Welcome ...
prasanthkannom.blogspot.com
പ്രാര്‍ത്ഥന
...................
''ന്റെ ഗുളികരാജാ കാത്തോണേ...
പനീം ചിനീം ബരുത്തല്ലേ...
ഗോപാലന്‍ മാഷ് തല്ലല്ലേ...''
അവന്‍ പ്രാര്‍ത്ഥിച്ചു..
കലശം വെച്ച ഗുളികന്‍ കല്ലിലെ
തെളിഞ്ഞു കത്തുന്ന ദീപത്തില്‍
അരിയിട്ടു തൊഴുതു...
ഗുളികന്‍ കാത്തു...
ഓന് പനിച്ചില്ല..എന്നാ ഗോപാലന്‍ മാഷ്
പനീം ചിനീം പിടിച്ച് കെടപ്പൂമായി
ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍
തൊടങ്ങീതാ ഈ ഗുളികനെ
പിടിച്ചുള്ള കളി....
വര്‍ഷം 25 കഴിഞ്ഞിരിക്കുന്നു
പത്താം ക്ളാസ്സില്‍ നല്ല മാര്‍ക്ക് കിട്ടാന്‍...
ബീകോമിന് ഫസ്റ്റ് ക്ളാസ്സ് കിട്ടാന്‍
പിന്നെ MBA ...നല്ല ജോലി...
കല്യാണം ...കുട്ടിയുണ്ടാവാന്‍...
പിന്നെ ഒരു വീടുവക്കാന്‍
എന്തിനും ഏതിനും...
ഓന് ഗുളികന്‍ തന്നെ ശരണം
ഒക്കെ നല്ല രീതിയില്‍ നടന്നു...
ഓന്റെ വിശ്വാസാ എല്ലാം ...
പക്ഷെ ശാന്തീം സമാധാനോം...
ഓന് അതു മാത്രമുണ്ടായില്ല
ഒന്നു കഴിഞ്ഞാ അടുത്ത ആഗ്രഹം
തൊടങ്ങ്വായി..ഒപ്പം പല പ്രശ്നങ്ങളും സമാധാനക്കേടും...
അവസാനമില്ലാത്ത ഈ ആഗ്രഹങ്ങളെ
ഇല്ലാതാക്കാന്‍ മാത്രം ഓന്‍ ഗുളികനോടു
പ്രാര്‍ത്ഥിച്ചില്ല.....
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം
No comments:
Post a Comment