Welcome...
prasanthkannom.blogspot.com
ഉണ്ണി
.........
''ഓ ദൈവമേ ട്രാക്കില്‍ പരശു നില്‍ക്കുന്നു..
ഇന്ന് ലേറ്റാ...സമയം അഞ്ചേമുക്കാലായിരിക്കുന്നു...
ഓടിക്കയറലും വണ്ടി വിടലും ഒരുമിച്ചായിരുന്നു..കോഴിക്കോടു സ്റ്റേഷനില്‍
ഇന്ന് വൈകുന്നേരം വന്‍ തിരക്കായിരുന്നു...''
അയാള്‍ ഡിസേബിള്‍ഡ് കംപാര്‍ട്ടുമെന്റിലെ
സീറ്റില്‍ അഡ്ജസ്റ്റ് ചെയ്തിരുന്നു...
''ദൈവമേ ഉണ്ണി സ്റ്റേഷനില്‍ എത്തുമെന്ന്
പറഞ്ഞിരുന്നല്ലോ....തിരക്കിനിടയില്‍ മറന്നു
അവന് എന്തൊ അത്യാവശ്യമുണ്ടെന്ന് പറഞ്ഞിരുന്നു...ഫോണില്‍ മൂന്നു മിസ്ഡ് കാളുണ്ട്..'' അയാള്‍ക്ക് വിഷമമായി ..
''ഹലോ... ഉണ്ണീ...എവിടെ...''അയാള്‍ ടെന്‍ഷനിലാണ്.
''ഞാന്‍ നാലാം പ്ളാറ്റു ഫോമില്‍ പതിവായി
ഇരിക്കറുള്ളിടത്ത് ...പ്രഷു എവിടെ...?
ഉണ്ണി പ്രതീക്ഷയോടെ ചോദിച്ചു.
''ടാ..സോറീ ഞാന്‍ പരശൂലാ...ടാ
പ്ളീസ് ഞാന്‍ മറന്നു പോയി...ക്ഷമിക്കൂ ''
അയാള്‍ നന്നേ വിഷമിച്ചു.
''ഇല്ല ക്ഷമിക്കൂല...മാപ്പില്ല ...
ഞാന്‍ ശപിക്ക്വാ...ട്രൈന്‍ പിടിച്ചിടും..
അതിലും വലുതും വരും..'' ഉണ്ണി ഫോണ്‍ കട്ടു ചെയ്തു..
''ഹ..ഹ.ഹഹ...എന്താ വാര്യരെ നന്നാവാത്തേ''
അടുത്തിരുന്ന വായീപല്ലില്ലാത്ത നരച്ച കിളവന്‍ അയാളെനോക്കി പൊട്ടിച്ചിരിച്ചു...
''ആരാ ...എന്താ ചിരിക്കുന്നേ'' അയാള്‍ക്കു ദേഷ്യം വന്നു.
''വിഷ്ണുമായ...ചാത്തന്‍...ഹ..ഹ..ഹഹ''
കിളവന്റെ പൊട്ടിച്ചിരി...
പിന്നീട് കിളവന്‍(ചാത്തന്‍) പറഞ്ഞ കാര്യങ്ങള്‍ അയാളെ അത്ഭുതപ്പെടുത്തി
''അപ്പോള്‍ ഉണ്ണീം ഈ ചാത്തനും ഒന്നാണ് ''
അയാള്‍ അമ്പരന്നു.
ട്രൈന്‍ പിടിച്ചിട്ടു...മറ്റു പലതും സംഭവിച്ചു...
പിറ്റേന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ വളരെ ക്ഷീണിതനായിരുന്നു.
എന്നാലും ഉണ്ണി (വിഷ്ണുമായ-ചാത്തന്‍) കിളവന്റെ രൂപത്തില്‍ തന്നോടൊപ്പം
യാത്ര ചെയ്തത് അയാള്‍ക്ക് വിശ്വസിക്കാനായില്ല..
എല്ലാം മായയാണോ...!?
No comments:
Post a Comment