Saturday, 16 June 2018

ഗെറ്റുഗെതര്‍

Welcome...
prasanthkannom.blogspot.com

ഗെറ്റുഗെതര്‍
.......................
''വെള്ളം മുഴുവന്‍ പുറത്ത് വരട്ടെ'' ബാബു ഓന്റെ വയറ്റില്‍ നന്നായി അമര്‍ത്തി .പട്ട്വോം പുഴേലെ ഉപ്പുവെള്ളം ഓന്റെ വായേന്ന് പുറത്തേക്കൊഴുകി...ഓന്‍ ഒന്നു പെടഞ്ഞു
''ന്റെ ദൈവേ! ജീവനുണ്ട് ''ബാബു ഓനെ കമിഴ്ത്തി ..ഓനൊന്നു ഞെരങ്ങി ..ഈ സമയം  ഓനെ ആശൂത്രീലെത്തിക്കാന്‍ രാജന്റെ ഓട്ടോ എത്തിയിരുന്നു....
തോണീലുണ്ടായിരുന്ന മറ്റു നാലു പേരും നീന്തി രക്ഷപ്പെട്ടിരുന്നു...ഓന് നീന്തലറീലാരുന്നു...
കര്‍ക്കിടകത്തിലെ കോരിച്ചൊരിഞ്ഞ മഴ അപ്പോള്‍ തെല്ലു ശാന്തയായിരുന്നു
പട്ട്വോം പുഴ ഒന്നുമറിയാതെ ഒരു പതിനാറുകാരിയുടെ പ്രസരിപ്പോടെ കരകവിഞ്ഞൊഴുകി...
ആ കാലത്ത് ഓന്‍ നാട്ടുകാരുടെ എല്ലാമായിരുന്നു....

ഇപ്പോള്‍ ഓന്‍ പട്ട്വോം പാലത്തില്‍ നിന്ന് കാഴചകള്‍ആസ്വദിക്ക്വാ..മനസ്സ് ഒരു 21 കൊല്ലം പിറകോട്ടുപാഞ്ഞു...
''അന്ന് ബാബുവില്ലാരുന്നേല്‍...പട്ട്വോത്തെ കലാപരിപാടീം കഴിഞ്ഞുള്ള മടക്കയാത്ര...
ഓ...ഓര്‍ക്കുമ്പോള്‍ ഇപ്പഴും ഭീത്യാ...ഇവരെത്തേണ്ട ടൈമായല്ലോ ...'' കൂട്ടുകാരെ കാണാഞ്ഞ് ഓന്‍ മുഷിയാന്‍ തൊടങ്ങി..അന്നത്തെ ആ ആറംഗ സംഘത്തിന്റെ 'ഗെറ്റുഗെതറാ' ഇന്ന് പട്ട്വോം പാലത്തിന്റെ മോളില്‍.....21 കൊല്ലത്തിനു ശേഷം  എല്ലാരേം ഒന്നു ഒത്തു കിട്ട്യതാ...
എല്ലോരും അമ്പതു കടന്നോര്‍..ചിലര്‍ക്ക് കൊച്ചു മക്കളുമായി....അക്കൂട്ടത്തില്‍ ആരും മോശായില്ല എല്ലോരും നല്ല നെലേലെത്തി..
ആര്‍ക്കും നന്മ കൈമോശം വന്നില്ല...

''ഹലോ ...എവിടെ ..എപ്പോള്‍...
മെഡിക്കല്‍  കോളജിലോ...ന്റെ മുത്തപ്പാ...''
ഓന്‍ നിലവിളിച്ചു ..ഫോണ്‍ പോക്കറ്റിലിട്ട് ഓന്‍ പരിയാരത്തേക്കു കാറില്‍ ചീറിപ്പാഞ്ഞു..
പട്ട്വോം പാലത്തിലേക്കുള്ള യാത്രക്കിടെ ബാബൂന്റെ കാര്‍ ഒരു ലോറീലിടിച്ചു..
വെന്റിലേറ്ററിലാ...വെരി സീരിയസ്..
ഓന്‍ ബാബൂനെ ഒരു നോക്കു കണ്ടു..
അലിവാര്‍ന്ന മുഖം...ആ കണ്ണുകളിലെ ആര്‍ദ്രത... പതിഞ്ഞ ശബ്ദം..
ഇനി ഇതൊന്നും....
ഓന്‍പൊട്ടിക്കരഞ്ഞു...
''ന്റെ ബാബൂനെ രക്ഷിക്കണം സാര്‍...എത്ര ലക്ഷങ്ങളായാലും...എത്ര വലിയ ഹോസ്പിറ്റലീ വേണേലും കൊണ്ട്വോകാം..
അമേരിക്കേ പോണേല്‍ അതൂ ആവാം...''
ഓന്‍ ഭ്രാന്തമായി ഓരോന്നു പുലമ്പി
''നമുക്കു പ്രര്‍ത്ഥിക്കാം ബാബൂനായി...മറ്റൊന്നും ചെയ്യാനില്ല..''
ഡോക്ടറുടെ കണ്ണുകളിലെ പ്രതീക്ഷ ഓന്‍ ഹൃദയത്തിലേക്കാവാഹിച്ചു..
ഓന്റെ പ്രാര്‍ത്ഥനയില്‍...
നമുക്കും പംകു ചേരാം...

No comments:

Post a Comment