Saturday, 16 June 2018

ഒരു മുത്തം

Welcome...
prasanthkannom.blogspot com
ഒരു മുത്തം
...................
''കന്നിമാസത്തിലെ കൊയ്ത്തിന് അമ്മ പാടത്ത് സജീവമായിരുന്നു..സ്കൂള്‍ വിട്ടു വന്നാല്‍ ഞാനും യേട്ടന്റെ കൂടെ പാടത്ത്പോകും.കോയ്തിട്ട കറ്റകള്‍ തലച്ചുമടായി വേണം കണ്ണന്‍ കാരണോരുടെ വീട്ടിലെത്തിക്കാന്‍ അമ്മയോടൊപ്പം ഞങ്ങളും കൂടും..

കൊയ്തതിന് കൂലിയായി കിട്ടുന്ന നെല്ല് മെതിച്ച് ഉരലില്‍ കുത്തി അമ്മ വെച്ചു തന്ന കഞ്ഞീടെ സ്വാദ് ഇപ്പോഴും നാവിലുണ്ട്
യു.പി.സ്കൂളില്‍ പഠിക്കുന്ന ആ കാലം
മറക്കാനാവ്വോ...

പണികഴിഞ്ഞു  അച്ഛന്‍ വീട്ടിലെത്തുമ്പോ രാത്രിയാകും...നൂറുകൂട്ടം പണീടെ നടൂലാണേലും അച്ഛന്റെ കാര്യത്തീ അമ്മയ്ക്കു പ്രത്യേക ശ്രദ്ധയാ.. കുളിക്കാനുള്ള ചൂടുവെള്ളം മുതല്‍ ഏ ടു സെഡ് അമ്മ്യെന്നെ റെഡിയാക്കും..
മൊളകിട്ടു വറ്റിച്ച മത്തിക്കറീം ചീരത്തോരനും
അമ്മേടെ കൈപ്പുണ്യം പറയാതെ വയ്യ..
പക്ഷെ അച്ഛന്‍ അമ്മേ പുകഴ്ത്താറില്ല..
അമ്മയ്ക്കാണേല്‍ അച്ഛനേപ്പറ്റി പറയാന്‍ നൂറു നാവാ...അതാ കേരക്ടര്‍....

ഏഴ് മക്കളേ പോറ്റിയെടുത്തില്ലേ...
എന്തൊക്കെ സഹിച്ചൂ...സംകടങ്ങളെല്ലാം കാവിലെ ദേവിയോടു മാത്രം പറഞ്ഞു.
ഒരു കൊറവൂല്ലാതെ വളര്‍ത്തി ഒരു കരക്കടുപ്പിച്ചില്ലേ....
ഇന്നത്തെ പരിഷ്കാരികള്‍ക്കവ്വ്വോ ഇത്...?

ഹൈസ്കൂളീ പഠിക്കുന്ന കാലം
അമ്മേടെ വലതു കൈവിരലിന് 
ദീനം വന്നപ്പോഅമ്മീല് മൊളകരച്ചു കൊടുക്കാറുണ്ട്....
കയ്യിനുണ്ടാവുന്ന നീറ്റല്‍..ന്റെ മോനേ...
ഇത്തിരി പാചകോക്കെ അതുകൊണ്ടുപഠിച്ചു...ഈ കഴിഞ്ഞ  ഓണത്തിന് പത്തു കൂട്ടം കറികളാ ഞാനുണ്ടാക്ക്യേ...
പുളുവടിക്ക്വല്ലാ...സത്യായിട്ടും

അമ്മയ്ക്ക് മക്കളുടേം കൊച്ചു മക്കളുടേം കാര്യത്തീ എന്തൊരു ശ്രദ്ധ്യാ....കുട്ട്യോളു കരയുന്നത് കേട്ടാ വേവലാതിയാ..കരയാതെ നോക്കിക്കോണം മുതിര്‍ന്നോര്...അതാ പോളിസി...അമ്മ  ഇന്നു വരെ ചീത്ത പറഞ്ഞിട്ടില്ലൊരാളേം....കടുപ്പിച്ചൊരു വാക്ക് ..ങൂ ഹും...ഇന്ന് വരേണ്ടായിട്ടില്ല...
അതോണ്ട് എല്ലോര്‍ക്കും ഇഷ്ടാ അമ്മേ...

രാത്രി  ഓഫീസീന്ന്  വൈകിയെത്തിയാലും
കാത്തിരിക്ക്ണിണ്ടാവും...അത് 10 മണിയായാലും 11ആയാലും...
ചെക്കന് വെള്ളം കൊടുത്തോ..?കുളിച്ചോ...?ഇന്ന് ഊണാണോ ചപ്പാത്തിയാണോ..?
തുടങ്ങി  എല്ലാ കാര്യത്തിലും ശ്രദ്ധ്യാ...
വൈകീട്ടത്തെസീരീയലിലെ കഥേം പംകിടും...
വയസ്സ്86ആയി..കണ്ടാതോന്നില്ല..
മുടിയൊക്കെ നരച്ചു തൊടങ്ങീട്ടേയുള്ളൂ...

ഈ കാരാകര്‍ക്കിടകത്തിലെ പകര്‍ച്ചപ്പനിയില്‍
അമ്മേം തളര്‍ന്നു പോയി...
ജീവിതത്തിലാദ്യായിട്ട് ആശുപത്രീലായി...പ്രഷറ് കൂടി...സോഡിയം കൊറഞ്ഞു...
ആഹാരംകൊറഞ്ഞു ഒറക്കോം...
ഒന്നിലും ശ്രദ്ധ്യില്ലാതായി
അമ്മേന്ന് വിളിക്കുമ്പോഴുള്ള ആ ചിരി മാത്രം
മൊഖത്തീന്ന് മാഞ്ഞിട്ടില്ല...''
അവന്‍ ആ കവിളില്‍  ഒരു മുത്തം നല്‍കി
അമ്മ അവനെ ചേര്‍ത്തു പിടിച്ചു
അവ്യക്തമായി എന്തോ മൊഴിഞ്ഞു.....

No comments:

Post a Comment