Saturday, 16 June 2018

വൈകീട്ടെന്താ പരിപാടി

Welcome....
prasanthkannom.blogspot.com
Alcohol is injurious to health

വൈകീട്ടെന്താ പരിപാടി
......................................
'''ടാ...ഇച്ചിരി പേസ്റ്റ് യെനിക്ക് താടാ...''
പ്രകാശന്‍ ആര്‍ത്തിപ്പണ്ടാരമായി.അല്ലേലും ഇന്ന് ഒന്നാം തീയതി ഈയൊരു കുപ്പിയൊപ്പിച്ചതിന്റെ ദണ്ഡം ഓനേ അറിയൂ...
ടച്ചിംഗ്സായി നല്ല സൊയമ്പന്‍ ജെല്‍ പേസ്റ്റും പച്ചമൊളകും...നമ്മുടെ ന്യൂജനറേഷനേ...
''ടാ ഗണേശാ...ആ എക്സ് മിലിട്ടറീടെ വൈഫിന് എന്നോടൊരു ലുക്കില്ലേന്നൊരു സംശ്യം'' ഓന്‍ ഡയലോഗ് തൊടങ്ങി..
''പിന്നേ ലുക്കേണ്ടൊരു കോലം...എടാ നിക്കീ ചേച്ചിമാരെ ലൈനാക്കുന്ന പരിപാടി നിര്‍ത്തിക്കൂടെ...ഒന്നു മാറ്റിപിടിയെടാ...നല്ല കിളി പൊല്‍ത്ത പെമ്പിള്ളേരില്ലേ നാട്ടില്..'' ഗണേശന്‍ ഒരു സ്മോളു കൂടി തീര്‍ത്തു.
''ടാ ആ മണ്ടന്‍ ഗുണാപ്പി സുരേശന്‍ എന്ത്യേടാ...'''പ്രകാശന്റെ നാവ് കുഴയാന്‍ തുടങ്ങി..ത്രിമൂര്‍ത്തികളില്‍ ഒരാള്‍ എത്തീട്ടില്ല..എവിടെയോ പെട്ടു പോയിട്ടുണ്ട്.
''പ്രകാശാ ടാ...ഓനാ ജാനൂട്ടീടെ വീട്ടിലെങ്ങാന്‍ പെട്ടോ...?'' ഗണേശന്‍ തല ഒയര്‍ത്തി...
''ടാ ദേ വെട്ടം...ഓന്‍ ബെരുന്നുണ്ട്...കുപ്പീലില്ലേടാ...പ്രാന്തനാ ഒരു കോളു കിട്ടീലെ പണി തീര്‍ക്കും..''പ്രകാശന്‍ കുപ്പിയൊന്നു കുലുക്കി നോക്കി...പ്രകാശന്റെ ആളൊഴിഞ്ഞ തറവാടാ ഈ ത്രിമൂത്തികളുടെ 'പാഡി'.ആ സിമന്റു തറയില്‍ ഇരുന്നും കൊറേ കെടന്നും അടിച്ചു പൊളിക്കുമ്പോ ന്റെ മോനെ അതൊരു സൊഖാ...
'' ടാ..കാട്ടു കാലികളെ നീയൊക്കെ കുടിച്ചു തീര്‍ത്തൊ...യീലാകെ രണ്ടു തുള്ള്യേലെ ഉള്ളൂ..ഇന്നൊരു തുള്ളി ഏടുന്നും കിട്ടീറ്റ..ഇനിയേടുന്നും കിട്ടൂയില്ല..''സുരേശന് കലിമൂത്തു..
''സുരേശാ ഇപ്പെറങ്ങി വന്നിറ്റ് നീയൊരുമായിരി മറ്റെ വര്‍ത്താനം പറേല...രണ്ട് സ്മോള് കാണും അയില്...''ഗണേശന്‍ ചൂടായി കുപ്പീ പിടിച്ചു...ടിം...പ്ളിം..കുപ്പി വീണ് പൊട്ടിച്ചിതറി
''അയ്യോ നശിപ്പിച്ചേ...മഹാപാപി യെന്നെയങ്ങ് കൊല്ല്...ന്റമ്മോ..''സുരേശന്‍ നെഞ്ച് പൊട്ടിക്കരഞ്ഞു...നിലത്തൂടെ ചാലിട്ടൊഴുകുന്ന എം എച്ച് അവനെ നോക്കി കളിയാക്കി ചിരിച്ചു ..ആ ചിരിയില്‍ സുരേശന്‍ വീണു..ഓന്‍ തറയില്‍ കമിഴ്ന്നു  കിടന്നു നക്കിക്കുടിക്കാന്‍ തുടങ്ങി...ഒരു തുള്ളി പോലും കളയാതെ.ആ കാഴ്ച കണ്ട് ഗണേശന് സംകടായി..അവന്‍ സുരേശനെ നോക്കി വിങ്ങിപ്പൊട്ടി..പ്രകാശന്റേം കണ്ട്രോള്‍ പോയി..അവനും ഏങ്ങിയേങ്ങിക്കരഞ്ഞു എന്തിനെന്നറിയാതെ....

No comments:

Post a Comment