയടക്കിയതോര്‍മ്മയുണ്ട്
പിന്നെയൊടുക്കത്തെ
പൊട്ടിത്തെറിയും....

ഇല്ല തളരില്ല....
അവന്‍ ഒരഗ്നിയായി ആ കണ്ണാടിയിലേക്കാളിക്കത്തി...
കാത്തിരിക്കാം ...
ആ അഗ്നിയില്‍ പെടാതിരിക്കാന്‍
കൂടപ്പിറപ്പുകളെ
നെഞ്ചോടു ചേര്‍ക്കാം.....

ഉറക്കം നടിക്കാം

Welcome ...
prasanthkannom.blogspot.com
ഉറക്കം നടിക്കാം
--------------------------
കരയാതുറങ്ങുക
കണ്ണീര്‍കടലിരമ്പുമീ യാത്രയില്‍
കാഴ്ചകള്‍ മറക്കുക
കണ്ടതൊന്നും പറയാതുറങ്ങുക
കണ്ണടച്ചിരുട്ടാക്കിയീ പകലിനെ
കരിമ്പടപുതപ്പാല്‍ പൊതിയുക
കലിയിളകിയകിടാങ്ങളമ്മയെ
കൊടുവാളിനാലുറക്കിടുമ്പോള്‍
കനിവു തേടുന്നകണ്ണുകള്‍
കൂര്‍ത്ത കമ്പിയില്‍
കോര്‍ത്തെടുത്താടുമ്പോള്‍
കണ്ണേയുറങ്ങുക
കരയാതുറങ്ങുക....

സൂര്യതേജസ്സ്

സൂര്യതേജസ്സ്
..........................
വിശന്ന് കരഞ്ഞു തളര്‍ന്ന
മരുമക്കള്‍ക്കായി അവനതു ചെയ്തു..
റൊട്ടി മോഷ്ടിച്ചു...

നീണ്ട ജയില്‍ വാസം
രക്ഷപ്പെടാനുള്ള വിഫല ശ്രമങ്ങള്‍...
ജീന്‍വാള്‍ജിന്‍ എന്ന യുവാവിന്റെ
ജീവിതം തകര്‍ന്നടിഞ്ഞു...
എന്നാലും പിന്നീടൊരു
ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായി....
കഥാകാരന് മനസാക്ഷിയുണ്ടായിരുന്നു
ഇത് ഒരു കഥയില്‍

ഇതെന്താ കഥ...?
വിശപ്പിന്റ വിളിയടക്കാന്‍
ഒരുരുളച്ചോറിനായ് കരഞ്ഞവനെ...
അന്നമില്ലാത്ത വിശപ്പില്ലാത്ത
നാട്ടിലേക്കയച്ചവര്‍...

പ്രാണന്‍ വിടാനായുള്ള
പിടച്ചിലിനിടയിലെ
അതിദൈന്യവും അവ്യക്തവുമായ 
അവന്റ മൊഴികള്‍
സൂര്യതേജസ്സായി
പുനര്‍ജ്ജനിക്കട്ടെ...

പഡാര്‍ ലൗവ്

Welcome...
prasanthkannom.blogspot.com
പഡാര്‍ ലൗവ്
--------------------
''ടാ..ഇതൊക്കെ ഉണ്ടാരുന്നേല്‍ മ്മടെ ജാന്വേട്ത്തി പണ്ടേ ഹിറ്റായേനെ...''
മധൂന്റെ കമന്റ്
''ഏതുണ്ടാരുന്നേല്‍...'' പ്രഷു ഒരു പൊട്ടനെപ്പോലെ നിന്നു..
''ടാ..ഈ സോഷ്യല്‍ മീഡിയ...
ജാന്വേട്ത്തിയേ പുരികം കൊണ്ടേ നവരസോം കാണിക്കും...

ഒരു സിനിമാ നടി കണ്ണിറുക്കിക്കാണിച്ചപ്പോള്‍
അത് സൂപ്പര്‍ ഹിറ്റ്....ലക്ഷക്കണക്കിന് ലൈക്ക് പിന്നെ കേസ് കൂട്ടം ....
ടാ...ഇതൊക്കെ മ്മടെ ജാന്വേട്ത്തീടെ നാലയലത്ത് വെക്കാനുണ്ടോ....
ഒൗ...ഒടുക്കത്തെ ഗ്ളാമറല്ലെ....'''
മധു ശ്വാസം നേരെ വിട്ടു...

''മധ്വേട്ടാ എനിക്ക്  ജാന്വേട്ത്ത്യേ ഒന്ന് കാണണം പ്ളീസ്...'' പ്രഷുവിന്  ആകാംക്ഷ കൂടി....
''ടാ... ജാന്വേട്ത്തിക്ക് പ്രായം 50 കഴിഞ്ഞു  കാണും...ഇപ്പം കുടുബൂം കുട്ട്യോളുമായി
ബാംഗ്ളൂരാ താമസം ...

വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കാര്യാ ഞാന്‍ പറഞ്ഞെ.....
അന്നെനിക്ക് നിന്റെ പ്രായാ പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞ  സമയം....ആ വെക്കേഷനിലാ അതുണ്ടായത്.....''മധുവിന്റെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത വിവരണം ചെക്കനെ
ഇളക്കി മറിച്ചു...

അന്നവന്‍ ചെയ്യാത്ത പാപകര്‍മ്മങ്ങളൊന്നുമില്ല...
ഒരു പോളകണ്ണടച്ചില്ല മനസ്സില്‍ ഒറ്റ രൂപം ഒറ്റനാമം' ജാന്വേട്ത്തി '

ബാംഗ്ളൂരിലെ ഒരു സായാഹ്നം
''അമ്മാമ്മെ ദേ ഒരേട്ടന്‍ കാണാന്‍
വന്നിരിക്കുന്നു....'' കുട്ടി  അകത്തേക്കോടി
''ആരാ ...കേറി വാ മോനെ..'' വാത്സല്യം നിറഞ്ഞ ക്ഷണം.
''ഞാന്‍ പ്രഷു നാട്ടീന്നാ....കമ്പോണ്ടര്‍ ഗോപാലന്റെ മോന്‍''  പ്രഷു ചിരിക്കാന്‍ ശ്രമിച്ചു..
''മ്മടെ കോവാലന്റെ മോന്‍ ...'' ജാന്വേട്ത്തി
അതിശയപ്പെട്ടു..
വെളുത്തുണങ്ങി മെലിഞ്ഞ ശരീരത്തില്‍ അപ്പോഴും ഒരു വശ്യത ഉള്ളതായി പ്രഷൂന് തോന്നി
''ഒരു ഇന്റര്‍വ്യൂന് വന്നതാ...
ചേച്ചീടെ അഡ്രസ്സ് മധ്വേട്ടന്‍ തന്നതാ...''
പ്രഷു തട്ടിവിട്ടു...
പുരികം കൊണ്ടു നവരസം തീര്‍ത്തതും മറ്റു കഥകളും പ്രഷൂന്റെ മനസ്സിലൂടെ കടന്നു പോയി..

''നിക്ക് കാന്‍സറാ മോനെ....മോളോടൊപ്പം
ഇവിടെ കൂടി ..ഓളുടെ കെട്ട്യോന്‍ ഗള്‍ഫീലാ...
ഓക്കും ഒരു മോളാ...എന്റെ കെട്ട്യോന്‍ ഉപേക്ഷിച്ചു പോയതാ....''ജാന്വേട്ത്തി എല്ലാം പറഞ്ഞു...

''ചായ കുടിക്കാം....'' ജാന്വേട്ത്തീടെ
മോള്‍ രാധ ചായയുമായെത്തി...
പ്രഷു ഒന്നേ നോക്കിയുള്ളൂ....മധ്വേട്ടന്‍ പറഞ്ഞ സര്‍വ്വലക്ഷണങ്ങളുമുള്ള അതി സുന്ദരിയായസ്ത്രീ....
''എന്താ ഇങ്ങിനെ നോക്കുന്നേ....
ഇന്നിവിടെത്തങ്ങി നാളെ കാലത്ത്
നാട്ടിലേക്ക് മടങ്ങാം എന്താ...'' രാധ ചിരിച്ചോണ്ടു പറഞ്ഞു..പുരികം കൊണ്ടൊരു നവരസവും..
ആ ചിരിയില്‍ അവനെല്ലാം മറന്നു.

എനിക്കു മരണമില്ല

Welcome...
prasanthkannom.blogspot.com
എനിക്കു മരണമില്ല
................................
മകരത്തിലെ കുളിരു കോരുന്ന പുലരി
ഇത്തിമരം വലിയ ആവേശത്തിലാണ്.
തന്റെ ചോട്ടിലെ കാവില്‍ കളിയാട്ടത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി...
കളിയാട്ടത്തിന്റ മൂന്നു നാളുകള്‍ ഇത്തിമരം എന്നും നെഞ്ചേറ്റും...

''തന്നെ ദീപങ്ങളാല്‍ അലംകരിച്ച് ഒരു സുമംഗലിയെപ്പോലെ ഒരുക്കിനിര്‍ത്തും..
തെയ്യക്കോലങ്ങള്‍ തിമിര്‍ത്താടുമ്പോള്‍
അതുകണ്ട്  നിര്‍വൃതിയടയും...
കുഞ്ഞുങ്ങളുടെ താലപ്പൊലിയും അമ്മമാരടങ്ങുന്ന നാരീജനങ്ങളുടെ കലവറ ഘോഷയാത്രയും...
എന്തൊരാനന്ദകരമായ വര്‍ണ്ണക്കാഴ്ചയാണ്.

വാദ്യസംഘക്കാര്‍ ചെണ്ടയില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ ഒപ്പംകൂടാന്‍ കൊതിച്ചു പോകാറുണ്ട്....
ആരുമറിയാതെ ചില്ലകളനക്കി ആ താളത്തില്‍ ലയിക്കാറുണ്ട്....''

എത്രയോ വര്‍ഷങ്ങളായി ഈ കാവിലെ ഓരോ സ്പന്ദനത്തിനും മൂകസാക്ഷ്യം വഹിക്കുന്നു....
കാവിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും
എല്ലാ ഈ ഇത്തിമരത്തിന് ഹൃദിസ്ഥമാണ്..
നന്മയും തിന്മയും തിരിച്ചറിയാം...

''തന്റെ വികാരങ്ങള്‍ മനുജരെ
അറിയിക്കാനാവാതെ വിങ്ങിപ്പൊട്ടിയിട്ടുണ്ട്..
കാവിലെ നല്ല നല്ല ആചാരക്കാരുടേയും
കമ്മിറ്റിക്കാരുടേയും വിയോഗത്തില്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്.....

എന്റെ ചില്ലകളില്‍ ചേക്കാറാറുള്ള കിളികള്‍...എന്റെ പൊന്നു മക്കള്‍
അവര്‍ക്കെന്റെ വിഷമം അറിയാം
കുഞ്ഞുമ്മകള്‍ നല്‍കി അവരെന്നെ സാന്ത്വനിപ്പിക്കും....

എന്റെ ചോട്ടിലെ പൊത്തുകളിലെ കുഞ്ഞുപാമ്പുകള്‍ക്കും ഓടിച്ചാടി നടക്കുന്ന ഓന്തുകള്‍ക്കും അരണകള്‍ക്കും കരിംകണ്ണുകള്‍ക്കും ചീവീടുകള്‍ക്കുംചിലന്തികള്‍ക്കും
പാറിപ്പറക്കുന്ന ശലഭങ്ങള്‍ക്കും ഞാന്‍ ജീവനാണ്....എനിക്കവരും
എന്റെ ജന്മം കര്‍മ്മം സ്നേഹിക്കുന്നവര്‍ക്കായി സമര്‍പ്പിച്ചതാണ്
ഉയിരുള്ള കാലം വരെയും
അതങ്ങിനെയാണ് ''
ഇത്തിമരം ഓരോന്നോര്‍ത്തെടുത്തു.

''ഇത്തവണ എന്റെ ശിഖരങ്ങള്‍ വെട്ടാന്‍ ആരും വരുന്നില്ലെ...?
ഭഗവതിക്കോലത്തിന്റെ നീണ്ട മുടി തട്ടാതിരിക്കാന്‍ എല്ലാ കളിയാട്ടത്തിനും
ഇത് പതിവാണ്...
കാവിലെ ഭഗോതിക്കു വേണ്ടി ആ വേദന ഞാന്‍ സഹിക്കാറുണ്ട്......
പക്ഷെ ഇത്തവണ ...
എന്തോ ...'''

ഈ സമയം ചില്ലകളിലെ കിളികളാരും
ചിലക്കുന്നില്ല...
ചോട്ടിലെ മറ്റു ജീവികളാരും അനങ്ങുന്നില്ല..
ഇത്തിമരം അത്ഭുതപ്പെട്ടു..
നേരമിത്രയായിട്ടും...

ചില്ലകളിലെ കൂടുകള്‍
ശൂന്യമായിരുന്നു...
അവരെല്ലാം രാത്രിയില്‍ തന്നെ കൂടൊഴിഞ്ഞു
പോയിരുന്നു...ചോട്ടിലെ സകല ജീവിവര്‍ഗ്ഗങ്ങളും ഇത്തിമരത്തെ വിട്ടു പോയിരുന്നു...

അമ്മയുടെ...തങ്ങളുടെ സ്നേഹനിധിയായ
ഇത്തിമരത്തിന്റെ മരണം
അതവര്‍ക്ക് താങ്ങാവുന്നതിനുമപ്പുറത്താണ്..
അത് കണ്ടു നില്‍ക്കാന്‍
ആ മക്കള്‍ക്കാവില്ല....
അവര്‍ പ്രകൃതിയുടെ ഓരോ സ്പന്ദനവും
മുന്‍കൂട്ടിയറിയുന്നു..

എല്ലാവരും തന്നെ വിട്ടു പോയതായി ഇത്തിമരത്തിന്  മനസ്സിലായി...
തനിക്കെന്തോ സംഭവിക്കാന്‍ പോകുന്നെന്ന
ഭീതി ഇത്തിമരത്തെ വേട്ടയാടി...
കാവിലെ ഭഗോതിയെ കണ്ണടച്ച് നെഞ്ചുരുകി വിളിച്ചു...

ഈ സമയം ഭീതിപരത്തുന്ന ശബ്ദത്തോടെ
ഒരു യന്ത്രം തന്റെ അടിവേരക്കുന്നതായി
ഇത്തിമരത്തിന് മനസ്സിലായി..
ആ പ്രാണവേദനയിലും എല്ലാവര്‍ക്കും നന്മകളുണ്ടാവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്
കാവിനെ അവസാനമായി ഒന്നു നോക്കി
ഇത്തിമരം ആ മണ്ണില്‍ ചെരിഞ്ഞു വീണു...
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

ഫെബ്രുവരി 14

ഒരു ഫെബ്രുവരി പതിനാലിന്റെ
ഓര്‍മ്മകള്‍ ഈ തീരത്തണയുന്നു...
അകലെ തലയുയര്‍ത്തി എഴിമല
ഒളിയമ്പെയ്യുന്നു...
വറ്റാത്ത ഈ തെളിനീര്‍ തീര്‍ത്ഥം....
സൂര്യനെ പ്രണയിക്കുന്നു...
അര്‍ക്ക കിരണങ്ങള്‍
ഈ ജലകന്യയ്ക്ക്
ചുംബനം വര്‍ഷിക്കുന്നു...
പ്രണയിതാക്കളെ
ഈ മണ്ണ് നിങ്ങളെ
കാത്തിരിക്കുന്നു
പ്രതീക്ഷയോടെ....
Photo by
Abhirami Kannom

ആനന്ദരാത്രി

Welcome ...
prasanthkannom.blogspot.com
Happy Sivarathri

ആനന്ദരാത്രി
........................
മഞ്ഞു കണങ്ങള്‍ ഗംഗയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു നിന്നു പോയി....
വശ്യമനോഹരമായ അവളുടെ പുഞ്ചിരിയില്‍
ആര്‍ക്കാണ് മനമിടറാത്തത്...
മഹാദേവനുമവളെ ശിരസ്സിലേറ്റിയില്ലേ
പാര്‍വ്വതി ദേവിക്കു പോലും
അപ്രാപ്യമായത്...

കുംഭമാസത്തിലെ കൃഷ്ണ പക്ഷ ചതുര്‍ദശി
തിരുജടയില്‍ നിന്നും ചന്ദ്രന്‍ ഒളിഞ്ഞു നോക്കുന്നു...
വെള്ളപ്പട്ടുടുത്ത് കുണുങ്ങിച്ചിരിച്ചു ഗംഗ...
അപ്സരസ്സുകള്‍ മാനസ സരസ്സില്‍ നീരാടിത്തുടിച്ചു...
വശ്യസൗന്ദര്യം തുടിക്കുന്ന നഗ്നമേനികള്‍
ആകാശചാരികള്‍ ഒളിഞ്ഞാസ്വദിക്കുന്ന വേള...

കൈലാസമേരു പോലും ഈ വേളയില്‍ കാമാതുരനായിപ്പോയി ....
നീലവര്‍ണ്ണം നിറഞ്ഞ മാനസപ്പൊയ്കയുടെ
തീരം ഇന്നുറങ്ങില്ല....
തഴുകിത്തലോടുന്ന ഇളം തെന്നലും
നാണിച്ചു പോയി...
ഈ രാത്രി  അവസാനിക്കല്ലേയെന്ന്
അവരും കൊതിച്ചു...

സാക്ഷാല്‍ നാരായണനും സൃഷ്ടികര്‍ത്താവാം ബ്രഹ്മാവും
ശിവ ലിംഗാഗ്രം കണ്ടെത്തുന്നതില്‍
പരജിതരായി തിരിച്ചെത്തിയ രാത്രി...
വഴക്കു തീര്‍ത്ത് മഹാദേവന്‍ അവരെ
സാന്ത്വനിപ്പിക്കുന്നു...
സര്‍വ്വരും ഉണര്‍ന്നിരുന്ന രാത്രി...

ദേവീ പാര്‍വതി മഹാദേവനെ
ധ്യാനിച്ചിരിക്കുന്നു....
പുരുഷനും പ്രകൃതിയും
ഒന്നായ രാത്രി...
ആനന്ദരാത്രി
ശിവരാത്രി.
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം
മഞ്ഞു കണങ്ങള്‍ ഗംഗയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു നിന്നു പോയി....
വശ്യമനോഹരമായ അവളുടെ പുഞ്ചിരിയില്‍
ആര്‍ക്കാണ് മനമിടറാത്തത്...
മഹാദേവനുമവളെ ശിരസ്സിലേറ്റിയില്ലേ
പാര്‍വ്വതി ദേവിക്കു പോലും
അപ്രാപ്യമായത്...

കുംഭമാസത്തിലെ കൃഷ്ണ പക്ഷ ചതുര്‍ദശി
തിരുജടയില്‍ നിന്നും ചന്ദ്രന്‍ ഒളിഞ്ഞു നോക്കുന്നു...
വെള്ളപ്പട്ടുടുത്ത് കുണുങ്ങിച്ചിരിച്ചു ഗംഗ...
അപ്സരസ്സുകള്‍ മാനസ സരസ്സില്‍ നീരാടിത്തുടിച്ചു...
വശ്യസൗന്ദര്യം തുടിക്കുന്ന നഗ്നമേനികള്‍
ആകാശചാരികള്‍ ഒളിഞ്ഞാസ്വദിക്കുന്ന വേള...

കൈലാസമേരു പോലും ഈ വേളയില്‍ കാമാതുരനായിപ്പോയി ....
നീലവര്‍ണ്ണം നിറഞ്ഞ മാനസപ്പൊയ്കയുടെ
തീരം ഇന്നുറങ്ങില്ല....
തഴുകിത്തലോടുന്ന ഇളം തെന്നലും
നാണിച്ചു പോയി...
ഈ രാത്രി  അവസാനിക്കല്ലേയെന്ന്
അവരും കൊതിച്ചു...

സാക്ഷാല്‍ നാരായണനും സൃഷ്ടികര്‍ത്താവാം ബ്രഹ്മാവും
ശിവ ലിംഗാഗ്രം കണ്ടെത്തുന്നതില്‍
പരജിതരായി തിരിച്ചെത്തിയ രാത്രി...
വഴക്കു തീര്‍ത്ത് മഹാദേവന്‍ അവരെ
സാന്ത്വനിപ്പിക്കുന്നു...
സര്‍വ്വരും ഉണര്‍ന്നിരുന്ന രാത്രി...

ദേവീ പാര്‍വതി മഹാദേവനെ
ധ്യാനിച്ചിരിക്കുന്നു....
പുരുഷനും പ്രകൃതിയും
ഒന്നായ രാത്രി...
ആനന്ദരാത്രി
ശിവരാത്രി.
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

പ്രാര്‍ത്ഥന

Welcome ...
prasanthkannom.blogspot.com
പ്രാര്‍ത്ഥന
...................
''ന്റെ ഗുളികരാജാ കാത്തോണേ...
പനീം ചിനീം ബരുത്തല്ലേ...
ഗോപാലന്‍ മാഷ്  തല്ലല്ലേ...''
അവന്‍ പ്രാര്‍ത്ഥിച്ചു..
കലശം വെച്ച ഗുളികന്‍  കല്ലിലെ
തെളിഞ്ഞു കത്തുന്ന ദീപത്തില്‍
അരിയിട്ടു തൊഴുതു...

ഗുളികന്‍ കാത്തു...
ഓന് പനിച്ചില്ല..എന്നാ ഗോപാലന്‍ മാഷ്
പനീം ചിനീം പിടിച്ച്  കെടപ്പൂമായി
ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍
തൊടങ്ങീതാ ഈ ഗുളികനെ
പിടിച്ചുള്ള കളി....

വര്‍ഷം 25 കഴിഞ്ഞിരിക്കുന്നു
പത്താം ക്ളാസ്സില്‍ നല്ല മാര്‍ക്ക് കിട്ടാന്‍...
ബീകോമിന് ഫസ്റ്റ് ക്ളാസ്സ് കിട്ടാന്‍
പിന്നെ MBA ...നല്ല ജോലി...
കല്യാണം ...കുട്ടിയുണ്ടാവാന്‍...
പിന്നെ ഒരു വീടുവക്കാന്‍
എന്തിനും  ഏതിനും...
ഓന് ഗുളികന്‍ തന്നെ ശരണം
ഒക്കെ നല്ല രീതിയില്‍ നടന്നു...
ഓന്റെ വിശ്വാസാ എല്ലാം ...

പക്ഷെ ശാന്തീം സമാധാനോം...
ഓന് അതു മാത്രമുണ്ടായില്ല
ഒന്നു കഴിഞ്ഞാ അടുത്ത ആഗ്രഹം
തൊടങ്ങ്വായി..ഒപ്പം പല പ്രശ്നങ്ങളും സമാധാനക്കേടും...
അവസാനമില്ലാത്ത ഈ ആഗ്രഹങ്ങളെ
ഇല്ലാതാക്കാന്‍ മാത്രം ഓന്‍ ഗുളികനോടു
പ്രാര്‍ത്ഥിച്ചില്ല.....
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

ബലി

Welcome....
prasanthkannom.blogspot.com
ബലി
..........
''എടീ നാളെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഞാന്‍ ആളുകളെ വിളിച്ചുണര്‍ത്തുമ്പോള്‍ നീയെന്റെ
ഇടതു ചേര്‍ന്നു വേണം...എന്റെ നെഞ്ചിടുപ്പിന്റെ താളം മുറുകുമ്പോള്‍ നീ തലോടി ആശ്വസിപ്പിക്കണം....

കാവിലെ ഭഗോതി ഉറഞ്ഞാടി എന്റെ ഉയിരെടുക്കുമ്പോള്‍ നീ കണ്ണീര്‍
പൊഴിക്കരുത്....
എന്നുയിരാല്‍ അവരുടെ സന്തതി തറവാടിനും കുഞ്ഞുകുട്ടി കിടാങ്ങള്‍ക്കും
ഭഗോതി നന്മ നല്‍കുമെന്നവര്‍
വിശ്വസിക്കുന്നു.....

ഉയിരു കാക്കുന്ന ഭഗോതി
ഉയിരെടുത്താടുമോ...?
എന്റപ്പനേ കൊണ്ടോയത് ഇന്നും ഞാനോര്‍ക്കുന്നു...
കഴിഞ്ഞാണ്ടിലെ മകരത്തിലെ
കുളിരുന്ന പുലരിയില്‍ ...
അപ്പന്‍ കൂവിയൊണര്‍ത്തുമ്പോള്‍
ഇടതു ചേര്‍ന്നമ്മയുണ്ടായിരുന്നു
അമ്മേടെ ചിറകിനുള്ളില്‍
ചൂടു പറ്റി ഈ ഞാനും....

അപ്പനെ പിടിച്ച് കാലുകെട്ടി
കൊണ്ടാവുമ്പം അമ്മ നെഞ്ചുപൊട്ടി
കരഞ്ഞിരുന്നു....
എന്തെല്ലാം സ്വപ്നങ്ങളാണ്
തകര്‍ന്നുടഞ്ഞത്.
അപ്പന്റേം അമ്മേടേം കൂടെ
കൊത്തിപ്പെറുക്കി നടന്ന
ആ നല്ല നാളുകള്‍....
കൊച്ചു കുഞ്ഞനായ ഞാന്‍
ആനന്ദിച്ച് ആസ്വദിച്ച വേളകള്‍...

അവര് കാവിലേക്ക് കൊണ്ടോവുമ്പം
അപ്പന്‍ ഒന്നും മിണ്ടീല്ല....
എതിര്‍ത്തീല....
ആരോടെതിര്‍ക്കാന്‍...
കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന
ഭാവായിരുന്നു...
''കുഞ്ഞനെ ,നോക്ക്യേക്കണം''
തിരിഞ്ഞു നോക്കി അമ്മ്യോട്
അപ്പന്‍ അതുമാത്രം  പറഞ്ഞു....
ഓരോന്നോര്‍ത്തു നേരംപോയി
ബ്രാഹ്മ മുഹൂര്‍ത്തായി..''

കരഞ്ഞു തളര്‍ന്ന് തന്റെ
ഇടതുചേന്ന് കിടക്കുന്ന
പിടയെ അവസാനമായി നോക്കി
പൂവന്‍ ഉറക്കെ കൂവി.....
ഈ സമയം കോഴിക്കൂടിനു പുറത്ത് ആളനക്കമെത്തിയിരുന്നു ....
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

ഉണ്ണി

Welcome...
prasanthkannom.blogspot.com
ഉണ്ണി
.........
''ഓ ദൈവമേ ട്രാക്കില്‍ പരശു നില്‍ക്കുന്നു..
ഇന്ന് ലേറ്റാ...സമയം അഞ്ചേമുക്കാലായിരിക്കുന്നു...
ഓടിക്കയറലും വണ്ടി വിടലും ഒരുമിച്ചായിരുന്നു..കോഴിക്കോടു സ്റ്റേഷനില്‍
ഇന്ന് വൈകുന്നേരം വന്‍ തിരക്കായിരുന്നു...''
അയാള്‍ ഡിസേബിള്‍ഡ് കംപാര്‍ട്ടുമെന്റിലെ
സീറ്റില്‍ അഡ്ജസ്റ്റ് ചെയ്തിരുന്നു...

''ദൈവമേ ഉണ്ണി സ്റ്റേഷനില്‍ എത്തുമെന്ന്
പറഞ്ഞിരുന്നല്ലോ....തിരക്കിനിടയില്‍ മറന്നു
അവന് എന്തൊ അത്യാവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു...ഫോണില്‍ മൂന്നു മിസ്ഡ് കാളുണ്ട്..'' അയാള്‍ക്ക് വിഷമമായി ..

''ഹലോ... ഉണ്ണീ...എവിടെ...''അയാള്‍ ടെന്‍ഷനിലാണ്.
''ഞാന്‍ നാലാം പ്ളാറ്റു ഫോമില്‍ പതിവായി
ഇരിക്കറുള്ളിടത്ത് ...പ്രഷു എവിടെ...?
ഉണ്ണി പ്രതീക്ഷയോടെ ചോദിച്ചു.
''ടാ..സോറീ ഞാന്‍ പരശൂലാ...ടാ
പ്ളീസ് ഞാന്‍ മറന്നു പോയി...ക്ഷമിക്കൂ ''
അയാള്‍ നന്നേ വിഷമിച്ചു.
''ഇല്ല ക്ഷമിക്കൂല...മാപ്പില്ല ...
ഞാന്‍  ശപിക്ക്വാ...ട്രൈന്‍ പിടിച്ചിടും..
അതിലും വലുതും വരും..'' ഉണ്ണി ഫോണ്‍ കട്ടു ചെയ്തു..

''ഹ..ഹ.ഹഹ...എന്താ വാര്യരെ നന്നാവാത്തേ''
അടുത്തിരുന്ന വായീപല്ലില്ലാത്ത നരച്ച കിളവന്‍ അയാളെനോക്കി പൊട്ടിച്ചിരിച്ചു...
''ആരാ ...എന്താ ചിരിക്കുന്നേ'' അയാള്‍ക്കു ദേഷ്യം വന്നു.
''വിഷ്ണുമായ...ചാത്തന്‍...ഹ..ഹ..ഹഹ''
കിളവന്റെ പൊട്ടിച്ചിരി...

പിന്നീട് കിളവന്‍(ചാത്തന്‍) പറഞ്ഞ കാര്യങ്ങള്‍ അയാളെ അത്ഭുതപ്പെടുത്തി
''അപ്പോള്‍  ഉണ്ണീം ഈ ചാത്തനും ഒന്നാണ് ''
അയാള്‍ അമ്പരന്നു.
ട്രൈന്‍ പിടിച്ചിട്ടു...മറ്റു പലതും സംഭവിച്ചു...

പിറ്റേന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ വളരെ ക്ഷീണിതനായിരുന്നു.
എന്നാലും ഉണ്ണി (വിഷ്ണുമായ-ചാത്തന്‍) കിളവന്റെ രൂപത്തില്‍ തന്നോടൊപ്പം
യാത്ര ചെയ്തത് അയാള്‍ക്ക് വിശ്വസിക്കാനായില്ല..
എല്ലാം മായയാണോ...!?

ഗാന്ധിജി സ്മരണയില്‍

Welcome ...
prasanthkannom.blogspot.com
ഇന്ന് ജനുവരി 30
ഗാന്ധിജി സ്മരണയില്‍
..........................................
സത്യം മൊഴിയില്‍ സൂക്ഷിച്ച്
ധര്‍മ്മം വഴിയില്‍ കാണിച്ച്
പ്രേമം നിറയും ചിരിതൂകി
ശാന്തി പരത്തി മുന്നേറി
ഭാരതമണ്ണിന്‍ സ്വാതന്ത്ര്യം
നേടിയെടുത്ത ഗാന്ധിജിതന്‍
ഓര്‍മ്മദിനത്തില്‍ ഒന്നിക്കാം
നേര്‍വഴി തേടി നടന്നീടാം
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം