Saturday, 16 June 2018

പഡാര്‍ ലൗവ്

Welcome...
prasanthkannom.blogspot.com
പഡാര്‍ ലൗവ്
--------------------
''ടാ..ഇതൊക്കെ ഉണ്ടാരുന്നേല്‍ മ്മടെ ജാന്വേട്ത്തി പണ്ടേ ഹിറ്റായേനെ...''
മധൂന്റെ കമന്റ്
''ഏതുണ്ടാരുന്നേല്‍...'' പ്രഷു ഒരു പൊട്ടനെപ്പോലെ നിന്നു..
''ടാ..ഈ സോഷ്യല്‍ മീഡിയ...
ജാന്വേട്ത്തിയേ പുരികം കൊണ്ടേ നവരസോം കാണിക്കും...

ഒരു സിനിമാ നടി കണ്ണിറുക്കിക്കാണിച്ചപ്പോള്‍
അത് സൂപ്പര്‍ ഹിറ്റ്....ലക്ഷക്കണക്കിന് ലൈക്ക് പിന്നെ കേസ് കൂട്ടം ....
ടാ...ഇതൊക്കെ മ്മടെ ജാന്വേട്ത്തീടെ നാലയലത്ത് വെക്കാനുണ്ടോ....
ഒൗ...ഒടുക്കത്തെ ഗ്ളാമറല്ലെ....'''
മധു ശ്വാസം നേരെ വിട്ടു...

''മധ്വേട്ടാ എനിക്ക്  ജാന്വേട്ത്ത്യേ ഒന്ന് കാണണം പ്ളീസ്...'' പ്രഷുവിന്  ആകാംക്ഷ കൂടി....
''ടാ... ജാന്വേട്ത്തിക്ക് പ്രായം 50 കഴിഞ്ഞു  കാണും...ഇപ്പം കുടുബൂം കുട്ട്യോളുമായി
ബാംഗ്ളൂരാ താമസം ...

വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കാര്യാ ഞാന്‍ പറഞ്ഞെ.....
അന്നെനിക്ക് നിന്റെ പ്രായാ പ്രീഡിഗ്രീ പരീക്ഷ കഴിഞ്ഞ  സമയം....ആ വെക്കേഷനിലാ അതുണ്ടായത്.....''മധുവിന്റെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത വിവരണം ചെക്കനെ
ഇളക്കി മറിച്ചു...

അന്നവന്‍ ചെയ്യാത്ത പാപകര്‍മ്മങ്ങളൊന്നുമില്ല...
ഒരു പോളകണ്ണടച്ചില്ല മനസ്സില്‍ ഒറ്റ രൂപം ഒറ്റനാമം' ജാന്വേട്ത്തി '

ബാംഗ്ളൂരിലെ ഒരു സായാഹ്നം
''അമ്മാമ്മെ ദേ ഒരേട്ടന്‍ കാണാന്‍
വന്നിരിക്കുന്നു....'' കുട്ടി  അകത്തേക്കോടി
''ആരാ ...കേറി വാ മോനെ..'' വാത്സല്യം നിറഞ്ഞ ക്ഷണം.
''ഞാന്‍ പ്രഷു നാട്ടീന്നാ....കമ്പോണ്ടര്‍ ഗോപാലന്റെ മോന്‍''  പ്രഷു ചിരിക്കാന്‍ ശ്രമിച്ചു..
''മ്മടെ കോവാലന്റെ മോന്‍ ...'' ജാന്വേട്ത്തി
അതിശയപ്പെട്ടു..
വെളുത്തുണങ്ങി മെലിഞ്ഞ ശരീരത്തില്‍ അപ്പോഴും ഒരു വശ്യത ഉള്ളതായി പ്രഷൂന് തോന്നി
''ഒരു ഇന്റര്‍വ്യൂന് വന്നതാ...
ചേച്ചീടെ അഡ്രസ്സ് മധ്വേട്ടന്‍ തന്നതാ...''
പ്രഷു തട്ടിവിട്ടു...
പുരികം കൊണ്ടു നവരസം തീര്‍ത്തതും മറ്റു കഥകളും പ്രഷൂന്റെ മനസ്സിലൂടെ കടന്നു പോയി..

''നിക്ക് കാന്‍സറാ മോനെ....മോളോടൊപ്പം
ഇവിടെ കൂടി ..ഓളുടെ കെട്ട്യോന്‍ ഗള്‍ഫീലാ...
ഓക്കും ഒരു മോളാ...എന്റെ കെട്ട്യോന്‍ ഉപേക്ഷിച്ചു പോയതാ....''ജാന്വേട്ത്തി എല്ലാം പറഞ്ഞു...

''ചായ കുടിക്കാം....'' ജാന്വേട്ത്തീടെ
മോള്‍ രാധ ചായയുമായെത്തി...
പ്രഷു ഒന്നേ നോക്കിയുള്ളൂ....മധ്വേട്ടന്‍ പറഞ്ഞ സര്‍വ്വലക്ഷണങ്ങളുമുള്ള അതി സുന്ദരിയായസ്ത്രീ....
''എന്താ ഇങ്ങിനെ നോക്കുന്നേ....
ഇന്നിവിടെത്തങ്ങി നാളെ കാലത്ത്
നാട്ടിലേക്ക് മടങ്ങാം എന്താ...'' രാധ ചിരിച്ചോണ്ടു പറഞ്ഞു..പുരികം കൊണ്ടൊരു നവരസവും..
ആ ചിരിയില്‍ അവനെല്ലാം മറന്നു.

No comments:

Post a Comment