Welcome...
prasanthkannom.blogspot.com
അയാള്‍
...............
വണ്ടി ഓടിത്തുടങ്ങിയപ്പോഴാ അയാള്‍ ചാടിക്കയറിയത്...
മൂക്കറ്റംകുടിച്ചിട്ടുണ്ട്.മുഷിഞ്ഞു നാറുന്നവേഷം കയ്യില്‍ ഒരു സഞ്ചീം.
മുറുക്കി വൃത്തികേടാക്കിയ പല്ല്
കാട്ടിയുള്ള ചിരീം...
റിസന്‍വേഷന്‍ കംപാര്‍ട്മെന്റില്‍ പോലും സൂചികുത്താനിടമില്ല.
എന്തൊരുതിരക്കാണിന്ന്....!!
അതിനിടയിലേക്കാ അയാള്‍ വലിഞ്ഞു കേറ്യേ..
ഡോറില്‍ നില്‍ക്കുന്ന ചെക്കന്മാരോട് കയര്‍ത്തു കൊണ്ട് ഉള്ളിലോട്ട് കയറാന്‍ തീവ്രശ്രമം നടത്തുകയാ..
കുടിച്ച് ലക്കു കെട്ട് നില്‍ക്കാന്‍ പോലും ബാലന്‍സില്ലാ...
''എങ്ങോട്ടാ അണ്ണാച്ചീ ഈ തെരക്കിട്ട്...?ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു
''സേലം''...ഒച്ചത്തിലുള്ള മറുപടി
''അണ്ണന് വണ്ടി മാറി....ഇൗ ട്രൈന്‍ മംഗലാപുരത്തേക്കാ..''ആളുകളുടെ കൂട്ടച്ചിരി..
''ആണ്ടവാ...''അയാള്‍ പുറത്തേക്കൊറ്റച്ചാട്ടം..
കൂട്ടനിലവിളി ഉയര്‍ന്നു... വണ്ടി ചീറിപ്പാഞ്ഞു.
Saturday, 16 June 2018
അയാള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment