Welcome...
prasanthkannom.blogspot.com
പമ്പ
--------
പമ്പയിലെ തെളിനീരില്‍ അയാള്‍ തന്റ മുഖം സൂക്ഷിച്ചു നോക്കി...ശരിക്കും സ്വാമിയായിരിക്കുന്നു....
വെളളിനൂലിട്ട് താടിരോമങ്ങള്‍ നീണ്ടു വളര്‍ന്നിരിക്കുന്നു ..
കഴുത്തിലെ രുദ്രാക്ഷമാല കെട്ടുപെണ ഞ്ഞിരിക്കുന്നു...നെറ്റിത്തടത്തില്‍ ഭസ്മചന്ദനാദികള്‍ കട്ടപിടിച്ചു
കിടക്കുന്നു ....
തന്റെ മുഖം വായിച്ചെടുക്കാന്‍
അയാള്‍ പാടു പെട്ടു....
പുണ്യം വഴിഞ്ഞൊഴുകുന്ന പമ്പ
കുണുങ്ങിച്ചിരിക്കുന്നതയാളറിഞ്ഞു...
അയാള്‍ ഒരാനന്ദാവസ്ഥയിലായി...
ആനന്ദക്കണ്ണീര്‍ ചാലിട്ടൊഴുകി....
ചുറ്റും ശരണം വിളികള്‍ മാത്രം....
വൃശ്ചികക്കുളിരില്‍
മഞ്ഞ് മൂടിയ പ്രകൃതി...
ഇരച്ചു കയറുന്ന തണുപ്പിനെ
വകവെക്കാതെ
അയാള്‍ പമ്പയിലിറങ്ങി
കുഞ്ഞോളങ്ങള്‍ അയാളെ
വാരിപ്പുണര്‍ന്നു...
സമസ്ത പാപങ്ങളും
ഉരുകിയൊലിക്കുന്നതയാളറിഞ്ഞു
അവളുടെ വെട്ടി മുറിച്ച മുഖത്തെ
കണ്ണുകളുടെ ദയനീയത...
അവളുടെ ജാരന്റെ
അവസാന പിടച്ചില്‍....
താന്‍ വലിച്ചെറിഞ്ഞ
പൊന്നുമോളുടെ നിലവിളി...
എല്ലാം...എല്ലാം ...ഒലിച്ചിറങ്ങട്ടെ...
പുറം ലോകം കാണാത്ത
നീണ്ട 12 വര്‍ഷം ....
ഒരു വ്യാഴവട്ടത്തിന് ശേഷം
മല ചവിട്ടാന്‍...
മനസ്സ് നന്നായി തണുത്തു...
അയാള്‍ ശിരസ്സിനൊപ്പം
വെള്ളത്തിലാണ്...
ഇപ്പോള്‍ ശിരസ്സും പമ്പയില്‍
മറഞ്ഞിരിക്കുന്നു...
No comments:
Post a Comment