Welcome..
prasanthkannom.blogspot.com
പരദേവത
...................
''ഇതും പോയല്ലോ പരദേവതേ...'' വയറ്റാട്ടി നെഞ്ചു പൊട്ടി നിലവിളിച്ചു .കണ്ണന്‍ തല കുമ്പിട്ടിരുന്നു..കോലായിലെ ചാരു കസാരയിലിരുന്ന് അപ്പു കെളോര്‍മ്മന്‍ ഏങ്ങി കരഞ്ഞു...
ഇത് ചേയിയുടേ അഞ്ചാമത്തെ പേറാ...
പരദേവതേടെ കോപാത്രേ...
ഒരു കുഞ്ഞിക്കാലിവിടെ വാഴാത്തത്....
''കാവ് പുതുക്കിപ്പണിയാന്‍ സ്ഥാനം നിശ്ചയിച്ച് കുറ്റിയടിച്ചന്നു തൊടങ്ങീതാ
ഓരോരൊ പ്രശ്നങ്ങള്‍'' കെളോര്‍മ്മന്‍
ഓരോന്നോര്‍ത്തെടുത്തു
''കണ്ണന്‍ വളര്‍ത്തു മോനാ...കൊടകീല്‍ പണിക്കു പോയകാലം കൂടെക്കൂട്ടിയതാ..
മക്കളില്ലാത്തതിന്റെ ദുഃഖത്തിനൊരറുതിയായിരുന്നു...
അന്നവന് അഞ്ചു വയസ്സു കാണും....
വര്‍ഷം 30 കഴിഞ്ഞു ...
കണ്ണനെ വളര്‍ത്തി നല്ല പണിക്കാരനാക്കി..
കുറ്റീം കണക്കും, അറിയാവുന്ന ശാസ്ത്ര ങ്ങളൊക്കേം പഠിപ്പിച്ചു.
ചേയിയെ കൈപിടിച്ച് കൊടുത്തു ...
ഒരു കുഞ്ഞിക്കാല് കാണാനുള്ള
ഭാഗ്യം പരദേവത തരുന്നില്ല...''
കെളോര്‍മ്മന്റെ കണ്ണീര്‍ ചാലിട്ടിറങ്ങി..
കഴിഞ്ഞ കര്‍ക്കിടകത്തില്‍ പാറു(കെളോര്‍മ്മന്റെ പത്നി) മരിച്ചേ പിന്നേ എല്ലാ കാര്യങ്ങളും തകിടം മറിഞ്ഞു..
കെളോര്‍മ്മന്‍ പക്ഷാഘാതം പിടിച്ച് കിടപ്പിലായി....
എല്ലാം പരദേവതേടെ കോപാത്രേ...
വീണ്ടും ഈയാണ്ടിലെ കളിയാട്ടമായി
പരദേവത ആടിയുറഞ്ഞ് തറവാട്ടിലെത്തി..
'എന്റെ ദേവീ എന്റുയിരെടുത്തോ...
യെന്റെകണ്ണനൊരു
കുഞ്ഞിനെക്കൊടുക്കണം '' കെളോര്‍മ്മന്‍
കോലം മുഖാന്തിരം കേള്‍പ്പിച്ചു.
കൊല്ലം ഒന്നു കടന്നു പോയി....
ചേയിക്ക് പേറ്റു നോവ് തുടങ്ങി..
വയറ്റാട്ടി അകത്തുണ്ട്.
കണ്ണന്‍ വരാന്തയില്‍ കുനിഞ്ഞിരുന്ന്
നഖചിത്രം വരച്ചോണ്ടിരുന്നു..
കിളികള്‍ ചില്ലകളില്‍ ചേക്കേറിത്തുടങ്ങി.
ചാരുകസേരയിലിരുന്ന് കെളോര്‍മ്മന്റെ
ജപം ഉച്ചത്തിലായി...
ഒരു കരിംകാക്ക മുറ്റത്തെ മരക്കൊമ്പിലിരുന്ന് കാളിക്കരഞ്ഞു.
അകത്ത് കുഞ്ഞിന്റെ കരച്ചില്‍
''ചേയി പെറ്റു ...! കുഞ്ഞിന് ജീവനുണ്ട് ''
വയറ്റാട്ടി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..
കെളോര്‍മ്മന്‍ ഒന്നുമറിഞ്ഞീല..
കണ്ണീര്‍ ചാലിട്ടുണങ്ങിയ ആ മുഖത്ത്
ഈച്ചകള്‍ പിച്ചവെച്ചു നടന്നു.
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം
No comments:
Post a Comment