Saturday, 16 June 2018

ആ രാത്രിയില്‍

Welcome ...
prasanthkannom.blogspot.com
ആ രാത്രിയില്‍ ...
............................
ഹിമാലയത്തിന്റെ വശ്യതയില്‍  എല്ലാം മറന്നു.
ഇത് യാത്രാവിവരണം വായിക്കുമ്പോളുള്ള താല്കാലികഅനുഭൂതിയല്ല . റിയല്‍...അനുഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യം.അകലെ തെളിഞ്ഞു കാണുന്ന കൈലാസം.നിലാവുള്ള ഈ രാത്രിയില്‍ പോന്നിന്‍ വിഗ്രഹം പോലെ വെട്ടിത്തിളങ്ങി ശിരസ്സുയര്‍ത്തി നില്‍ക്കുന്നു..

നവമിയുടെ ഈ യാമത്തില്‍ മഹാദേവന്‍
ധ്യാന നിമഗ്നനാണ്..ദേവി പാര്‍വ്വതി ചാരത്തുണ്ട്...നന്ദികേശനും ഭൂതഗണങ്ങളും
ആനന്ദലഹരിയിലാണ്..ജഢാധാരികളായ അനേകം സന്യാസിമാര്‍...സ്വര്‍ഗ്ഗീയമായ കാഴ്ചകള്‍...

വീശിയടിക്കുന്ന ഇളംകാറ്റിന് ശക്തി കൂടി..കൊടുംതണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങി...മഞ്ഞു പാളികള്‍ സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ അടര്‍ന്നു വീഴാന്‍ തുടങ്ങി...
എന്തോ ഒന്ന് തലയില്‍ പതിച്ചു...
പെട്ടന്നുണ്ടായ ആഘാതത്തില്‍ താഴേക്ക് മറിഞ്ഞു വീണു...

''എന്താ മനുഷാ ഈ കാണിച്ചു കൂട്ടുന്നേ''
കട്ടിലില്‍ നിന്നും താഴെ വീണു കിടക്കുന്ന
അയാളെ നോക്കി ഭാര്യ ശകാരവര്‍ഷം തുടങ്ങി.ജാള്യത മറച്ചു വെച്ചു കൊണ്ട് അയാള്‍ അവിടെത്തന്നെ ചുരുണ്ടു കൂടി കിടന്നു.

1 comment: