Welcome .....
prasanthkannom.blogspot.com
കൗണ്ട് ഡൗണ്‍
-----------------------
''എല്ലോരും വിനയാന്വിതരായിരിക്കുന്നു...
തല കുനിച്ചിരിക്കുന്നു ....
നമ്മുടെ നാട് മാറിയിരിക്കുന്നു
ട്രൈനിലും ബസ്സിലും...
പൊതു സ്ഥലത്തും...
എന്തിന് ബിവറേജിനു മുന്നിലെ ക്യൂവില്‍ പോലും ആളുകള്‍ ശിരസ്സു കുനിച്ചാണ്...
ക്ഷമ സഹന ശക്തി....
ഇതെല്ലാം ഇവര്‍ ശീലിച്ചു...
അവനവനിലേക്കൊതുങ്ങി....
വീടുകളില്‍ കുട്ടികള്‍ ഏകാന്തത ശീലിച്ചു..
അച്ഛന്‍ അമ്മ വഴക്കില്ല ...
സംസാരമേയില്ല...
എല്ലാവര്‍ക്കും എന്തു പറ്റി...?
ഈ മാറ്റം നല്ലതിനാണോ....?
ഫേസ്ബുക്കിലും വാട്സാപ്പിലും
ജനിച്ചു മരിക്കുന്ന മനുഷ്യര്‍...
തമ്മിലൊന്നു മിണ്ടാനും
മനസ്സു തുറക്കാനും
മറന്നിരിക്കുന്നു....
ഈ നരജന്മം
പകരം വെക്കാനില്ലാത്തതാണ്...
ഓരോ നിമിഷവും ഒരോരാളില്‍
നിന്നും ഈ ഭൂമിയിലെ അവര്‍ക്കനുവദിച്ച
സമയം എണ്ണിക്കുറച്ചു കൊണ്ടിരിക്കുകയാണ്...ഓര്‍ക്കുക
കൗണ്ട് ഡൗണ്‍....
ജാഗ്രത''
No comments:
Post a Comment