Saturday, 16 June 2018

എന്റെ സുന്ദരിക്കുട്ടി

Welcome...
prasanthkannom.blogspot.com
ഇത് റിയല്‍
17.10.2017ലെ അനുഭവം

എന്റെ സുന്ദരിക്കുട്ടി
------------------------------
എന്റെ സുന്ദരിക്കുട്ടിയെ ഇന്ന്  രാവിലെ
9.40ന് തിരിച്ചു കിട്ടി.അവളുടെ കവിളത്തൊരുമ്മ നല്‍കി.
ഇന്നലെ വൈകീട്ടത്തെ
ചെന്നൈ ഇഗ്മോര്‍ ട്രൈനില്‍ വൈകുന്നേരം 7.40ന് കൈവിട്ടതാ അവളെ.അവളില്ലാത്ത ഇന്നലത്തെ രാവ്...
ഉറക്കം വന്നില്ല സത്യായിട്ടും....
അവള്‍ കാസറഗോഡുള്ള ഒരു നല്ല മനുഷ്യന്റെ വീട്ടിലെത്തിയെന്നുള്ള വിവരം
രാത്രി 10 മണിക്കു കിട്ടിയിട്ടു പോലും ഉറങ്ങാന്‍ കഴിഞ്ഞില്ല ...അവളെ ഞാന്‍ ഹൃദയത്തില്‍ ചേര്‍ത്തു പോയിരുന്നു...
അടര്‍ത്തു മാറ്റാനാവില്ല...
എല്ലാ ബന്ധങ്ങളും അവളിലൂടെയാണ്...
പറ മറക്കാനാവ്വോ ഓളെ..?

ട്രൈന്‍ ബര്‍ത്തില്‍ എന്നെ പറ്റിച്ചേര്‍ന്നു കിടന്നവളാ...ഇടക്കെപ്പോഴോ ഞാനുറങ്ങിപ്പോയി ...പഴയങ്ങാടി സ്റ്റേഷനില്‍ ഞെട്ടിയുണര്‍ന്ന് ചാടിയിറങ്ങി...
അവള്‍ ബെര്‍ത്തില്‍ കിടപ്പായിരുന്നു...
പാവം! ഒറ്റക്കിറങ്ങാനാവില്ലല്ലോ...
ഏറെ കരഞ്ഞ് തളര്‍ന്ന് വൈകിയ രാത്രിയില്‍
അടുത്ത ബര്‍ത്തിലുണ്ടായിരുന്ന
കാസര്‍കോടെ ആ നല്ല മനുഷ്യനാ
അവളെ ചെക്കന്‍മാരുടെ കയ്യീന്നു രക്ഷപ്പെ ടുത്തി കൂടെ കൂട്ടിയത്.

പ്രിയ കൂട്ടുകാരെ ഇന്ന് ആയിരം ദീപം തെളിഞ്ഞു കത്തുന്നത് കാണാന്‍ അവള്‍ എന്നോടൊപ്പമുണ്ടാകും
എന്റെ സ്വന്തം ഐബോള്‍..
അവളുടെ ഫോട്ടോ ചേര്‍ക്കുന്നു...
എന്റെ സന്തോഷത്തില്‍ പംകു ചേരുമല്ലോ..
ദീപാവലി  ആശംസകളോടെ
നിങ്ങളുടെ സ്വന്തം....

No comments:

Post a Comment