Saturday, 16 June 2018

ബലി

Welcome....
prasanthkannom.blogspot.com
ബലി
..........
''എടീ നാളെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഞാന്‍ ആളുകളെ വിളിച്ചുണര്‍ത്തുമ്പോള്‍ നീയെന്റെ
ഇടതു ചേര്‍ന്നു വേണം...എന്റെ നെഞ്ചിടുപ്പിന്റെ താളം മുറുകുമ്പോള്‍ നീ തലോടി ആശ്വസിപ്പിക്കണം....

കാവിലെ ഭഗോതി ഉറഞ്ഞാടി എന്റെ ഉയിരെടുക്കുമ്പോള്‍ നീ കണ്ണീര്‍
പൊഴിക്കരുത്....
എന്നുയിരാല്‍ അവരുടെ സന്തതി തറവാടിനും കുഞ്ഞുകുട്ടി കിടാങ്ങള്‍ക്കും
ഭഗോതി നന്മ നല്‍കുമെന്നവര്‍
വിശ്വസിക്കുന്നു.....

ഉയിരു കാക്കുന്ന ഭഗോതി
ഉയിരെടുത്താടുമോ...?
എന്റപ്പനേ കൊണ്ടോയത് ഇന്നും ഞാനോര്‍ക്കുന്നു...
കഴിഞ്ഞാണ്ടിലെ മകരത്തിലെ
കുളിരുന്ന പുലരിയില്‍ ...
അപ്പന്‍ കൂവിയൊണര്‍ത്തുമ്പോള്‍
ഇടതു ചേര്‍ന്നമ്മയുണ്ടായിരുന്നു
അമ്മേടെ ചിറകിനുള്ളില്‍
ചൂടു പറ്റി ഈ ഞാനും....

അപ്പനെ പിടിച്ച് കാലുകെട്ടി
കൊണ്ടാവുമ്പം അമ്മ നെഞ്ചുപൊട്ടി
കരഞ്ഞിരുന്നു....
എന്തെല്ലാം സ്വപ്നങ്ങളാണ്
തകര്‍ന്നുടഞ്ഞത്.
അപ്പന്റേം അമ്മേടേം കൂടെ
കൊത്തിപ്പെറുക്കി നടന്ന
ആ നല്ല നാളുകള്‍....
കൊച്ചു കുഞ്ഞനായ ഞാന്‍
ആനന്ദിച്ച് ആസ്വദിച്ച വേളകള്‍...

അവര് കാവിലേക്ക് കൊണ്ടോവുമ്പം
അപ്പന്‍ ഒന്നും മിണ്ടീല്ല....
എതിര്‍ത്തീല....
ആരോടെതിര്‍ക്കാന്‍...
കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന
ഭാവായിരുന്നു...
''കുഞ്ഞനെ ,നോക്ക്യേക്കണം''
തിരിഞ്ഞു നോക്കി അമ്മ്യോട്
അപ്പന്‍ അതുമാത്രം  പറഞ്ഞു....
ഓരോന്നോര്‍ത്തു നേരംപോയി
ബ്രാഹ്മ മുഹൂര്‍ത്തായി..''

കരഞ്ഞു തളര്‍ന്ന് തന്റെ
ഇടതുചേന്ന് കിടക്കുന്ന
പിടയെ അവസാനമായി നോക്കി
പൂവന്‍ ഉറക്കെ കൂവി.....
ഈ സമയം കോഴിക്കൂടിനു പുറത്ത് ആളനക്കമെത്തിയിരുന്നു ....
Posted by
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം

No comments:

Post a Comment