Saturday, 16 June 2018

...ന്റെ ശാലൂ

Welcome....
prasanthkannom.blogspot.com
...ന്റെ ശാലൂ
--------------------
''ദേ പരശു പോണൂ....'' അയാള്‍ നിലവിളിച്ചു പോയി...ഈ ട്രെെന്‍ ഇന്നു വരെ അയാളെ ചതിച്ചിട്ടില്ല...ഇത്തിരി വെെകിയാലും ഇന്നു വരെ നേരത്തേ പുറപ്പെട്ടിട്ടില്ല...പക്ഷെ ഇന്നെന്താ സംഭവിച്ചത് ...15 മിനിട്ടു നേരത്തേ ...ദേ പോണ പോക്കു കണ്ടോ...
അയാള്‍ സ്കൂട്ടറില്‍  കിതച്ചെത്തുമ്പോഴേക്കും ട്രൈന്‍ വിട്ടിരിക്കുന്നു...

''ഇന്നിനി കോഴിക്കോടെത്തുമ്പോള്‍
നേരെത്രയാകും...
എന്തൊക്കെ കാര്യങ്ങള്‍ ചെയ്യേണ്ട ദെവസാ...'' അയാള്‍ നെടുവീര്‍പ്പിട്ടു ...
''ഇനി മാനേജരെ വിളിച്ചു പറയണം
ഓ ഇന്നെത്തെ ദെവസം പോയിക്കിട്ടി...
എന്നാലും ക്ളോക്കിലെ സമയം നോക്കി
കൃത്യമായി ഇറങ്ങീട്ടും...''
ആയാള്‍ക്ക് ഒന്നും മനസ്സിലായീല..
മൊബൈല്‍ യുഗമായതിനാല്‍
അയാള്‍ വാച്ച് കെട്ടാറില്ല...

കാലത്തെ കുളിരില്‍ പോക്കറ്റില്‍
ചുരുണ്ടു കൂടിയുറങ്ങുന്ന ഐ ഫോണിനെ
അയാള്‍ തട്ടിവിളിച്ചു...
അവളുടെ പുഞ്ചിരിയില്‍
സമയം തെളിഞ്ഞു 7.15 AM ...
''മൈ ഗോഡ് ...
ഞാന്‍ 15 മിനിറ്റു ലേറ്റാണ്....
വെറുതെയല്ല പരശു അവന്റെ പാട്ടിനു പോയത്...'' അയാള്‍ ആ സത്യം തിരിച്ചറിഞ്ഞു..

അപ്പോള്‍ വീട്ടിലെ ക്ളോക്കിനെന്തു പറ്റി..?
അയാള്‍ എെ ഫോണിനെ തൊട്ടു തലോടി
''ഹലോ..''മറുതലക്കല്‍ നേര്‍പാതി(ശാലു)മുരടനക്കി
''എടീ അവിടെ ക്ളോക്കില്‍ ടൈം എത്രായി..?അയാളുടെ സ്വരത്തിന് ഇത്തിരി കട്ടി കൂടി
''എഴ് ...എന്താ  ചേട്ടാ...'' അവളല്‍ഭുതം കൂറി
''ആരാടീ സമയം  കൊറച്ചു വെച്ചേ...'' അയാള്‍ക്കു ശരിക്കും ദേഷ്യംവന്നു..
''അതെ കാലത്ത്  ഒരു 15 മിനിറ്റ് കൂടി കിടന്നുറങ്ങാന്‍ ഞാനാ സൂചി തിരിച്ചു വെച്ചത്..'' അവള്‍ പൊട്ടിച്ചിരിച്ചു..
ആ ചിരിയില്‍ അയാള്‍ വിറങ്ങലിച്ചു നിന്നു..
നിണ്ടുകിടക്കുന്ന  പാളങ്ങളും
തന്നെ നോക്കി കളിയാക്കി കുണുങ്ങി കുലുങ്ങി ചിരിക്കുന്നത്
അയാളറിഞ്ഞു...

No comments:

Post a Comment