Welcome..
prasanthkannom.blogspot.com
ഒറ്റക്കണ്ണ്
..............
തിരുവന്തപുരത്താണ് ഇന്റര്‍വ്യു
രാത്രി 8 മണിയുടെ മാവേലിക്കു കണ്ണൂരില്‍ നിന്നും പുറപ്പെട്ടു.ജനറല്‍ കംപാര്‍ട്ടു മെന്റില്‍
തിരക്കേയില്ല...ഒറ്റയ്ക്കാണ് യാത്ര തിരിച്ചത്.
ഓര്‍മ്മകള്‍ കൂട്ടുചേര്‍ന്നു...
പത്താം വയസ്സില്‍ അച്ഛന് അപകടമരണം.
പിന്നെ അവള്‍ക്ക് തുണ അമ്മ മാത്രായി.
ഒരു പാടു കണ്ണീര്‍ കുടിച്ചു...ഒറ്റപ്പെടലുകളും കുത്തു വാക്കുകളും..എല്ലാം നേരിട്ടു.
നന്നായി പഠിച്ചു...സഹപാഠികള്‍ അദ്ധ്യാപകര്‍...നന്മയുള്ളവര്‍ കൈത്താങ്ങായി...
ട്രൈന്‍ കുതിച്ചു പാഞ്ഞു.
ആ താളത്തില്‍ അവള്‍ ഉറങ്ങിപ്പോയി.
ആരുടേയോ സ്പര്‍ശനത്താല്‍ അവള്‍ ഞെട്ടിയുണര്‍ന്നു ...തന്റെ സമീപത്ത് ഒരു
പ്രാകൃതന്‍...ഒറ്റക്കണ്ണന്‍...അയാള്‍ വികൃതമായ് ചിരിച്ചു...മദ്യത്തിന്റെ രൂക്ഷ ഗന്ധം....കമ്പാര്‍ട്ടുമെന്റില്‍ മറ്റാരുമില്ലെന്ന് അവളറിഞ്ഞു...അയാളുടെ
തുറിച്ച നോട്ടം...അവളുറക്കെ നിലവിളിച്ചു..
വണ്ടിയുടെ ചൂളം വിളി ഭീതി വിതച്ചു...
അയാള്‍ പൊട്ടിച്ചിരിച്ചു....
അവളുടെ കൈയ്യില്‍ കടന്നു പിടിച്ചു
അവള്‍കുതറിയോടി... ഡോറിനടുത്തെത്തി.അയാള്‍ പിറകെയെത്തി.....അവളുടെ ബാഗ് തെറിച്ചു വീണു...കൈയ്യില്‍ കിട്ടിയ ലെക്സി പേന കൊണ്ടു അവള്‍ അയാളുടെ മുഖത്ത് ആഞ്ഞു കുത്തി....അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു...കുത്ത് കണ്ണിലാണു പതിച്ചത്...കാഴ്ചയുള്ള ആ ഒറ്റക്കണ്ണില്‍...
കണ്ണ് പൊട്ടിയൊലിച്ചു..ചോര ചീറ്റിത്തെറിച്ചു..
കാഴ്ച പോയ ആ വികൃത രൂപി ഡോറിലൂടെ പുറത്തോട്ടു തെറിച്ചു...
ട്രൈനിന്റെ ചൂളം വിളി ഉച്ചത്തിലായി..
കമ്പാര്‍ട്ടുമെന്റ് അവള്‍ക്കു ചുറ്റും കറങ്ങി..
കാഴ്ചകള്‍ നിഴല്‍ച്ചിത്രങ്ങളായി..
കറുത്തിരുണ്ടു...ഇരുട്ടു മാത്രം അവള്‍ക്ക് കൂട്ടായി..
No comments:
Post a Comment