Saturday, 16 June 2018

ഒറ്റയാന്‍

Welcome...
prasanthkannom.blogspot.com

ഒറ്റയാന്‍
................
''നീയാ പപ്പന്റെ മോനല്ലേ..?അല്ല കുഞ്ഞമ്പൂന്റെ....ശോ! മ്മ്ടെ ദാമൂന്റെ..''
ഭരതേട്ടന്റെ ചോദ്യം ഓനെ വല്ലാതെ വേദനിപ്പിച്ചു .
കഴിഞ്ഞ ലീവിനു വന്നപ്പോ ഭരതേട്ടന്‍ ഇങ്ങനായിരുന്നില്ല...ഏഴു മാസത്തിനുള്ളിലുണ്ടായ മാറ്റം...അതിര്‍ത്തി കാക്കാന്‍ പോകാന്‍ വീര്യവും സഹായോം ചൈയ്ത ഭരതേട്ടനെ മറക്കാനാവോ ഓന്...
എന്തൊക്കെ സഹായങ്ങളാ നാട്ടുകാര്‍ക്ക്
ഭരതേട്ടന്‍ ചെയ്തേ.....

കഴിഞ്ഞ ലീവിനു വന്നപ്പോ ഭരതേട്ടനു മൊന്നിച്ച് കേളുമാഷെ പറമ്പില്‍ ഒന്നു കൂട്യതാ...അന്ന് രമേശനും  ഇണ്ടായിരുന്നു...
പട്ടാളത്തീന്നു കൊണ്ടന്ന നല്ല സൊയമ്പന്‍ സാധനം...ഒരു കുപ്പി മൂന്ന് പേരുമങ്ങ് തീര്‍ത്തു....
''മക്കളേ ഓവറാവല്ലേ....'' ഭരതേട്ടന്‍ എടക്കിടേ പറഞ്ഞോണ്ടിരുന്നു...പുട്ടിന് തേങ്ങ പോലെ ദാസേട്ടന്റെ പഴേ പാട്ടും പാടി...ഓ എന്തൊരു രസാരുന്നു....ഓന്‍ ഓരോന്ന് ഓര്‍ത്തെടുത്തു...

രമേശന്‍ വിളിച്ചപ്പോഴാ ഭരതേട്ടന്റെ ദയനീയാവസ്ഥ അറിഞ്ഞേ...
അള്‍ഷ്യമേഴ്സ് അതിന്റെ മൂര്‍ദ്ധന്യത്തിലെത്തീരിക്ക്വാ....
ഭക്ഷണൂല്ല ഒറക്കൂല്ല കുളീല്ല...
ആരൂല്ല നോക്കാന്‍...

വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ മോനേം കൂട്ടി പെണങ്ങിപ്പോയതാ...പിന്നീ പടി ചവിട്ടീട്ടില്ല...
ഭരതേട്ടനൊട്ട് തേടിപ്പോയിട്ടൂല്ല...
ഒറ്റയാനാ ഭരതേട്ടന്‍ ...
കരുത്തനാ....അടുക്കില്ലാരും...

ആ ആളിന്റെ  ഇപ്പഴത്തെ കെടപ്പ് കണ്ടാ
സഹിക്കൂല....
എന്തൊരു കോലായിത്
ഇരുട്ടു  മുറീല്...നട്ടപ്രാന്തനപ്പോലെ
അമ്മിണേച്ച്യാ(രമേശന്റെ അമ്മ)) ഒന്ന്
ശ്രുശ്രൂഷിക്കുന്നേ...

രമേശനെ മോനപ്പോലെ കൊണ്ടു നടന്നതാ
ഭരതേട്ടന്‍...
സ്ഥലോം വീടും  രമേശന് എഴുതി ക്കൊടുത്തൂന്നും കേക്കുന്നു...

''ഭരതേട്ടാ ഞാനാ പട്ടാളം മോന്‍'' ഓന്‍ ഒച്ചത്തീപ്പറഞ്ഞു....
ഭരതേട്ടന്‍ ഓന തൂറിച്ചു നോക്കി
പിന്നെ പൊട്ടിക്കരഞ്ഞു..
കൈകുത്തി എഴുന്നേക്കാന്‍ നോക്കി.
കമിഴ്ന്നടിച്ചു വീണു...
''ഭരതേട്ടാ...''ഓന്റെ നെലവിളി ഒച്ചത്തിലായി.
ഓന്‍ ഭരതേട്ടനെ  കുലുക്കി വിളിച്ചു..
മലത്തിയിട്ടു.....
ഭരതേട്ടന്‍  കണ്ണു മീച്ചു...രൂക്ഷമായി നോക്കി
''ഓന സൂഷിച്ചോനം...രമേശനെ...
ഭയംകരനാ....യെന്നേ...'' വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ ഭരതേട്ടനായില്ല..
വായീന്ന് ചോര വന്നു...
ഓന്റെ കൈയില്‍ പിടി മുറുക്കി ഒന്നു
പെടഞ്ഞു...ആ ഒറ്റയാന്‍ ചരിഞ്ഞു...

No comments:

Post a Comment