Saturday, 16 June 2018

അഭയം

Welcome...
prasanthkannom.blogspot.com
അഭയം
..............
പടവിലെ തെളിനീരിലിറങ്ങി....
പറശ്ശിനിപ്പുഴയിലെ കുഞ്ഞോളങ്ങള്‍ പാദങ്ങളില്‍ കുഞ്ഞുമ്മകള്‍ നല്‍കിക്കൊണ്ടിരുന്നു...
തണുപ്പ് ഇത്തിരി കൂടുതലാണ്...
ഒന്ന് മുങ്ങി നിവര്‍ന്നപ്പോള്‍ മനസ്സും ശരീരവും
തണുത്തു...

ശ്രീകോവിലില്‍ ആളുകള്‍ കുറവാണ്
മൂത്തപ്പനെ വണങ്ങി കാണിക്ക ഉഴിഞ്ഞു സമര്‍പ്പിച്ചു...ആത്മ നിര്‍വൃതിയുടെ നിമിഷങ്ങള്‍..കണ്ണീര്‍ ധാരയായി ഒഴുകി..
ഇത് രണ്ടാം ജന്മം..

കുടിയാന്‍ മലയിലേക്കുള്ള മലയോരപ്പാതയിലെ പാറക്കെട്ടുകളില്‍
തെറിച്ചു വീണ് ചിന്നിച്ചിതറി ...ആ ഓര്‍മ്മകള്‍
അയാളില്‍ ഭീതി നിറച്ചു ...മോട്ടോള്‍ സൈക്കിള്‍ തകര്‍ന്നു പോയി...ആ വഴി വന്ന വയനാട്ടിലെ ആ നല്ല മനുഷ്യന്‍ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചതും...ഓ എങ്ങിനെ ആ സമയത്ത്  അയാള്‍  അവിടെ എത്തി...
എന്തൊ നമ്മുടെ കാഴ്ചകള്‍ക്കും സംകല്പങ്ങള്‍ക്കും അപ്പുറത്ത് ചിലത് നടക്കുന്നു...

മണ്‍പയര്‍ പുഴുങ്ങിയതും തേങ്ങാപ്പൂളും
ചായയും...ഇവിടെയെത്തുന്നോര്‍ക്ക് ഇതൊരാശ്വാസമാണ്....എന്തു രുചിയാ..
ഒന്നു കൂടി കിട്ടിയിരുന്നെന്‍കില്‍...
ആരും കൊതിച്ചു പോകും....
ഉച്ചയൂണിന് നിന്നില്ല...

പടി കയറുമ്പോള്‍ .....
ഒരു മുഖവും ഒരു നാമവും മാത്രമെ
അയാളുടെ മനസ്സിലുണ്ടായിരുന്നുള്ളൂ..
ഒപ്പം വിട പറയലിന്റെ നൊമ്പരവും....

No comments:

Post a Comment