Saturday, 16 June 2018

അഭയം 2

Welcome...
prasanthkannom.blogspot.com
അഭയം
--------------
''ഇന്ന് കോളും മട്ടും മാറ്റാണ്..തോണി എറക്കണ്ട...''അയാളുടെ കാതില്‍ തന്റെ പെണ്ണിന്റെ വാക്കുകള്‍ മുഴങ്ങി.
കഴുത്തോളം വെള്ളത്തില്‍  ഒരു കന്നാസില്‍ പിടിച്ചു തൂങ്ങി മുങ്ങിയും പൊങ്ങിയും അയാള്‍ തിരകളോടു മല്ലിട്ടു.
ആര്‍ത്തലക്കുന്ന കൊടുംകാറ്റിന് ശക്തി കൂടി
ആകാശത്ത് കൊള്ളിയാന്‍...അകമ്പടിയായ് കനത്ത ഇടിനാദം...
തന്റെ കൂടെ തോണീലുണ്ടാരുന്ന കണ്ണനും ദാസനും ....?
തോണി മറീംമ്പം കണ്ണന്‍ നെലവിളിച്ചിരുന്നു...പാവം പ്ളസ്ടു പഠിക്കണ പയ്യനാ...
അതിശക്തമായ ഒഴുക്കില്‍ അയാള്‍ കീഴ്മേല്‍ മറിഞ്ഞു ...
''പൊന്നു മോള്‍ മണിക്കുട്ടി.... ന്റെ ഗിരിജ''
അയാള്‍  കന്നാസിലെ പിടി മുറുക്കി..
അയാള്‍ ഒന്നു പൊങ്ങിയുയര്‍ന്നു ...
മഴ തെല്ലൊന്നു ശാന്തമായ്..
അന്തിച്ചുവപ്പില്‍ പകച്ചുനില്‍ക്കുന്ന
പകലോനെ അയാള്‍ ഭീതിയോടേ ഒന്നു നോക്കി....
പ്രതീക്ഷയുടെ വറ്റാത്ത കിരണങ്ങള്‍ അയാള്‍ക്ക് കൂട്ടായി....
രാവിലെയാ അപകടം നടന്നേ...
ഇതുവരേം ഒരു രക്ഷാ പ്രവര്‍ത്തകരും
തേടി എത്തീല...
കൈകള്‍  തളര്‍ന്നു ....
മനധൈര്യം ചോര്‍ന്നു..
കണ്ണുകള്‍ പാതിയടഞ്ഞു...
''ന്റെ ചീര്‍മ്പപ്പോതീ .....'' അയാള്‍ നെഞ്ച് പൊട്ടിവിളിച്ചു.......
ചുറ്റിലും ഇരുട്ട് മൂടി...?!!

'' കൊടുംകാറ്റില്‍ പെട്ട്
കടലില്‍ 40 മണിക്കൂര്‍ ഒറ്റപ്പെട്ട
യുവാവിനെ രക്ഷപ്പെടുത്തി''
ഗിരിജയോടും മോളോടുമൊപ്പം
ഈ പത്രവാര്‍ത്ത വായിക്കുമ്പോള്‍
അയാള്‍  വിതുമ്പുകയായിരുന്നു....

No comments:

Post a Comment